തോറ്റ് തുന്നംപാടിയിട്ടും മാറാതെ കോണ്‍ഗ്രസ്, പഞ്ചാബില്‍ പ്രതിപക്ഷ നേതൃസ്ഥാനത്തിന് പൊരിഞ്ഞ പോര്
ദില്ലി: പഞ്ചാബില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരുന്നു. പ്രമുഖ നേതാക്കളും മുഖ്യമന്ത്രിയുമടക്കം തോറ്റു. പക്ഷേ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലെ തമ്മിലടി മാറുന്നില്ല. ഇത്രയും മോശം പ്രകടനമാണ് നടത്തിയതെന്ന് ബോധ്യപ്പെട്ടിട്ടും നേതാക്കള്‍ വടംവലി തുടരുകയാണ്. സംസ്ഥാന കോണ്‍ഗ്രസില്‍ ഒഴിഞ്ഞുകിടക്കുന്ന പോസ്റ്റുകളിലേക്കാണ് ഇവരെല്ലാം നോട്ടമിടുന്നത്. പല ഗ്രൂപ്പുകളാണ് കോണ്‍ഗ്രസില്‍ ഉള്ളത്. പ്രധാനമായും പ്രതിപക്ഷ നേതാവിന്റെ പോസ്റ്റാണ് നേതാക്കള്‍ ലക്ഷ്യമിടുന്നത്. നവജ്യോത് സിംഗ് സിദ്ദുവിനെ മാറ്റിയ സാഹചര്യത്തില്‍ പുതിയ സംസ്ഥാന അധ്യക്ഷനെയും കോണ്‍ഗ്രസിന് ആവശ്യമുണ്ട്. എന്നാല്‍ നേതാക്കള്‍ പദവികള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന വാശിയിലാണ്.

സിദ്ദുവിന്റെ ഗ്രൂപ്പും ഈ പ്രശ്നത്തിന് പിന്നിലുണ്ട്. ചരണ്‍ജിത്ത് സിംഗ് ചന്നിയെ പ്രതിപക്ഷ നേതാവാക്കി ഹൈക്കമാന്‍ഡ് കൊണ്ടുവന്നേക്കുമെന്ന് സൂചനയുണ്ട്. തോറ്റത് പഞ്ചാബിലെ തമ്മിലടി കാരണമാണെന്നും, അല്ലാതെ ദളിത് ഫോര്‍മുല പിഴച്ചതല്ലെന്നും ഹൈക്കമാന്‍ഡ് കരുതുന്നു. സുനില്‍ ജക്കറിന്റെ ചില പരാമര്‍ശങ്ങളും തിരിച്ചടിയായെന്ന് പഞ്ചാബിലെ എംപിമാര്‍ കുറ്റപ്പെടുത്തിയിരുന്നു. സിദ്ദു-ജക്കര്‍ ഗ്രൂപ്പുകളെ പൂര്‍ണമായും സോണിയാ ഗാന്ധി പഞ്ചാബില്‍ അധികാര കേന്ദ്രങ്ങളില്‍ നിന്ന് മാറ്റാനാണ് സാധ്യത. ചന്നിക്ക് രാഹുല്‍ ഗാന്ധിയുടെ പിന്തുണയുമുണ്ട്. എന്നാല്‍ എന്ത് നിലപാട് സോണിയ എടുക്കുമെന്നത് ഇപ്പോഴും സസ്പെന്‍സായി തുടരുകയാണ്.
ഹൈക്കമാന്‍ഡ് തീരുമാനം വരുന്നത് വരെ തമ്മിലടിയുണ്ടാവും. പക്ഷേ അത് കഴിഞ്ഞാലും രൂക്ഷമാകാനാണ് സാധ്യത. സുല്‍ത്താര്‍പൂര്‍ ലോധിയില് 25 നേതാക്കളുടെ ഒരു ഗ്രൂപ്പ് മുന്‍ എംഎല്‍എ നവതേജ് ചീമയുടെ വീട്ടില്‍ ഒത്തുച്ചേര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ ദിവസം ചേര്‍ന്ന ഈ യോഗം രഹസ്യ സ്വഭാവത്തിലുള്ളതാണ്. ഇവര്‍ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള യോഗമാണ് ചേര്‍ന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും അമ്പരപ്പിക്കുന്ന കാര്യം സിദ്ദുവും ഈ യോഗത്തിലുണ്ടായിരുന്നു എന്നാണ്. സിദ്ദു പിന്നണിയില്‍ ഇരുന്നാണ് കോണ്‍ഗ്രസില്‍ പിടിമുറുക്കുന്നത്. സുഖ്പാല്‍ ഖെയിറയെ പ്രതിപക്ഷ നേതാവാക്കാന്‍ ഇവര്‍ സമ്മര്‍ദം ചെലുത്തുകയാണ്. സിദ്ദുവിനെ വീണ്ടും സംസ്ഥാന അധ്യക്ഷനാക്കാനുമാണ് ഇവരുടെ താല്പര്യം.
ഖെയിറയ്ക്ക് പുറമേ പഗ്വാരയില്‍ നിന്നുള്ള ബിഎസ് ധാലിവാളാണ് യോഗത്തില്‍ പങ്കെടുത്ത മറ്റൊരു എംഎല്‍എ. ദോബ മേഖലയിലാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. സിദ്ദുവിന്റെ വിശ്വസ്തരായ പര്‍ഗട്ട് സിംഗ്, ബാവ ഹെന്റി എന്നിവരൊന്നും ഈ യോഗത്തില്‍ പങ്കെടുത്തില്ല. മുന്‍മ മന്ത്രി എംഎസ് കായ്പീ, മുന്‍ എംഎല്‍എമാരായ രാകേഷ് പാണ്ഡെ, അശ്വനി ശേഖ്രി, സുനില്‍ ദത്തി, ദവീന്ദര്‍ സിംഗ് ഗുബായ, സുഖ്വീന്ദര് ഡാനി, ജഗ്ദേവ് സിംഗ് കമലു, പിര്‍മല സിംഗ്, രൂപീന്ദര്‍ റൂബി, എന്നിവരാണ് പങ്കെടുത്ത നേതാക്കള്‍. പ്രതാപ് സിംഗ് ബജ്വയെ പ്രതിപക്ഷ നേതാവാക്കാന്‍ ശക്തമായ നീക്കം നടക്കുന്നുണ്ട്. ഇതിനെ വെട്ടാനാണ് സിദ്ദു ഗ്രൂപ്പിന്റെ നീക്കം. സിദ്ദു ഗ്രൂപ്പ് സമ്മര്‍ദം ഇനിയും ചെലുത്തുമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
-
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ്












Click it and Unblock the Notifications