Get Updates
Get notified of breaking news, exclusive insights, and must-see stories!

സോണിയക്ക് വാക്കുകൊടുത്തിട്ടും ഹിമാചല്‍ കോണ്‍ഗ്രസില്‍ തമ്മിലടി, നിര്‍ണായക യോഗത്തില്‍ നേതാക്കളില്ല

ദില്ലി: ഹിമാചല്‍ കോണ്‍ഗ്രസില്‍ ആകെ പ്രശ്‌നങ്ങളാണ്. പാര്‍ട്ടിയെ ഒന്നാക്കാനുള്ള ശ്രമത്തിനിടെ കൂടുതല്‍ വിഭാഗീയതയാണ് വരുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് അടുത്ത് വരവേ കോണ്‍ഗ്രസ് ഒന്നാകാനുള്ള ശ്രമത്തിലാണ്. എന്നാല്‍ അത് പരാജയപ്പെട്ടിരിക്കുകയാണ്. അതിലുപരി ഈ വര്‍ഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വെല്ലുവിളിയായി എഎപി സംസ്ഥാനത്തെത്തിയിട്ടുണ്ട്. എന്നിട്ടും കോണ്‍ഗ്രസ് പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ ആഴ്ച്ച ദില്ലിയിലെത്തി സോണിയാ ഗാന്ധിയെ കണ്ടിരുന്നു ഹിമാചലിലെ നേതാക്കള്‍ വിഭാഗീയത മറന്ന് ഒറ്റക്കെട്ടാവാമെന്ന് സോണിയക്ക് ഉറപ്പും നല്‍കിയതാണ് ഈ നേതാക്കള്‍.

1

അതേസമയം സോണിയക്ക് നല്‍കിയ ഉറപ്പെല്ലാം കാറ്റില്‍ പറഞ്ഞിരിക്കുകയാണ്. കോണ്‍ഗ്രസിന്റെ 12 മുനിസിപ്പല്‍ കൗണ്‍സിലര്‍മാരും, എംഎല്‍എമാരില്‍ പകുതിയോളം പേരും ഹൈക്കമാന്‍ഡ് വിളിച്ച യോഗത്തില്‍ പങ്കെടുത്തില്ല. ഈ എംഎല്‍എഓമാര്‍ 42 അംഗ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ഭാഗമായിരുന്നവരാണ്. മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുമ്പ് തന്ത്രമൊരുക്കാനായിരുന്നു ഹൈക്കമാന്‍ഡ് യോഗം വിളിച്ചത്. എന്നാല്‍ നേതാക്കള്‍ വരാന്‍ താല്‍പര്യം കാണിച്ചില്ല. ഇതെല്ലാം തോല്‍വിയിലേക്കാണ് പോകുന്നതെന്ന് ലക്ഷ്ണമാണ് കാണുന്നത്. നേരത്തെ ഉപതിരഞ്ഞെടുപ്പില്‍ അടക്കം വമ്പന്‍ വിജയം കോണ്‍ഗ്രസ് നേടിയിരുന്നു. മുഖ്യമന്ത്രിയുടെ കോട്ടയില്‍ വരെ അന്ന് തോറ്റുപോയിരുന്നു.

പക്ഷേ കോണ്‍ഗ്രസിന്റ വിഭാഗീയത കാരണം ബിജെപി ജയിക്കുന്ന സാഹചര്യമാണ് ഉള്ളത്. ആശാ കുമാരി, മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിംഗ് സുഖു, വിക്രമാദിത്യ സിംഗ്, ഹര്‍ഷവര്‍ധന്‍ ചൗഹാന്‍, അനിരുദ്ധ് സിംഗ്, രോഹിത് താക്കൂര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തില്ല. പ്രകടനപത്രിക കമ്മിറ്റി അധ്യക്ഷന്‍ ഹര്‍ഷ് മഹാജന്‍, ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷനായ കുല്‍ദീപ് സിംഗ് റാത്തോഡ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവര്‍ യോഗത്തിനെത്തിരുന്നു. രണ്ട് തട്ടില്‍ നില്‍ക്കുന്ന പാര്‍ട്ടിയെ കോണ്‍ഗ്രസ് നേതാക്കള്‍ പതനത്തിലേക്ക് നയിച്ചിരിക്കുകയാണ്.

തദ്ദേശത്തില്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടങ്ങളൊന്നുമില്ലെങ്കില്‍ അത് ബിജെപിക്ക് കൂടുതല്‍ ഗുണണ്ടാവും. എഎപിക്ക് ഹിമാചലില്‍ ഒരു സ്വാധീനവും ചെലുത്താനാവില്ലെന്ന് ശുക്ല പറഞ്ഞു. ഷിംലയിലെ മുനിസ്സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പ് നനിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പുള്ള സെമി ഫൈനലിന് മുമ്പുള്ള സെമി ഫൈനലായിട്ടാണ് കോണ്‍ഗ്രസിന് പുറത്തുള്ളവര്‍ കരുതുന്നത്. ബിജെപിക്കും ഇത് ലിറ്റ്മസ് ടെസ്റ്റാണ്. കോണ്‍ഗ്രസ് ഇനി നേട്ടമുണ്ടാക്കിയില്ലെങ്കിലും എഎപി അതിന് തയ്യാറായി കാത്തിരിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇപ്പോള്‍ തന്നെ എഎപി തയ്യാറായി കഴിഞ്ഞതാണ്. എഎപിക്ക് സ്വാധീനമില്ലെന്ന് പറയുന്നുണ്ടെങ്കിലും, കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കള്‍ കഴിഞ്ഞ ദിവസം എഎപിയില്‍ ചേര്‍ന്നിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+