കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൈസ കൊടുത്ത് ആളെയിറക്കി! പ്രിയങ്ക നനഞ്ഞ പടക്കമായത് ഇങ്ങനെ! ഞെട്ടിച്ച് സര്‍വ്വേ ഫലം

  • By
Google Oneindia Malayalam News

ലഖ്നൗ: മോദി തരംഗത്തില്‍ ഏറ്റവും വലിയ തിരിച്ചടിയാണ് രാജ്യത്ത് കോണ്‍ഗ്രസ് നേരിട്ടത്. 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സംപൂജ്യരായി. ആകെ ലഭിച്ചതാകട്ടെ വെറും 50 സീറ്റുകളും.സോണിയാ ഗാന്ധിയില്‍ നിന്നും അധ്യക്ഷ പദവി ഏറ്റെടുത്ത ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തന്നെ രാഹുല്‍ ഗാന്ധിക്ക് അടി പതറിയപ്പോള്‍ ബ്രാഹ്മാസ്ത്രമെന്ന് കോണ്‍ഗ്രസ് അവകാശപ്പെട്ട പ്രിയങ്ക ഗാന്ധിക്കും രാഷ്ട്രീയ ഗോദയില്‍ ആദ്യ അങ്കത്തില്‍ പിടിച്ച് നില്‍ക്കാന്‍ ആയില്ല.

<strong>'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം</strong>'ഇവിഎം ക്രമക്കേടെന്ന പ്രചരണത്തിന് പിന്നില്‍ ആര്‍എസ്എസ്', ഗുരുതര ആരോപണം

ലോക്സഭയിലേക്കുള്ള താക്കോല്‍ എന്ന് വിശേഷിപ്പിക്കുന്ന യുപിയില്‍ കോണ്‍ഗ്രസ് നേരിട്ടത് ചരിത്രത്തിലെ തന്നെ തോല്‍വിയാണ്. യുപിയിലെ കോണ്‍ഗ്രസിന്‍റെ പരാജയത്തിന്‍റെ യഥാര്‍ത്ഥ കാരണം വിവരിക്കുകയാണ് ലോക്നിധി-സിഡിഎസ് പോസ്റ്റ് പോള്‍ സര്‍വ്വേ. വിശദാംശങ്ങളിലേക്ക്

 നഷ്ട പ്രതാപം

നഷ്ട പ്രതാപം

യുപിയില്‍ കോണ്‍ഗ്രസിന്‍റെ നഷ്ടപ്പെട്ട പ്രതാപം തിരിച്ചുപിടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രിയങ്ക ഗാന്ധിയെ എഐസിസി ജനറല്‍ സെക്രട്ടറിയായി നിയമിക്കുന്നത്. കിഴക്കന്‍ യുപിയുടെ ചുമതലയായിരുന്നു പാര്‍ട്ടി പ്രിയങ്കയ്ക്ക് നല്‍കി. പ്രിയങ്കയിലൂടെ മേഖലയില്‍ 14 സീറ്റെങ്കിലും കോണ്‍ഗ്രസ് പ്രതീക്ഷിച്ചിരുന്നു.

 ജനക്കൂട്ടം ഇരമ്പിയെത്തി

ജനക്കൂട്ടം ഇരമ്പിയെത്തി

ജനറല്‍ സെക്രട്ടറിയായ പിന്നാലെ വമ്പന്‍ പ്രചരണ പരിപാടികളായി പ്രിയങ്ക യുപിയില്‍ നടത്തിയത്. ലഖ്നൗവില്‍ തന്‍റെ ആദ്യ ഔദ്യോഗിക റാലി തുടങ്ങിയ പ്രിയങ്ക യുപിയില്‍ മുക്കിലും മൂലയിലും എത്തി. ഗംഗയില്‍ അവര്‍ നടത്തിയ ബോട്ട് യാത്ര വലിയ വാര്‍ത്തയായിരുന്നു. പ്രിയങ്കയുടെ വേറിട്ട പ്രചരണം കോണ്‍ഗ്രസിനും അതുവഴി എസ്പി-ബിഎസ്പി മഹാസഖ്യത്തിനും വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ സാധിക്കുമെന്ന പ്രതീതി ഉണ്ടാക്കി

 വേറിട്ട പ്രചരണം

വേറിട്ട പ്രചരണം

പ്രിയങ്കയുടെ റാലികളില്ലെല്ലാം ജനക്കൂട്ടം ഇരമ്പിയെത്തി. പാര്‍ട്ടിയുടെ നഷ്ടപ്രതാപം പ്രിയങ്കയിലൂടെ തിരിച്ചുപിടിക്കുന്നതായി ആള്‍ക്കൂട്ട സാന്നിധ്യത്തെ വാഴ്ത്തി മാധ്യമങ്ങള്‍ എഴുതി. എന്നാല്‍ മെയ് 23 ന് വോട്ടുകള്‍ എണ്ണിയപ്പോള്‍ സംഭവിച്ചതോ?

 പിടിച്ച് നില്‍ക്കാന്‍ പോലും

പിടിച്ച് നില്‍ക്കാന്‍ പോലും

2014 ല്‍ യുപിയില്‍ കോണ്‍ഗ്രസിന്‍റെ വോട്ട് വിഹിതം 7.5 ആയിരുന്നു. എന്നാല്‍ 2019 ല്‍ എത്തിയപ്പോഴോക്കും അത് 6.3 ലേക്കെത്തി. പ്രിയങ്ക രാഹുലിന് വേണ്ടി കൊണ്ട് പിടിച്ച് പ്രചരണം നടത്തിയ അമേഠിയില്‍ രാഹുല്‍ 50,000 ത്തിന്‍റെ വോട്ടിന് സ്മൃതി ഇറാനിയോട് പരാജയപ്പെട്ടു.

