കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പ് യുദ്ധം പ്രഖ്യാപിച്ച് പ്രിയങ്ക...ഹാമിര്‍പൂരില്‍ ഹര്‍ദീപക് നിഷാദ് സ്ഥാനാര്‍ത്ഥി!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങി കോണ്‍ഗ്രസ്. ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്. സമാജ് വാദി പാര്‍ട്ടി സഖ്യത്തിനായി ഒരു വശത്ത് ശക്തമായ ശ്രമങ്ങള്‍ നടത്തുന്നതിടെ ഇക്കാര്യം ഉറപ്പിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. ഇതിലൂടെ പ്രധാന ശത്രുവായി ബിജെപിയെ മാത്രം മുന്നില്‍ നിര്‍ത്താനും പോരാട്ടം രണ്ട് പാര്‍ട്ടികള്‍ തമ്മിലുള്ളതാണെന്ന് കാണിക്കാനും കോണ്‍ഗ്രസിന് സാധിക്കും.

പ്രിയങ്കാ ഗാന്ധി നിര്‍ദേശിച്ച കാര്യങ്ങള്‍ക്ക് സംസ്ഥാന ഘടകത്തില്‍ ശക്തമായ പിന്തുണയാണ് ലഭിച്ചത്. അതേസമയം ഹാമിര്‍പൂരില്‍ വളരെ സ്വാധീനം ചെലുത്തുന്ന ഒരു വിഭാഗത്തിലെ നേതാവിനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുകയാണ് നേതൃത്വം. പ്രിയങ്കയാണ് ഇയാളുടെ പേര് നിര്‍ദേശിച്ചത്. ഒരേസമയം സമാജ് വാദി പാര്‍ട്ടിയോടും ബിജെപിയോടും ഇതിലൂടെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്.

ഹാമിര്‍പൂര്‍ ഉപതിരഞ്ഞെടുപ്പ്

ഹാമിര്‍പൂര്‍ ഉപതിരഞ്ഞെടുപ്പ്

കോണ്‍ഗ്രസ് വളരെ ഗൗരവത്തോടെ കാണുന്ന ഉപതിരഞ്ഞെടുപ്പാണ് ഹാമിര്‍പൂരില്‍ നടക്കാനൊരുങ്ങുന്നത്. ഇവിടെ ഏറ്റവും ആദ്യം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കുന്ന പാര്‍ട്ടികളിലൊന്നായി കോണ്‍ഗ്രസ് മാറിയിരിക്കുകയാണ്. ഹര്‍ദീപക് നിഷാദാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. ബിജെപി എംഎല്‍എ അശോക് കുമാര്‍ ചണ്ഡേലിനെ അയോഗ്യനാക്കിയതിനെ തുടര്‍ന്നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ചണ്ഡേലിനെതിരെ കൊലപാതക കേസാണ് നിലവിലുള്ളത്.

നിഷാദ് വിഭാഗം

നിഷാദ് വിഭാഗം

എസ്പിയുമായും ബിജെപിയുമായും കൂടുതല്‍ അടുപ്പമുള്ള വിഭാഗമാണ് നിഷാദ് വിഭാഗം. ഇവരെ ഒപ്പം നിര്‍ത്താന്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് മുതല്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നു. പ്രിയങ്കയാണ് ഇതിന് തുടക്കമിട്ടത്. ബോട്ടുയാത്രയൊക്കെ ഇതിന്റെ തുടക്കമായിരുന്നു. ഗൊരഖ്പൂരില്‍ മുമ്പ് നടന്ന ഉപതിരഞ്ഞെടുപ്പില്‍ നിഷാദ് വിഭാഗത്തെ മുന്നിലേക്ക് ഇറങ്ങിയായിരുന്നു എസ്പി സഖ്യം വിജയിച്ചത്. ദളിത് വിഷയത്തില്‍ പ്രിയങ്കയുടെ ഇടപെടല്‍ നിഷാദുകളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിച്ചിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ഗ്രൗണ്ട് റിപ്പോര്‍ട്ട്.

