കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഛത്തീസ്ഗഡില്‍ കരുത്തനായി ബാഗല്‍, സിംഗ് ദേവിനെ കൈവിട്ട് എംഎല്‍എമാര്‍, കോണ്‍ഗ്രസ് രണ്ട് തട്ടില്‍

Google Oneindia Malayalam News

റായ്പൂര്‍: ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് പുതിയ പ്രശ്‌നം. നേരത്തെയുള്ളത് രാഹുല്‍ ഗാന്ധി പരിഹരിച്ചിരുന്നു. ഇതിന് പിന്നാലെ സിംഗ് ദേവ് ക്യാമ്പില്‍ നിന്ന് പല എംഎല്‍എമാരും വിട്ടുപോകാന്‍ തുടങ്ങിയിരിക്കുകയാണ്. ഇപ്പോഴിതാ അദ്ദേഹത്തിനെതിരെ പരസ്യമായി വെല്ലുവിളി ആരംഭിച്ചിരിക്കുകയാണ് പ്രമുഖ നേതാവ്. തന്നെ വധിക്കാന്‍ സിംഗ് ദേവ് ശ്രമിക്കുന്നുവെന്നാണ് ആരോപണം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് പരിഗണിച്ചിരുന്ന സിംഗ് ദേവ് പ്രതിക്കൂട്ടിലായത് രാഹുലിനെ ഞെട്ടിച്ചിരിക്കുകയാണ്.

പുതിയ ലുക്കില്‍ തിളങ്ങി അലക്‌സാന്‍ഡ്ര ജോണ്‍സണ്‍; വൈറലായി പുതിയ ഫോട്ടോഷൂട്ട്

1

രാജ്യത്ത് കോണ്‍ഗ്രസ് ഏറ്റവും നന്നായി സംഘടനയെ നയിക്കുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. ഇതുവരെ പ്രശ്‌നങ്ങളൊന്നും ഇവിടെ നിന്ന് വന്നിരുന്നില്ല. ഇപ്പോഴിതാ അവിടെയും പ്രശ്‌നം ആരംഭിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ് എംഎല്‍എ ബ്രിഹസ്പതി സിംഗ് സംസ്ഥാനത്തെ പ്രമുഖനായ ടിഎസ് സിംഗ് ദേവിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്. തന്നെ കൊല്ലാന്‍ നോക്കുന്നുവെന്നാണ് ആരോപണം. കഴിഞ്ഞ ദിവസം ബ്രിഹസ്പതിയുടെ വാഹനത്തിന് ആക്രമണം നടന്നിരുന്നു.

2

താന്‍ മുഖ്യമന്ത്രി ഭൂപേഷ് ബാഗലിനെ പുകഴ്ത്തിയത് ആരോഗ്യ മന്ത്രി കൂടിയായ സിംഗ് ദേവിന് ഇഷ്ടപ്പെട്ടിട്ടില്ലെന്ന് ബ്രിഹസ്പതി പറയുന്നു. അന്ന് മുതല്‍ താന്‍ സിംഗ് ദേവിന്റെ എതിരാളിയാണ്. തന്നെ ഇല്ലാതാക്കാനാണ് സിംഗ് ദേവ് ശ്രമിക്കുന്നതെന്നും ബ്രിഹസ്പതി ആരോപിച്ചു. തന്റെ കാര്‍ കഴിഞ്ഞ ദിവസം രാത്രി ആക്രമിക്കപ്പെട്ടു. ഇതിന് പിന്നില്‍ സിംഗ് ദേവാണ്. അദ്ദേഹത്തിന്റെ നിര്‍ദേശപ്രകാരമാണ് ഈ ആക്രമണം നടന്നത്. സിംഗ് ദേവിന്റെ ബന്ധുക്കളാണ് ആ ആക്രമണത്തിന് പിന്നിലെന്നും ബ്രിഹസ്പതി ആരോപിച്ചു.

3

സിംഗ് ദേവ് മഹാരാജാവിനെ പോലെയാണ്. അതുകൊണ്ടാണ് ഈ ആക്രമണങ്ങള്‍ നടത്തുന്നതെന്ന് ബ്രിഹസ്പതി സിംഗ് പറയുന്നു. അതേസമയം സിംഗ് ദേവിന്റെ ബന്ധു സച്ചിന്‍ സിംഗ് ദേവിനെതിരെ അംബികാപൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് ബ്രിഹസ്പതി. ബ്രിഹസ്തിയുടെ സുരക്ഷാ ഓഫീസറും അക്രമികളും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതേസമയം സിംഗ് ദേവിനെതിരെയുള്ള ആരോപണങ്ങള്‍ കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്.

4

ഇത് മാത്രമല്ല ബ്രിഹസ്പതിയുടെ വീട്ടില്‍ പതിനെട്ട് എംഎല്‍എമാരുടെ യോഗം ചേര്‍ന്നിരിക്കുകയാണ്. സിംഗ് ദേവിന്റെ ഏരിയയായ അംബികാപൂര്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാര്‍ വരെ ഈ യോഗത്തില്‍ പങ്കെടുത്തു. രണ്ട് മണിക്കൂറോളം ഇവര്‍ കാര്യങ്ങള്‍ സംസാരിച്ചു. അഞ്ചോളം എംഎല്‍എമാരെയും ചേര്‍ത്ത് വധിക്കാനാണ് സിംഗ് ദേവിന്റെ ശ്രമം. അവര്‍ രാജാക്കന്മാരെന്ന് കരുതുന്നത്. മുമ്പ് ഞങ്ങളുടെ പൂര്‍വികരെ ഇവര്‍ കെട്ടിയിട്ട് മര്‍ദിക്കാറുണ്ടായിരുന്നു. ഇന്ന് കാലം മാറി. അവര്‍ക്ക് അതിനൊന്നും സാധിക്കാത്തത് കൊണ്ട് വധിക്കാന്‍ വരുന്നതെന്നും ബ്രിഹസ്പതി ആരോപിച്ചു.

Recommended Video

cmsvideo
വീടിന് മുകളിൽ കല്ലുമഴ അന്തംവിട്ട് കട്ടപ്പനക്കാർ | Oneindia Malayalam
5

അതേസമയം 18 എംഎല്‍എമാരും യോഗം കഴിഞ്ഞ് നേരെ പോയത് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ വീട്ടിലേക്കാണ്. നേരത്തെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ പേരില്‍ ബാഗലുമായി ഇടഞ്ഞിരുന്നു സിംഗ് ദേവ്. എന്നാല്‍ ബാഗലിനെ മാറ്റില്ലെന്ന നിലപാടിലാണ് രാഹുല്‍ ഗാന്ധി. സിംഗ് ദേവിന് മുന്നില്‍ വാഗ്ദാനങ്ങളൊന്നും നല്‍കിയിട്ടില്ലെന്ന് രാഹുല്‍ ഗാന്ധിയും വ്യക്തമാക്കിയിരുന്നു. എന്തായാലും കോണ്‍ഗ്രസ് രണ്ട് തട്ടിലാണ്. കൂടുതല്‍ എംഎല്‍എമാര്‍ ബാഗല്‍ പക്ഷത്തേക്ക് വന്നതോടെ കൂറുമാറ്റവും ബാഗല്‍ ഭയക്കുന്നില്ല.

റഷ്യയിൽ വെക്കേഷന ആഘോഷിച്ച് പ്രിയ മോഹൻ; വൈറലായി ചിത്രങ്ങൾ

English summary
congress facing trouble in chhattisgarh, 18 mla's comes against ts singh deo
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X