കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളം പിടിക്കാനിറങ്ങിയ ഗെലോട്ടിന് രാജസ്ഥാനില്‍ പിഴച്ചു, ഭരണം 20 ഇടത്ത് മാത്രം, ബിജെപി 24 ഇടത്ത്!!

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ അശോക് ഗെലോട്ടിന്റെ സാന്നിധ്യത്തില്‍ സര്‍വ സന്നാഹവുമായി ഇറങ്ങിയ കോണ്‍ഗ്രസിന് രാജസ്ഥാനില്‍ തിരിച്ചടി. കൂടുതല്‍ സീറ്റുകള്‍ നേടിയെങ്കിലും പലതിലും ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ഗെലോട്ടിനെതിരെ ഭരണവിരുദ്ധ വികാരം രാജസ്ഥാനില്‍ കടുപ്പമാണെന്ന് വീണ്ടും തെളിയിക്കപ്പെട്ടിരിക്കുകയാണ്. നേരത്തെ തദ്ദേശ തിരഞെടുപ്പിലും ഗെലോട്ടിന് തിരിച്ചടി നേരിട്ടിരുന്നു. ബിജെപിയാണ് ഭരണം കൂടുതല്‍ സീറ്റുകളില്‍ ഉറപ്പിച്ച പാര്‍ട്ടി. വസുന്ധര രാജെ സജീവമായതും കോണ്‍ഗ്രസിന് കാര്യങ്ങള്‍ കടുപ്പമാക്കുകയാണ്.

കോണ്‍ഗ്രസിന് നേട്ടമുണ്ടോ?

കോണ്‍ഗ്രസിന് നേട്ടമുണ്ടോ?

നഗരസഭകളിലേക്ക് നടന്ന രണ്ടാം ഘട്ട തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് കോണ്‍ഗ്രസാണ് നേടിയത്. എന്നാല്‍ തൊട്ടുപിന്നില്‍ തന്നെ ബിജെപിയുണ്ട്. കോണ്‍ഗ്രസ് വെറും 20 ഇടത്ത് മാത്രമാണ് ഭരണം ഉറപ്പാക്കിയത്. രണ്ടാം സ്ഥാനത്തെത്തിയ ബിജെപി പക്ഷേ നല്ല നേട്ടമാണ് സ്വന്തമാക്കിയത്. 24 ഇടത്ത് ഒറ്റയ്ക്ക് ഭൂരിപക്ഷം അവര്‍ നേടി. അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും കേരളം പിടിക്കാനിറങ്ങിയ വേളയിലാണ് രാജസ്ഥാനിലെ തിരിച്ചടി. കേരളത്തിലും ഗെലോട്ടിന്റെ നേതൃത്വം ചോദ്യം ചെയ്യപ്പെടാന്‍ ഈ ഫലം കാരണമായേക്കും.

സ്വതന്ത്രര്‍ കിംഗ് മേക്കര്‍മാര്‍

സ്വതന്ത്രര്‍ കിംഗ് മേക്കര്‍മാര്‍

സ്വതന്ത്രര്‍ ഒരിക്കല്‍ കൂടി രാജസ്ഥാനില്‍ കിംഗ് മേക്കര്‍മാരായിരിക്കുകയാണ്. 46 ഇടങ്ങളില്‍ സ്വതന്ത്രരുടെയും മറ്റ് കക്ഷികളുടെയും നിലപാട് കോണ്‍ഗ്രസിന് നിര്‍ണായകമാണ്. സ്വതന്ത്രര്‍ക്ക് കോണ്‍ഗ്രസ് ഇല്ലാതെ തന്നെ ഭരണസമിതി രൂപീകരിക്കാം. 20 ജില്ലകളിലായി 80 മുനിസിപ്പാലിറ്റികള്‍, ഒമ്പത് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. ആകെയുള്ള 3095 വാര്‍ഡില്‍ 1197 ഇടങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചപ്പോള്‍ 1140 സീറ്റുമായി ബിജെപി തൊട്ടുപിന്നിലുണ്ട്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

631 സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചിരിക്കുന്നത്. എന്‍സിപിക്ക് 46 സീറ്റും ആര്‍എല്‍പി 13 ഇടത്തും സിപിഎം മൂന്നിടത്തും ബിഎസ്പി ഒരു സീറ്റില്‍ വിജയം കണ്ടു. ഈ മാസം ഏഴിന് നടക്കുന്ന ചെയര്‍പേഴ്‌സ്ണ്‍ തിരഞ്ഞെടുപ്പിലും പിറ്റേന്ന് നടക്കുന്ന വൈസ് ചെയര്‍പേഴ്‌സണ്‍ തിരഞ്ഞെടുപ്പിലും ഇവരുടെ പിന്തുണ ഭരണം പിടിക്കുന്നതില്‍ കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമാകും. കോണ്‍ഗ്രസ് പല അവകാശവാദമുന്നയിച്ചെങ്കിലും യാതൊന്നും തിരഞ്ഞെടുപ്പില്‍ കണ്ടില്ല. പല സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പിനായി നേതാക്കള്‍ പോകുന്നത് ഭരണമുള്ള സംസ്ഥാനങ്ങള്‍ കൈവിടുന്നതിലേക്കാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.

സച്ചിന്റെ കോട്ടയിലും....

സച്ചിന്റെ കോട്ടയിലും....