പോര് രണ്ടുപേരോടും

പോര് രണ്ടുപേരോടും

സമാജ് പാര്‍ട്ടിയും ബിജെപിയും പ്രധാന ശത്രുക്കളാണെന്ന് പ്രിയങ്ക കരുതുന്നു. ബിജെപിയുടെ ബി ടീമായിട്ടാണ് ബിഎസ്പിയെ കാണുന്നത്. സോന്‍ഭദ്രയിലെ പ്രിയങ്കയുടെ നിലപാടുകള്‍ എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കിടയില്‍ വലിയ സ്വീകാര്യത നേടിയിരുന്നു. ബിജെപിക്കൊപ്പം പ്രവീണ്‍ നിഷാദിന്റെ പാര്‍ട്ടിയുള്ളത് കൊണ്ട് വോട്ടുഭിന്നിക്കാനും സാധ്യതയുണ്ട്. എസ്പി മനോജ് കുമാര്‍ പ്രജാപതിയെയും ബിഎസ്പി നൗഷാദ് അലിയെയുമാണ് ഇവിടെ സ്ഥാനാര്‍ത്ഥിയാക്കിയത്.

നീക്കം ഇങ്ങനെ

നീക്കം ഇങ്ങനെ

കോണ്‍ഗ്രസിന്റെ മാറിയ ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള നീക്കങ്ങളാണ് പ്രിയങ്കയ്ക്ക് മുന്നിലുള്ളത്. ഒരു ചോദ്യോത്തരിയിലൂടെ കോണ്‍ഗ്രസ് ഇക്കാര്യം ജനങ്ങളിലേക്ക് എത്തിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സര്‍ദാര്‍ വല്ലഭ്ഭായ് പട്ടേല്‍ എന്നിവരെ കേന്ദ്രീകരിച്ചാണ് ചോദ്യങ്ങളും ഉത്തരങ്ങളും. ഇതിലൂടെ ബിജെപിയുടെ വാദങ്ങളെ പൊളിക്കാനും, യുവാക്കളെ കൂട്ടത്തോടെ പാര്‍ട്ടിയില്‍ എത്തിക്കാനുമുള്ള നീക്കമാണ് പ്രിയങ്ക നടത്തുന്നത്. യുവാക്കള്‍ എത്തുന്നതോടെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ശക്തമാകുമെന്നാണ് വിലയിരുത്തല്‍.

ഒറ്റയ്ക്കുള്ള പോരാട്ടം

ഒറ്റയ്ക്കുള്ള പോരാട്ടം

ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന പോരാട്ടമെന്ന വരുത്തി തീര്‍ക്കാനാണ് സ്ഥാനാര്‍ത്ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റയ്ക്ക് മത്സരിക്കുമ്പോള്‍ വോട്ടുബാങ്ക് വര്‍ധിക്കുന്നതായും കോണ്‍ഗ്രസ് പറയുന്നു. അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിക്കുന്നതിനായി എസ്പിയുടെയും ബിഎസ്പിയുടെയും പ്രവര്‍ത്തകര്‍ വരെ ശ്രമിച്ചതായി പ്രിയങ്കയ്ക്ക് റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. ഇതിനെ തുടര്‍ന്നാണ് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചത്.

ദളിത് മുഖം

ദളിത് മുഖം

പ്രിയങ്ക ദളിത് മുഖം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്. ഹാമിര്‍പൂരില്‍ വിജയിച്ചാല്‍ അത് കോണ്‍ഗ്രസിന്റെ വമ്പന്‍ തിരിച്ചുവരവായിരിക്കും. പോലീസ് കസ്റ്റഡിയില്‍ മരിച്ച ദളിത് യുവാവിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസം പ്രിയങ്കയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സംഘം എത്തിയിരുന്നു. സ്‌കൂള്‍ അഴിമതി മുതലുള്ള എല്ലാ കാര്യങ്ങളും ഗ്രാമസഭകളില്‍ പ്രിയങ്ക അവതരിപ്പിച്ചിട്ടുണ്ട്. ഓരോ ആഴ്ച്ചയിലും അത്തരം സഭകള്‍ നടത്താനാണ് ഇനി ലക്ഷ്യം. എല്ലാ നേതാക്കളോടും ഹിന്ദിയില്‍ തന്നെ സംസാരിക്കാനും നിര്‍ദേശമുണ്ട്.

കോണ്‍ഗ്രസില്‍ ത്രികോണ പോരാട്ടം, ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രിമാര്‍, സിന്ധ്യയുടെ മറുപടി ഇങ്ങനെകോണ്‍ഗ്രസില്‍ ത്രികോണ പോരാട്ടം, ദിഗ്‌വിജയ് സിംഗിനെതിരെ മന്ത്രിമാര്‍, സിന്ധ്യയുടെ മറുപടി ഇങ്ങനെ

English summary
congress fields hardeepak nishad from hamirpur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X