• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പഞ്ചാബ് കോണ്‍ഗ്രസ് രണ്ട് തട്ടില്‍, അമരീന്ദറിനെതിരെ മന്ത്രിമാര്‍, സിദ്ദുവും കളത്തില്‍!!

  • By Vidyasagar

ചണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ ശക്തമാകുന്നതിനിടെ ദില്ലി മോഡല്‍ ഭരണപരിഷ്‌കാരത്തെ തള്ളി അമരീന്ദര്‍ സിംഗ്. അമരീന്ദറിനെതിരെ മന്ത്രിമാരും എംഎല്‍എമാരും രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസിനകത്ത് ഏകാധിപത്യ രീതിയില്‍ അമരീന്ദര്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നുവെന്നാണ് പ്രധാന പരാതി. നവജോത്് സിദ്ദു മാസങ്ങള്‍ക്ക് മുമ്പ് ഉന്നയിച്ച ആരോപണങ്ങള്‍ ഇതോടെ ശക്തമായിരിക്കുകയാണ്.

പാര്‍ട്ടിക്കുള്ളില്‍ അമരീന്ദറിന് പഴയ ശക്തിയില്ല എന്ന് വ്യക്തമായിരിക്കുകയാണ്. അതേസമയം കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ മുതലെടുക്കാന്‍ വലിയ പോരാട്ടവും പഞ്ചാബില്‍ നടക്കുന്നുണ്ട്. അകാലിദള്‍-ബിജെപി സഖ്യം തിരിച്ചുവരവിന് ഒരുങ്ങുന്നുണ്ടെങ്കിലും, ഇതുവരെ കോണ്‍ഗ്രസിനെതിരെ ശക്തമായ പോരാട്ടം നടത്താന്‍ അവര്‍ക്ക് സാധിച്ചിട്ടില്ല. എന്നാല്‍ എഎപി കുറ്റകൃത്യ നിരക്ക് വര്‍ധിക്കുന്നത് അടക്കമുള്ള കാര്യങ്ങളെ ശക്തമായി ഉയര്‍ത്തി കാണിക്കുന്നുണ്ട്.

പാര്‍ട്ടിക്കുള്ളില്‍ പോര്

പാര്‍ട്ടിക്കുള്ളില്‍ പോര്

അമരീന്ദറിനെതിരെ പാര്‍ട്ടിയുടെ ഭൂരിഭാഗം എംഎഎല്‍മാരും എതിരാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനം മോശമാണെന്ന് കോണ്‍ഗ്രസ എംഎല്‍എയും ഇന്ത്യന്‍ ഹോക്കി ടീമിന്റെ മുന്‍ ക്യാപ്റ്റനുമായ പര്‍ഘട്ട് സിംഗ് കുറ്റപ്പെടുത്തിയിരുന്നു. ഇത് അമരീന്ദറിന് വലിയ തിരിച്ചടിയാണ്. പഞ്ചാബ് ചീഫ് സെക്രട്ടറി കരണ്‍ അവതാര്‍ സിംഗ്, അഡ്വ. ജനറല്‍ അതുല്‍ നന്ദ എന്നിവര്‍ക്കെതിരെയാണ് പുതിയ പ്രശ്‌നങ്ങള്‍. ഇവര്‍ സംസ്ഥാനത്തെ പ്രതിനിധീകരിക്കുന്ന പല കേസുകളിലും നാണക്കേട് നേരിടേണ്ടി വരുന്നുവെന്നാണ് പരാതി. ഇവര്‍ രണ്ടുപേരെയും അമരീന്ദറാണ് നിയമിച്ചത്.

സിദ്ദു പാര്‍ട്ടി വിടില്ല

സിദ്ദു പാര്‍ട്ടി വിടില്ല

സിദ്ദു കോണ്‍ഗ്രസ് വിടുമെന്ന വാദം കോണ്‍ഗ്രസിലും എഎപിയും ശക്തമായിരുന്നു. അമരീന്ദറുമായി ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം ഇടഞ്ഞ് നില്‍ക്കുകയാണ് സിദ്ദു. എഎപി നേതാക്കള്‍ അദ്ദേഹവുമായി രഹസ്യ ചര്‍ച്ച വരെ നടത്തിയിരുന്നു. എന്നാല്‍ സിദ്ദു കോണ്‍ഗ്രസില്‍ തുടരുമെന്ന് എംഎല്‍എ രാജ് കുമാര്‍ വെര്‍ക്ക പറഞ്ഞു. എഎപിക്ക് പഞ്ചാബില്‍ ഒരു നേതാവില്ലാത്തത് കൊണ്ടാണ് ഇത്തരം പ്രചാരണങ്ങള്‍ നടത്തുന്നതെന്ന് വെര്‍ക്ക പറഞ്ഞു. പക്ഷേ എഎപിയില്‍ നിന്ന് നല്ല ഓഫര്‍ സിദ്ദുവിന് ലഭിച്ചില്ലെന്നാണ് സൂചന.

