Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭരണം പോയപ്പോള്‍ കോണ്‍ഗ്രസ് പാപ്പരായോ? ഫണ്ടില്ലാതെ നട്ടം തിരിയുന്നു!!

ദില്ലി: അരനൂറ്റാണ്ടിലേറെ രാജ്യം ഭരിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. അതിലുമേറെ, സ്വാതന്ത്ര്യ സമരത്തിന്റെ പാരമ്പര്യം പേറുന്ന പാര്‍ട്ടിയും. ദേശീയ തലത്തില്‍ ഏറ്റവും കൂടുതല്‍ ആസ്തിയുള്ള പാര്‍ട്ടിയും കോണ്‍ഗ്രസ് തന്നെയാകും.

എന്നാല്‍ ഇപ്പോള്‍ ആ പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നാണ് റിപ്പോര്‍ട്ട്. ഈ പ്രശ്‌നം പരിഹരിയ്ക്കാന്‍ എംപിമാരുടെ ഒരു മാസത്തെ ശമ്പളം പാര്‍ട്ടിയ്ക്ക് നല്‍കാന്‍ ആവശ്യപ്പെട്ടുകഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.

സീ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിയ്ക്കുന്നത്. സത്യത്തില്‍ ഇപ്പോഴിങ്ങനെ സാമ്പത്തിക പ്രതിസന്ധി വരാന്‍ എന്താണ് കാരണം?

പാപ്പരായോ

പാപ്പരായോ

പാര്‍ട്ടി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിയ്ക്കുയാണെന്നാണത്രെ ദേശീയ ട്രഷറര്‍ മോത്തിലാല്‍ വോറ നേതൃത്വത്തിന് നല്‍കിയ റിപ്പോര്‍ട്ട്. അടിയന്തര നടപടി എടുക്കണം എന്നും ഇദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

ശമ്പളം പിടിയ്ക്കുമോ

ശമ്പളം പിടിയ്ക്കുമോ

ലോക്‌സഭയില്‍ കോണ്‍ഗ്രസിന് ഇപ്പോള്‍ വലിയ പ്രാതിനിധ്യമൊന്നും ഇല്ല. വെറും 44 എംപിമാര്‍ മാത്രമേ ഉള്ളൂ. എന്നാല്‍ രാജ്യസഭയില്‍ ഭൂരിപക്ഷമുണ്ട്. ലോക്‌സഭ, രാജ്യ സഭ എംപിമാരോട് ഒരു മാസത്തെ ശമ്പളം പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടത്രെ.

മുന്‍ എംഎല്‍എ, എംപി

മുന്‍ എംഎല്‍എ, എംപി

നിലവില്‍ എംപിമാരായിരിയ്ക്കുന്നവര്‍ മാത്രം സംഭാവന നല്‍കിയാല്‍ പോര. മുന്‍ എംഎല്‍എമാരും എംപിമാരും ഒക്കെ ഒരു ലക്ഷം രൂപ വീതം പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവ നല്‍കണം എന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

മാക്കനും ചാക്കോയും

മാക്കനും ചാക്കോയും

മുന്‍ എംഎല്‍എമാരേയും എംപിമാരേയും കണ്ട് ചര്‍ച്ച നടത്തി സംഭാവന വാങ്ങാനുള്ള ഉത്തരവാദിത്തം കേരളത്തില്‍ നിന്നുള്ള പിസി ചാക്കോയ്ക്കും ദില്ലിയിലെ പാര്‍ട്ടി നേതാവ് അജയ് മാക്കനും ആണത്രെ.

പാപ്പരായത് എപ്പോള്‍?

പാപ്പരായത് എപ്പോള്‍?

കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് കാലം മുതലേ കോണ്‍ഗ്രസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണത്രെ. മോദി പ്രഭാവത്തില്‍ കോര്‍പ്പറേറ്റ് സംഭാവന മുഴുന്‍ ബിജെപിയിലേയ്ക്ക് പോയതായാണ് കോണ്‍ഗ്രസ് കരുതുന്നത്.

വന്‍ പരിപാടികള്‍

വന്‍ പരിപാടികള്‍

എന്നാല്‍ കോണ്‍ഗ്രസ് ഔദ്യോഗികമായി പറയുന്ന ന്യായം വേറെയാണ്. പാര്‍ട്ടി ഒരുപാട് പരിപാടികളാണ് നടത്തുന്നത്. അതിന് വലിയ ചെലവ് വരുന്നുണ്ട്. അതാണത്രെ പ്രതിസന്ധിയ്ക്ക് കാരണം.

ഇത് പതിവാണോ

ഇത് പതിവാണോ

സിപിഎമ്മിന്റെ എംപിമാര്‍ അവര്‍ക്ക് കിട്ടുന്ന ശമ്പളത്തിന്റെയും ആനുകൂല്യങ്ങളുടേയും വലിൊരു ഭാഗം പാര്‍ട്ടി ലെവിയായി നല്‍കുന്നുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ ആ പതിവുണ്ടായിരുന്നില്ല.

 എന്താ തെറ്റ്

എന്താ തെറ്റ്

പാര്‍ട്ടി ഫണ്ടിലേയ്ക്ക് ജനപ്രതിനിധികളില്‍ നിന്ന് പണം സംഭാവനയായി സ്വീകരിയ്ക്കുന്നതില്‍ എന്താണ് തെറ്റ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഇപ്പോള്‍ ചോദിയ്ക്കുന്നത്. ഇതിന് മുമ്പും ഫണ്ടിന് വേണ്ടി ഇത്തരത്തില്‍ പണം പിരിച്ചിട്ടുണ്ടത്രെ.

ബിഹാര്‍ തിരഞ്ഞെടുപ്പ്

ബിഹാര്‍ തിരഞ്ഞെടുപ്പ്

ബിഹാര്‍ തിരഞ്ഞെടുപ്പില്‍ പണമിറക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസ് ഇപ്പോഴുള്ളതത്രെ. ഈ പ്രതിസന്ധി മറികടക്കാനാണ് ഇപ്പോള്‍ എംപിമാരുടെ ഒരുമാസത്തെ ശമ്പളം ആവശ്യപ്പെടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

എല്ലാവരും നല്‍കുമോ?

എല്ലാവരും നല്‍കുമോ?

കോണ്‍ഗ്രസ് ആണ് പാര്‍ട്ടി. അതുകൊണ്ട് തന്നെ ഒരു മാസത്തെ ശമ്പളം നല്‍കാനും ഒരു ലക്ഷം രൂപ പാര്‍ട്ടി ഫണ്ടിലേയ്ക്ക് സംഭാവന നല്‍കാനും എല്ലാവരും തയ്യാറാകുമോ എന്നും സംശയം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+