കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യ മാറി, പാര്‍ട്ടി കടുത്ത പ്രതിസന്ധിയില്‍; തുറന്നുപറഞ്ഞ് കോണ്‍ഗ്രസ് നേതാവ്

  • By Ashif
Google Oneindia Malayalam News

കൊച്ചി: കോണ്‍ഗ്രസ് നിലനില്‍പ്പ് പ്രതിസന്ധി നേരിടുന്നുണ്ടെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ജയറാം രമേശ്. ഇപ്പോള്‍ നേരിടുന്ന പ്രതിസന്ധി തരണം ചെയ്യാന്‍ എല്ലാ നേതാക്കളും ഒരുമിച്ച് ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി അധ്യക്ഷന്‍ അമിത് ഷാ എന്നിവര്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടണമെന്നും ജയറാം രമേശ് പറഞ്ഞു.

21

മോദിക്കും അമിത് ഷാക്കുമെതിരേ പതിവ് തന്ത്രങ്ങള്‍ പ്രയോഗിച്ചിട്ട് കാര്യമില്ല. കോണ്‍ഗ്രസിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുന്ന രീതിയിലുള്ള സമീപനമാണ് ആവശ്യം. വേഗത്തില്‍ തരണം ചെയ്യാന്‍ സാധിക്കാത്ത വിധമുള്ള പ്രതിസന്ധി കോണ്‍ഗ്രസ് നേരിടുന്നുണ്ടെന്നും പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.

1996 മുതലാണ് അടുത്ത കാലത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രതിസന്ധി നേരിടാന്‍ തുടങ്ങിയത്. 2004ല്‍ പാര്‍ട്ടിക്ക് അധികാരത്തില്‍ നിന്നു പുറത്തേക്ക് വഴി തെളിക്കപ്പെട്ടു. 1977ലും തിരഞ്ഞെടുപ്പ് പ്രതിസന്ധി കോണ്‍ഗ്രസ് നേരിട്ടിരുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം പാര്‍ട്ടിക്ക് അധികാരം നഷ്ടമായിരുന്നുവെന്നും ജയറാം രമേശ് പറഞ്ഞു.

അന്ന് തിരഞ്ഞെടുപ്പ് പ്രതിസന്ധിയാണ് നേരിട്ടിരുന്നതെങ്കില്‍ ഇപ്പോള്‍ നിലനില്‍പ്പ് പ്രതിസന്ധിയാണ് കോണ്‍ഗ്രസ് നേരിടുന്നത്. ഇപ്പോള്‍ നേരിടുന്നത് ആഴത്തിലുള്ള പ്രശ്‌നങ്ങളാണ്. ഗുജറാത്തിലെ കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് കൊണ്ടുവന്നതില്‍ തെറ്റില്ല. ബിജെപിയും മുമ്പ് സമാനമായ കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ജയറാം രമേശ് ന്യായീകരിച്ചു.

English summary
The Congress is facing an "existential crisis", senior party leader Jairam Ramesh on Monday said and pitched for "a collective effort" by party leaders to "overcome" the challenges it faced from Prime Minister Narendra Modi and BJP chief Amit Shah.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X