കോണ്‍ഗ്രസ് അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു, പ്രണബ് മുഖര്‍ജിയുടെ മകനും 56 പട്ടികയില്‍!
Recommended Video

ദില്ലി: അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 56 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് തിങ്കളാഴ്ച്ച രാത്രി പുറത്ത് വിട്ടത്. ഇതില്‍ 22 സ്ഥാനാര്‍ത്ഥികള്‍ ആന്ധ്രയില്‍ നിന്നും 11 പേര് പശ്ചിമ ബംഗാളില്‍ നിന്നും ഉള്‍പ്പെട്ടിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള എട്ട് സ്ഥാനാര്‍ത്ഥികളും ഒഡിഷയില്‍ നിന്ന് ആറുപേരും അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ആസാമില്‍ നിന്നും മൂനു പേര് ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളവരാണ്. ശനിയാഴ്ച്ച ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് പാര്‍ട്ടി അഞ്ചാം ലിസ്റ്റ് പുറത്ത് വിട്ടത്.
മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന് അഭിജിത്ത് മുഖര്‍ജി ജാംഗിപൂര്‍ ലോക്സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുന്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ബെഹ്റാംപൂറില്‍ നിന്നും മുന്‍മന്ത്രി പ്രിയ രഞ്ജന്‍ ദാസ്മുന്‍ഷിയുടെ ഭാര്യ ദീപ ദാസ്മുന്‍ഷി റായ്ഗഞ്ചില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്ര മന്ത്രി എംഎം പള്ളം രാജു കാക്കിനാഡ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്റെ മുന്‍ രാജ്യസഭാംഗം ജെഡി സിലം ബാപത്ലയില് നിന്നും ലോക്സഭയിലേക്ക് മത്സരിക്കും.

രാജ്യസഭ എംപിയായ ഭുബനേശ്വര്‍ കലിത ആസാമിലെ മംഗളോദയ് മണ്ഡലത്തില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി ഭക്ത് ചരണ്‍ ദാസ് ഒഡിഷയിലെ കാലഹന്തി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. രാഹുല്‍ഗാന്ധി അധ്യക്ഷനായി ചേര്‍ന്ന കോണ്‍ഗ്രസിന്റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. ഇതുവരെ കോണ്‍ഗ്രസ് 147 ലോക്സഭ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്ത് വിട്ട് കഴിഞ്ഞു ഇതോടൊപ്പം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയില്‍ 36 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു.
-
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന്












Click it and Unblock the Notifications