ഗുജറാത്തില്‍ ഗതി പിടിക്കാതെ കോണ്‍ഗ്രസ്, 77ല്‍ നിന്ന് 64 എത്തി, തിരഞ്ഞെടുപ്പിന് മുമ്പ് തകര്‍ച്ച
ദില്ലി: ഗുജറാത്തില്‍ ആകെ പ്രതിസന്ധിയുടെ നടുവിലാണ് കോണ്‍ഗ്രസ്. തുടര്‍ച്ചയായി എംഎല്‍എമാര്‍ പാര്‍ട്ടി വിടുന്നു. പ്രമുഖ നേതാവായ ഹര്‍ദിക് പട്ടേല്‍ ആണെങ്കില്‍ പാര്‍ട്ടി വിടുമെന്ന ഭീഷണിയിലാണ്. കഴിഞ്ഞ ദിവസം പ്രമുഖ എംഎല്‍എ അശ്വിന്‍ കോട്വാല്‍ കോണ്‍ഗ്രസ് വിട്ടിരുന്നു. പ്രമുഖ ആദിവാസി വിഭാഗം നേതാവാണ് അദ്ദേഹം. ഉത്തര ഗുജറാത്തില്‍ കോണ്‍ഗ്രസിനുള്ള സ്വാധീനം കൂടിയാണ് നഷ്ടമായിരിക്കുന്നത്. ദീര്‍ഘകാലമായി താന്‍ മോദി ഭക്തനാണെന്ന് അദ്ദേഹം പരസ്യമായി പറഞ്ഞു. മോദി തന്നെ 2007ല്‍ ബിജെപിയിലേക്ക് ക്ഷണിച്ചതാണെന്നും കോട്വാല്‍ പറഞ്ഞു. 2017ന് ശേഷം കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്ന പതിമൂന്നാമത്തെ എംഎല്‍എയാണ് കോട്വാല്‍.

അതേസമയം ഗുജറാത്തില്‍ കോണ്‍ഗ്രസിന് എംഎഎല്‍എമാരുടെ എണ്ണം 64 ആയി കുറഞ്ഞിരിക്കുകയാണ്. നേരത്തെ 177 പേര്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ വിജയിച്ചിരുന്നു. കോണ്‍ഗ്രസിലെ വര്‍ക്കിംഗ് സ്‌റ്റൈലില്‍ താന്‍ നിരാശനാണെന്ന് കോട്വാല്‍ പറഞ്ഞു. നേരത്തെ പാര്‍ട്ടി വിട്ട എല്ലാവരും അതിന് കാരണമായി പറഞ്ഞതും പാര്‍ട്ടിയുടെ പ്രവര്‍ത്തന ശൈലിയിലെ പ്രശ്‌നമാണ്. നേരത്തെ ഗുജറാത്ത് കോണ്‍ഗ്രസിലെ വര്‍ക്കിംഗ് പ്രസിിഡന്റും വര്‍ക്കിംഗ് സ്റ്റൈല്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. പെട്ടെന്ന് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസില്‍ സാധിക്കുന്നില്ല. ഇക്കാര്യങ്ങളൊക്കെ പരിശോധിക്കാനാണ് ഇത്രയും വലിയ തുക എക്‌സ്‌ചേഞ്ചായി നല്‍കുന്നത്.
കോട്വാലിന് കോണ്‍ഗ്രസില്‍ വലിയ പദവി നേരത്തെ ലഭിക്കേണ്ടതായിരുന്നു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ പരേഷ് ധനാനി രാജിവെച്ചപ്പോള്‍ അദ്ദേഹം പ്രതിപക്ഷ നേതാവാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വം സീനിയര്‍ നേതാവ് സുഖ്‌റാം റത്വയ്ക്ക് ആ പദവി നല്‍കി. കോണ്‍ഗ്രസിന്റെ ചീഫ് വിപ്പാകാനുള്ള അവസരവും കോട്വാലിന് നഷ്ടമായിയിരുന്നു. സിജെ ചാവ്ദയെ നേതൃത്വം ആ സ്ഥാനത്തേക്കും കൊണ്ടുവന്നു. ആദിവാസി നേതാവെന്ന നിലയിലുള്ള കോട്വാലിന്റെ കരുത്ത് ഉപയോഗപ്പെടുത്താന്‍ ബിജെപി ശ്രമിക്കുമെന്ന് ഉറപ്പാണ്. ധംങ്, ദഹോഡ് മണ്ഡലത്തില്‍ ബിജെപി വലിയ മുന്നേറ്റം നടത്തുമെന്ന് ഉറപ്പാണ്.
ബിജെപി ഗുജറാത്തിലെ ആദിവാസി ഭൂരിപക്ഷ ജില്ലകളില്‍ ഒരിക്കലും ആധിപത്യം നേടിയിരുന്നില്ല. പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചിട്ടില്ല. ഭൂപേന്ദ്ര പാട്ടീല്‍ മന്ത്രിസഭയില്‍ നല്ലൊരു ശതമാനം ആദിവാസി മന്ത്രിമാരുണ്ട്. നരേഷ് പട്ടേല്‍, ജിതു ചൗധരി, നിമിഷ സുത്കര്‍, കുബേര്‍ ദിണ്ഡോര്‍ അങ്ങനെ പ്രമുഖര്‍ ധാരളമാണ്. എന്നാല്‍ ഇവര്‍ ആദിവാസികളുടെ വോട്ട് ബിജെപിയിലേക്ക് കൊണ്ടുവരുന്നതില്‍ പരാജയമായിരുന്നു. അവരുടെ ഇടയില്‍ നിന്ന് യഥാര്‍ത്ഥ നായകരെന്ന് തോന്നുന്നവരെ മാത്രമേ ആദിവാസികള്‍ അംഗീകരിക്കൂ എന്നാണ് ബിജെപി പറയുന്നു. എന്നാല്‍ ഇതുവരെ അവരുമായി ബന്ധപ്പെടാനുള്ള ഒരു നേതാവിനെ ബിജെപിക്ക് കിട്ടിയിട്ടില്ല. കോട്വാല്‍ അതിനൊരു മാറ്റം കൊണ്ടുവരും.












Click it and Unblock the Notifications