
ഗെലോട്ടിന് എട്ടിന്റെ പണി ഉറപ്പ്; ഉദയ്പൂര്‍ കൊണ്ട് മാറുന്നത് ഇക്കാര്യങ്ങള്‍, നേട്ടം ഒരാള്‍ക്ക് മാത്രം!!
ദില്ലി: രാജസ്ഥാനില്‍ നാല് വര്‍ഷത്തോളം ഭരിച്ചിട്ടും ഇതുവരെ രാജസ്ഥാന് സര്‍ക്കാര്‍ പ്രതിസന്ധി നേരിട്ടിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനം കൈവിട്ട് പോകുമെന്ന ഭീതിയിലാണ് കോണ്‍ഗ്രസ്. അശോക് ഗെലോട്ട് ആകെ പതറിയിരിക്കുകയാണ്. സംസ്ഥാനത്തെ സകല പോലീസിനെയും ഉപയോഗിച്ചാണ് ഉദയ്പൂര്‍ സംഭവത്തില്‍ ഇടപെട്ടത്.
ദിലീപിനെ കുറിച്ച് മിണ്ടില്ല, വിജയ് ബാബുവിന്റെ കേസ് പണത്തിനായി, എവിടെയായിരുന്നു നടിയെന്ന് നിര്‍മാതാവ്
നൂപുര്‍ ശര്മയ്ക്കത് പിന്തുണ പ്രഖ്യാപിച്ചായിരുന്ന കനയ്യലാലിനെ അക്രമികള്‍ ക്രൂരമായി വധിച്ചത്. ഇത് ബിജെപി രാഷ്ട്രീയത്തിന് തിരിച്ചുവരവിനുള്ള സാധ്യതകളാണ് തുറന്നിടിരിക്കുന്നത്. പ്രതിപക്ഷമെന്ന നിലയില്‍ പരാജയപ്പെട്ടിരുന്ന ബിജെപി സംസ്ഥാനത്ത് കരുത്ത് നേടിയത് ഗെലോട്ടിന്റെ വീഴ്ച്ചകള്‍ കൂടി കാരണമാണ്. വിശദമായ വിവരങ്ങളിലേക്ക്....

സംസ്ഥാനത്താകെ വന്‍ സംഘര്‍ഷമാണ് ഇതിനിടെ ഉണ്ടായിരിക്കുന്നത്. ഇത് വലിയ പ്രശ്നമായില മാറാതിരിക്കാന്‍ നിരോധനാജ്ഞയും ഗെലോട്ട് പ്രഖ്യാപിച്ചു. മാധ്യമങ്ങളിലൂടെ ജനങ്ങള്‍ക്ക് മുമ്പ് സമാധാം പ ാലിക്കണമെന്ന അഭ്യര്‍ത്ഥനയും ഗെലോട്ട് നടത്തി. മൊബൈല്‍ ഇന്റര്‍നെറ്റ് അടക്കം സംസ്ഥാനത്ത് നിരോധിച്ചിരിക്കുകയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങളായി വര്‍ഗീയ സംഘര്‍ഷങ്ങള്‍ പല ജില്ലകളിലായി നടക്കുന്നുണ്ട്. അതിന്റെ തുടര്‍ച്ചയായിട്ടാണ് ഉദയ്പൂരില്‍ പ്രശ്നങ്ങളുണ്ടായത്. സംസ്ഥാനത്താകെ വലിയ ധ്രുവീകരണമാണ് നടന്നിരിക്കുന്നത്.

ഗെലോട്ടിന്റെ രാഷ്ട്രീയ തന്ത്രങ്ങള്‍ വര്‍ഗീയ രാഷ്ട്രീയത്തിന് മുന്നില്‍ പതറുകയാണ്. പതിയെ ബിജെപിക്ക് തീവ്ര ഹിന്ദുത്വം സംസ്ഥാനത്ത് ആധിപത്യം സ്ഥാപിച്ച് തുടങ്ങിയിട്ടുണ്ട്. നിയമസഭാ തിരഞ്ഞെടുപ്പിന് ഇനിയും ഒരു വര്‍ഷവും അഞ്ച് മാസവുമുണ്ട്. അതിനുള്ളില്‍ സംസ്ഥാനത്തെ അനുകൂല സാഹചര്യം മൊത്തത്തില്‍ കോണ്‍ഗ്രസിന് നഷ്ടമായേക്കും. ഇപ്പോഴത്തെ സംഭവം മാത്രമല്ല അതിന് കാരണം. ഏപ്രില്‍ രണ്ടിന് കരോലിയില്‍ വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായിരുന്നു. ഹിന്ദു പുതുവത്സര ദിനത്തില്‍ മുസ്ലീം മേഖലയിലൂടെ കടന്നുപോയ ബൈക്ക് റാലിക്കെതിരെ കല്ലേറുണ്ടായിരുന്നു. അതാണ് സംഘര്‍ഷത്തിന് കാരണം.