സച്ചിന്‍ പൈലറ്റിന്റെ കോട്ടയായ ടോങ്ക് ജില്ലയിലെ നെവായിയില്‍ എന്‍സിപി അധികാരം പിടിച്ചു. ബിക്കാനൂറിലെ നോഖയിലും ജയം എന്‍സിപിക്കൊപ്പമാണ്. കുറഞ്ഞത് 50 നഗരസഭകളില്‍ തങ്ങള്‍ അധികാരം പിടിക്കുമെന്നാമ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. ഡിസംബറില്‍ നടന്ന ആദ്യ ഘട്ട തിരഞ്ഞെടുപ്പില്‍ സ്വതന്ത്രരുടെയും ചെറുകക്ഷികളുടെയും പിന്തുണ നേടി കൂടുതല്‍ ഇടത്ത് അധികാരം നേടിയത് കോണ്‍ഗ്രസായിരുന്നു. അന്ന് 45 നഗരസഭകളില്‍ 33 ഇടത്തും ചെയര്‍പേഴ്‌സണ്‍ സ്ഥാനം കോണ്‍ഗ്രസ് നേടി. ബിജെപി പത്തിടത്ത് ഒതുങ്ങി.

കോണ്‍ഗ്രസിന് ക്ഷീണം

കോണ്‍ഗ്രസിന് ക്ഷീണം

തിരഞ്ഞെടുപ്പ് നടന്ന ഏക മുനിസിപ്പല്‍ കോര്‍പ്പറേഷനായ അജ്‌മേറില്‍ ഭരണം നിലനിര്‍ത്താനായത് ബിജെപിക്ക് നേട്ടമാണ്. 80 വാര്‍ഡില്‍ 48 സീറ്റും ബിജെപി നേടി. കോണ്‍ഗ്രസ് പതിനെട്ടില്‍ ഒതുങ്ങി. അജ്‌മേറില്‍ നിന്നുള്ള എംഎല്‍എയും മന്ത്രിയുമായ രഘു ശര്‍മയ്ക്ക് വന്‍ തിരിച്ചടിയാണ് തോല്‍വി. സംസ്ഥാന അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദൊത്താസര, മന്ത്രി സാലേ മുഹമ്മദ് എന്നിവര്‍ക്കും സ്വന്തം തട്ടകം കൈമോശം വന്നു. ബിജെപിയുടെ ശക്തി കേന്ദ്രമായ രാജസമന്ധില്‍ അധികാരം പിടിച്ചത് കോണ്‍ഗ്രസിന് ആശ്വാസമാണ്. 45ല്‍ 26 സീറ്റ് ഇവിടെ കോണ്‍ഗ്രസ് നേടി.

ഉപതിരഞ്ഞെടുപ്പ് വന്നാല്‍

ഉപതിരഞ്ഞെടുപ്പ് വന്നാല്‍

ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ള മണ്ഡലമാണ് രാജസമന്ധ്. ഇത് പിടിച്ചത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നു. സഹാദ, സുജന്‍ഗഡ്, വല്ലഭ് നഗര്‍ എന്നിവയാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് മണ്ഡലങ്ങള്‍. ഇതെല്ലാം കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങളാണ്. ബിജെപി സഹാദ പക്ഷേ പിടിച്ചെടുത്തു. സുജന്‍ഗഡും വല്ലഭ്‌നഗറും സ്വതന്ത്രരും കൊണ്ടുപോയി. ഇതെല്ലാം കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ്. 52 ഇടത്ത് കോണ്‍ഗ്രസ് ഭരണത്തിലെത്തുമെന്നാണ് അജയ് മാക്കന്‍ സൂചിപ്പിക്കുന്നത്. നാല് നഗങ്ങളില്‍ സ്വതന്ത്രര്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.

ഗെലോട്ടിന് എളുപ്പമല്ല

ഗെലോട്ടിന് എളുപ്പമല്ല

ഗെലോട്ടിന് ഇനി രാജസ്ഥാനില്‍ പിടിച്ച് നില്‍ക്കുക വലിയ ബുദ്ധിമുട്ടാകും. കോണ്‍ഗ്രസ് ചാണക്യനെന്ന നിലയിലാണ് ഗെലോട്ടിനെ കേരളത്തിലേക്ക് കൊണ്ടുവന്നത്. എന്നാല്‍ ഇവിടെ കേന്ദ്ര ഏജന്‍സികളെ കുറ്റം പറഞ്ഞ് സിപിഎമ്മിന് മൈലേജ് നല്‍കുന്ന സമീപനമാണ് ഗെലോട്ട് ആദ്യം ചെയ്തത്. ഇതില്‍ തന്നെ പല നേതാക്കളും അതൃപ്തരാണ്. രാജസ്ഥാനിലെ തിരിച്ചടി കൂടി വന്നതോടെ സച്ചിന്‍ പൈലറ്റും ഗെലോട്ടും ഒരുപോലെ ദുര്‍ബലമായി. വസുന്ധര രാജയുടെ ശക്തമായ തിരിച്ചുവരവും, അമിത് ഷാ ശക്തമായി രാജസ്ഥാനില്‍ ഇടപെടുമെന്നും ഇതോടെ വ്യക്തമായിരിക്കുകയാണ്.

English summary
congress faces setback in rajasthan local body election, only wins 20 urban local bodies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X