കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി; മുഖ്യമന്ത്രിക്കെതിരെ മത്സരം, ബിജെപിക്ക് ഇരട്ടപ്രഹരം

Google Oneindia Malayalam News

റായ്പൂര്‍: ഈ വര്‍ഷം അവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന സംസ്ഥാനമാണ് ഛത്തീസ്ഗഡ്. തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ചെറിയ സംസ്ഥാനമാണെങ്കിലും ഛത്തീസ്ഗഡിലെ വിജയം കോണ്‍ഗ്രസ്സിന് ഏറെ നിര്‍ണ്ണായകമാണ്.

<strong>മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍</strong>മോഹന്‍ലാലിനെതിരെ ആരോപണം കടുപ്പിച്ച് റിമ; മമ്മൂക്ക ആ റോള്‍ ചെയ്യില്ലെന്ന് തീരുമാനിച്ചെങ്കില്‍

ഇതുവരെ നടന്ന പ്രീ-പോള്‍ സര്‍വ്വേകളിലെല്ലാം ചത്തീസ്ഗഡില്‍ കോണ്‍ഗ്രസ്സിനാണ് സാധ്യതകല്‍പ്പിക്കുന്നതും. ബിജെപിയോടൊപ്പം തന്നെ മുന്‍ കോണ്‍ഗ്രസ് നേതാവായ അജിത് ജോഗി നയിക്കുന്ന പാര്‍ട്ടിയുമാണ് ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിന് പ്രധാനമായും വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയുമായി കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്.

പുതിയ തന്ത്രം

പുതിയ തന്ത്രം

ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കുന്ന പുതിയ തന്ത്രവുമായാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെടുക്കുന്നത്. അതിനായി അവര്‍ രംഗത്ത് ഇറക്കിയ സ്ഥാനാര്‍ത്ഥിയെ കണ്ട് ഏവരും അത്ഭുതപ്പെട്ടരിക്കുകയാണ്.

രമണ്‍സിങ്ങിന്റെ മണ്ഡലത്തില്‍

രമണ്‍സിങ്ങിന്റെ മണ്ഡലത്തില്‍

മുഖ്യമന്ത്രിയായ രമണ്‍സിങ്ങിന്റെ മണ്ഡലമായ രാജ്‌നന്ദാഗാവില്‍ അദ്ദേഹത്തിനെതിരെ മത്സരിക്കാന്‍ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത് അന്തരിച്ച മുന്‍ പ്രധാനമന്ത്രി എബി വാജ്‌പേയിയുടെ മരുമകളേയാണ്.

കരുണ ശുക്‌ള

കരുണ ശുക്‌ള

ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയിലാണ് അടല്‍ ബിഹാരി വാജ്‌പേയിയുടെ മരുമകളും മുന്‍ ലോക്‌സഭാംഗവുയാ കരുണ ശുക്‌ളയെ മുഖ്യമന്ത്രിയെ നേരിടാന്‍ കോണ്‍ഗ്രസ് രംഗത്ത് ഇറക്കിയിരിക്കുന്നത്.

മുന്‍ ബിജെപി നേതാവ്

മുന്‍ ബിജെപി നേതാവ്

ബിജെപി നേതാവായ കരുണശുക്ല മുന്‍ ബിജെപി നേതാവ് കൂടിയാണ്. ജാനിര്‍ മണ്ഡലത്തെ പ്രതിനിധീകരിച്ച് 14 ലോക്‌സഭയില്‍ ബിജെപിയുടെ അംഗമായിരുന്നു കരുണ ശുക്ല.

2008 ല്‍ കോര്‍ബ മണ്ഡലത്തില്‍

2008 ല്‍ കോര്‍ബ മണ്ഡലത്തില്‍

പിന്നീട് 2008 ല്‍ കോര്‍ബ മണ്ഡലത്തില്‍ നിന്ന് അവര്‍ വീണ്ടും ബിജെപി ടിക്കറ്റില്‍ ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അവരെ പരാജയപ്പെടുത്തിയത്.

പാര്‍ട്ടിക്കെതിരെ

പാര്‍ട്ടിക്കെതിരെ

പാര്‍ട്ടി അംഗങ്ങള്‍ തന്നെ തനിക്കെതിരെ പ്രവര്‍ത്തിച്ചു എന്ന ആരോപണം അവര്‍ അന്ന് ഉയര്‍ത്തിയിരുന്നു. പിന്നീട് ബിജെപിയുമായി അകന്ന ഇവര്‍ പാര്‍ട്ടിക്കെതിരെ നിരന്തരം വിമര്‍ശനം ഉയര്‍ത്തികൊണ്ടിരുന്നു. പിന്നീട് 2014 ലാണ് കരുണ കോണ്‍ഗ്രസ് അംഗമാകുന്നത്.

വലിയ വാര്‍ത്ത

വലിയ വാര്‍ത്ത

ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് പാര്‍ട്ടിയില്‍ ചേര്‍ന്ന കരുണക്ക് 2014 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കി. ഇന്ത്യയിലെ ആദ്യ ബിജെപി പ്രധാനമന്ത്രിയായ വാജ്‌പേയിയുടെ മരുമകള്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കുന്നത് അന്ന് വലിയ വാര്‍ത്തായിയിരുന്നു.

പരാജയപ്പെട്ടു

പരാജയപ്പെട്ടു

ബിലാസ്പൂര്‍ മണ്ഡലത്തില്‍ നിന്നായിരുന്നു കരുണ കോണ്‍ഗ്രസ് ടിക്കറ്റില്‍ ലോകസഭയിലേക്ക് മത്സരിച്ചത്. ദേശീയ ശ്രദ്ധയാകര്‍ശിച്ച് മത്സരത്തില്‍ പക്ഷെ കരുണ ശുക്ല ബിജെപി സ്ഥാനാര്‍ത്ഥിയായ ലാഖന്‍ ലാല്‍ സാഹുവിനോട് പരാജയപ്പെടുകയായിരുന്നു.

അജിത് ജോഗി

അജിത് ജോഗി

തിങ്കളാഴ്ച്ചയാണ് കോണ്‍ഗ്രസ് ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവിട്ടത്. രമണ്‍ സിങ്ങിനെതിരെ മുന്‍ കോണ്‍ഗ്ര്‌സ് നേതാവും മുഖ്യമന്ത്രിയുമായ അജിത് ജോഗി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു.

നേര്‍ക്കുനേര്‍

നേര്‍ക്കുനേര്‍

ഇതോട കരുണ ശുക്ലയും രമണ്‍സിങ്ങും തമ്മിലുള്ള നേര്‍ക്കുനേര്‍ മത്സരത്തിനാണ് മണ്ഡലം സാക്ഷ്യം വഹിക്കുക. അജിത് ജോഗി പിന്‍വാങ്ങിയത് കോണ്‍ഗ്രസ്സിന് അനുകൂലമായിരിക്കും എന്നുണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലിയിരുത്തുന്നത്.

കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്

കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്

അജിത് ജോഗി അനുകൂലികളില്‍ വലിയൊരു വിഭാഗത്തിന്റെ വോട്ട് കരുണ ശുക്ലയ്ക്ക് നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. എന്നാല്‍ രമണ്‍സിങ്ങിന്റെ ജനപ്രീതിയില്‍ ഇടിവ് വന്നിട്ടില്ലെന്നും അദ്ദേഹം ഇപ്പോഴും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സ്വീകാര്യനാണെന്നുമുള്ള വിശ്വാസത്തിലാണ് ബിജെപി.

English summary
congress-fields-vajpayee-s-niece-karuna-shukla-in-chhattisgarh-election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X