നീക്കങ്ങള്‍ ഇങ്ങനെ

നീക്കങ്ങള്‍ ഇങ്ങനെ

2022ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനമാണ് പഞ്ചാബ്. 77കാരനായ അമരീന്ദറിന് ഇനിയും കോണ്‍ഗ്രസിനെ നയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. പുതിയൊരു നേതാവിനെ പകരം കണ്ടെത്താനുള്ള ശ്രമം കോണ്‍ഗ്രസിലുണ്ട്. സിദ്ദുവിന് മുഖ്യമന്ത്രി സ്ഥാനത്തെത്താന്‍ ആഗ്രഹമുണ്ട്. കോണ്‍ഗ്രസില്‍ തന്നെ പിന്തുണയ്ക്കുന്നവരുടെ വലിയൊരു നിര ഉണ്ടാക്കാനാണ് സിദ്ദുവിന്റെ ശ്രമം. അമരീന്ദറിനെതിരെ പാര്‍ട്ടിയില്‍ വിമത സ്വരം ഉയര്‍ന്നത സിദ്ദുവിന് ശുഭസൂചനയാണ്.

ദില്ലി മോഡലിന് ആവശ്യക്കാര്‍

ദില്ലി മോഡലിന് ആവശ്യക്കാര്‍

ദില്ലി മോഡലില്‍ പഞ്ചാബില്‍ അടിമുടി മാറ്റണമെന്ന ആവശ്യമാണ് കോണ്‍ഗ്രസില്‍ ഉയരുന്നത്. എന്നാല്‍ ആ നീക്കം എഎപിക്ക് ഗുണം ചെയ്യുമെന്നാണ് അമരീന്ദറിന്റെ വാദം. അതേസമയം പഞ്ചാബിലെ സ്‌കൂളുകള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വ്യാപാര മേഖലകള്‍ കേന്ദ്രീകരിച്ച് എഎപി നടത്തുന്ന പ്രവര്‍ത്തനം കോണ്‍ഗ്രസിന്റെ അടിത്തറ ഇളക്കുമെന്ന് ഉറപ്പാണ്. ജലവിതരണ മേഖലകളില്‍ അടക്കം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വളരെ മോശമാണ്. എന്നാല്‍ ബിജെപി ഈ മേഖലയില്‍ ദുര്‍ബലമാണ്. അതാണ് എഎപിക്ക് നേട്ടമാകുന്നത്.

ബിജെപി ദുര്‍ബലം

ബിജെപി ദുര്‍ബലം

പഞ്ചാബില്‍ തിരിച്ചുവരവിനായി കഠിന ശ്രമത്തിലാണ് ബിജെപി. എന്നാല്‍ അകാലിദള്‍ വേണ്ടത്ര ശക്തിപ്പെടാത്തത് ബിജെപിയെ ദുര്‍ബലമാക്കുന്നു. നിരവധി വിഷയങ്ങള്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെയുണ്ടെങ്കിലും സംഘടനാ ദൗര്‍ബല്യം ബിജെപിക്ക് വലിയ തിരിച്ചടിയാണ്. യുവാക്കള്‍ക്കിടയിലെ അമിത മയക്കുമരുന്ന് ഉപയോഗം, കൊലപാതകങ്ങള്‍ എന്നിവ അകാലിദള്‍ സര്‍ക്കാരിന്റെ കാലത്ത് ശക്തമായിരുന്നു. ഇതിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ ഇപ്പോഴും അവരെ വേട്ടയാടുകയാണ്.

രണ്ട് വര്‍ഷത്തിനുള്ളില്‍....

രണ്ട് വര്‍ഷത്തിനുള്ളില്‍....

അമരീന്ദറിന് രണ്ട് വര്‍ഷം കഴിഞ്ഞുള്ള തിരഞ്ഞെടുപ്പ് അത്ര എളുപ്പമാകില്ലെന്നാണ് സൂചന. നിലവില്‍ കോണ്‍ഗ്രസിന് 77 സീറ്റാണ് പഞ്ചാബ് നിയമസഭയില്‍ ഉള്ളത്. 20 സീറ്റുമായി മുഖ്യപ്രതിപക്ഷമാണ് എഎപി. കോണ്‍ഗ്രസും എഎപിയും തമ്മിലായിരിക്കും പോരാട്ടമെന്ന് ഉറപ്പാണ്. പഞ്ചാബില്‍ ക്രമസമാധാന നില മോശമാകുന്നതാണ് കോണ്‍ഗ്രസിനുള്ള വെല്ലുവിളി. എന്നാല്‍ സിദ്ദു ലക്ഷ്യമിടുന്നത് മറ്റൊരു കാര്യമാണ്. കോണ്‍ഗ്രസിന് ഭൂരിപക്ഷം കിട്ടാതെ വരുമ്പോള്‍, എഎപിയുമായി സഖ്യമുണ്ടാക്കുക. എഎപി സിദ്ദുവിനെ മുഖ്യമന്ത്രിയാക്കിയാല്‍ പിന്തുണ നല്‍കാമെന്ന് പറയും. ഇത് സമ്മതിക്കാതെ കോണ്‍ഗ്രസിന് മറ്റ് വഴിയുണ്ടാവില്ല. അമരീന്ദറിന്റെ പ്രതാപം ഇതോടെ നഷ്ടമാവുകയും ചെയ്യും.

മോദിയുടെ ഗെയിമില്‍ വീണത് കോണ്‍ഗ്രസ്.... ബീഹാറില്‍ ചോക്ക പൊളിറ്റിക്‌സുമായി ബിജെപി!!

English summary
congress facing rebellion in punjab
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X