ഈദിന് മുമ്പ്, അതായത് മെയ് രണ്ടിന് ജോധ്പൂരില്‍ ഇന്റര്‍നെറ്റ് സര്‍വീസുകള്‍ നിരോധിച്ചു. കര്‍ഫ്യൂവും എര്‍പ്പെടുത്തിയിരുന്നു. ഇത് ഗെലോട്ടിന്റെ കോട്ട കൂടിയാണ്. ഇവിടെയും വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായി. സ്വാതന്ത്ര്യ സമര സേനാനിയുടെ പ്രതിമയില്‍ മതസംഘടനയുടെ കൊടി സ്ഥാപിച്ചതിനായിരുന്നു സംഘര്‍ഷം. ഭില്‍വാരയില്‍ മൂന്ന് ദിവസത്തിന് ശേഷമായിരുന്നു സംഘര്‍ഷം. മെയ് പത്തിന് വീണ്ടും അതേ ഇടത്ത് തന്നെ സംഘര്‍ഷമുണ്ടായി. ഇതുകൊണ്ടും അവസാനിച്ചില്ല. അടുത്ത ദിവസം ഹനുമാന്‍ഗഡിലായിരുന്നു വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറിയത്.

വര്‍ഗീയ സംഘര്‍ഷങ്ങളെ പ്രതിരോധിക്കാന്‍ ഗെലോട്ട് സര്‍ക്കാര്‍ പോലീസിനെ നിയോഗിച്ചു. 4600 പേരെയാണ് അറസ്റ്റ് ചെയ്തത്. രാമനവമി ദിനത്തില്‍ പക്ഷേ പ്രശ്നങ്ങളൊന്നുമുണ്ടായില്ല. ഇത് ഗെലോട്ടിന്റെ ഇടപെടലിലൂടെയായിരുന്നു. സംസ്ഥാനത്തെ 33 ജില്ലകളില്‍ പകുതിയോളം ഇടത്ത് സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ഓരോ പരിപാടിക്കും അനുമതി പോലും നല്‍കിയത് കൃത്യമായി പരിശോധിച്ച് ശേഷമായിരുന്നു. മതസൗഹാര്‍ദം കാത്തുൂക്ഷിക്കാന് നിരവധി കാര്യങ്ങളും ഇതിന് പിന്നാലെ സര്‍ക്കാര്‍ ചെയ്തിരുന്നു. എല്ലാ മതവിഭാഗങ്ങളെയും ചേര്‍ത്ത് ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു.

ഗെലോട്ട് ഒന്ന് ആശ്വസിച്ച് നില്‍ക്കുമ്പോഴാണ് കനയ്യലാല്‍ കൊല്ലപ്പെടുന്നത്. ബിജെപി ഇത് ശരിക്കും മുതലെടുത്തിട്ടുണ്ട്. കോണ്‍ഗ്രസിന് പ്രീണന രാഷ്ട്രീയമാണ് ഉള്ളതെന്ന് ബിജെപി ആരോപിക്കുന്നു. അതേസമയം ഇനിയൊരു അനിഷ്ട സംഭവം നടന്നാല്‍ അത് ഭിന്നിപ്പിന് സമൂഹത്തില്‍ വഴിവെക്കും. അത് ഹിന്ദു വോട്ടുകളെ ബിജെപി പക്ഷത്തേക്ക് കൊണ്ടുപോകും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാജസ്ഥാനിലെ ജാട്ട്, രജ്പുത്, ഗുജ്ജര്‍, മീണ, ബ്രാഹ്മണര്‍, എന്നീ വിഭാഗങ്ങളെ കോണ്‍ഗ്രസിനും ബിജെപിയും എപ്പോഴും കൂടെ കൂട്ടാന്‍ ആഗ്രഹിക്കുന്നവരാണ്. ഇതില്‍ പലരും തമ്മില്‍ പരസ്പരം പോരുണ്ട്. അതാണ് എക്കാലവും ഇവര്‍ മുതലെടുത്തിരുന്നത്.

പക്ഷേ തുടര്‍ച്ചയായി വര്‍ഗീയ സംഘര്‍ഷങ്ങളുണ്ടായാല്‍ ഈ സമുദായങ്ങളൊക്കെ ഹിന്ദു വോട്ടായി മാറും. അതായത് ഹിന്ദു വോട്ടുകളുടെ ഏകീകരണമുണ്ടാവും. മുസ്ലീങ്ങളെ സുപ്രധാന എതിരാളിയായി കണ്ടായിരിക്കും ഈ വോട്ട് ചെയ്യലുണ്ടാവുക. അത് അനുകൂലമാവുക തീര്‍ച്ചയായും ബിജെപിക്കാണ്. കോണ്‍ഗ്രസ് ഇപ്പോഴേ ഒരു മതത്തിന്റെ പാര്‍ട്ടിയാണെന്ന ആരോപണം നേരിടുന്നുണ്ട്. ഇത് ഹിന്ദുക്കളില്‍ വലിയ വിരോധം കോണ്‍ഗ്രസിനോട് ഉണ്ടാക്കിയിട്ടുണ്ട്. ഹിന്ദുക്കളെ പ്രീണിപ്പിക്കാനുള്ള നീക്കം മുസ്ലീം വോട്ടും കോണ്‍ഗ്രസിന് നഷ്ടമാകും. ഇതിനൊക്കെ പുറമേ കോണ്‍ഗ്രസിലെ തമ്മിലടിയും അധികാരം നഷ്ടമാക്കുന്ന ലക്ഷണമാണ് ഉള്ളത്.
ദിലീപ് വിഷയത്തില്‍ പ്രതികരിച്ച് മേജര്‍ രവി; അതിജീവിതയെ കണ്ടിരുന്നു.... മറുപടി വൈറല്‍