 വോട്ട് ലഭിച്ചില്ല

വോട്ട് ലഭിച്ചില്ല

അതേസമയം റായ്ബറേലിയില്‍ സോണിയ ഗാന്ധി വിജയിച്ചെങ്കിലും 2014 നെ അപേക്ഷിച്ച് ഭൂരിപക്ഷം 48 ല്‍ നിന്ന് 17 ശതമാനമായി കുറഞ്ഞു. പ്രിയങ്കയുടെ തിരഞ്ഞെടുപ്പ് റാലിയില്‍ എത്തിയ മൂന്നില്‍ ഒരാളുടെ വോട്ട് മാത്രമേ പാര്‍ട്ടിക്ക് ലഭിച്ചുള്ളൂവെന്ന് സര്‍വ്വേ പറയുന്നു.

 ഏറെ പിന്നില്‍

ഏറെ പിന്നില്‍

മാത്രമല്ല സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചരണങ്ങളിലും കോണ്‍ഗ്രസ് ഏറെ പിന്നിലായിരുന്നുവെന്ന് സര്‍വ്വേ സൂചിപ്പിക്കുന്നു. നരേന്ദ്ര മോദിയുടേയും രാഹുല്‍ ഗാന്ധിയുടേയും പശ്ചിമ ഉത്തര്‍പ്രദേശിലെ റാലികളും കോണ്‍ഗ്രസിന്‍റേയും ആംആദ്മിയുടേയും രണ്ട് റാലികളുമാണ് സര്‍വ്വേ പരിശോധിച്ചത്.

 സര്‍വ്വേ പറയുന്നു

സര്‍വ്വേ പറയുന്നു

ഇത് പ്രകാരം യുപിയില്‍ കോണ്‍ഗ്രസിനേക്കാന്‍ ബിജെപിയുടേയും ആപ്പിന്‍റേയും റാലികളിലാണ് ജനം കൂടുതലായി എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല സോഷ്യല്‍ മീഡിയ വഴിയുടെ സന്ദേശത്തിലൂടെയാണ് ആളുകള്‍ റാലിക്കെത്തിയതെന്നും സര്‍വ്വേ പറയുന്നു.

 ശക്തമായ സോഷ്യല്‍ മീഡിയ

ശക്തമായ സോഷ്യല്‍ മീഡിയ

ബിജെപിയുടേയും ആപ്പിന്‍റേയുമെല്ലാം പൊതുയോഗങ്ങള്‍ ജനങ്ങള്‍ ആഴ്ചകള്‍ക്ക് മുന്‍പേ തന്നെ സോഷ്യല്‍ മീഡിയ വഴി അറിയുന്നു. നാലില്‍ ഒന്ന് എന്ന തോതിലാണ് കോണ്‍ഗ്രസിന്‍റെ റാലിയെ കുറിച്ച് ജനം അറിഞ്ഞത്.

 കോണ്‍ഗ്രസ് മുന്നില്‍

കോണ്‍ഗ്രസ് മുന്നില്‍

അതേസമയം റാലിക്കെത്തുന്നത് സ്വമേധയാ വരുന്നവരോ അതോ പാര്‍ട്ടികള്‍ കൊണ്ടുവരുന്നതോ എന്ന കാര്യവും സര്‍വ്വേയില്‍ പരിശോധിച്ചിരുന്നു. ആളുകളെ റാലിക്ക് ഇറക്കുന്നതില്‍ മുന്നില്‍ കോണ്‍ഗ്രസ് ആണെന്നാണ് സര്‍വ്വേ സൂചിപ്പിക്കുന്നത്.

 30 ശതമാനം പേര്‍

30 ശതമാനം പേര്‍

കോണ്‍ഗ്രസ് റാലികളില്‍ പങ്കെടുത്ത 30 ശതമാനം പേര്‍ സ്വന്തം താത്പര്യ പ്രകാരം റാലികളില്‍ എത്തിയതല്ല. അതിനര്‍ത്ഥം കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്ത മൂന്നില്‍ ഒരാള്‍ ആ പാര്‍ട്ടിക്ക് വോട്ട് ചെയ്തിട്ടില്ലെന്നതാണെന്നും സര്‍വ്വേ പറയുന്നു.

 30 കിമിയോളം

30 കിമിയോളം

ബിജെപി റാലികളില്‍ പങ്കെടുക്കാന്‍ 37 ശതമാനം പേര്‍ 30 കിലോമീറ്ററോളം ദൂരം താണ്ടി വന്നെന്ന് സര്‍വ്വേയില്‍ പറയുന്നു. അതേസമയം 11 ശതമാനം പേര്‍ മാത്രമേ കോണ്‍ഗ്രസ് റാലികളില്‍ ഇത്തരത്തില്‍ വന്നിട്ടുള്ളൂവെന്ന് സര്‍വ്വേ പറയുന്നു.

<strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും</strong>വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് ഒരുക്കുന്നത് വമ്പന്‍ സസ്പെന്‍സ്? ലക്ഷ്യം ന്യൂനപക്ഷ വോട്ടുകളും

English summary
congress failure this is the reason lok niti cds survey says
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X