കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് അഞ്ചാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടു, പ്രണബ് മുഖര്‍ജിയുടെ മകനും 56 പട്ടികയില്‍!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
56 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന കോണ്‍ഗ്രസ് പട്ടിക പുറത്ത് | Oneindia Malayalam

ദില്ലി: അഞ്ചാമത്തെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് കോണ്‍ഗ്രസ്. 56 സ്ഥാനാര്‍ത്ഥികള്‍ ഉള്‍പ്പെടുന്ന പട്ടികയാണ് തിങ്കളാഴ്ച്ച രാത്രി പുറത്ത് വിട്ടത്. ഇതില്‍ 22 സ്ഥാനാര്‍ത്ഥികള്‍ ആന്ധ്രയില്‍ നിന്നും 11 പേര്‍ പശ്ചിമ ബംഗാളില്‍ നിന്നും ഉള്‍പ്പെട്ടിട്ടുണ്ട്. തെലങ്കാനയില്‍ നിന്നുള്ള എട്ട് സ്ഥാനാര്ത്ഥികളും ഒഡിഷയില്‍ നിന്ന് ആറുപേരും അഞ്ച് സ്ഥാനാര്‍ത്ഥികള്‍ ആസാമില്‍ നിന്നും മൂനു പേര്‍ ഉത്തര്‍പ്രദേശില്‍ നിന്നുമുള്ളവരാണ്. ശനിയാഴ്ച്ച ഇടത് പാര്‍ട്ടികളുമായി സഖ്യ ചര്‍ച്ച നടത്തിയിരുന്നു. അതിന് ശേഷമാണ് പാര്‍ട്ടി അഞ്ചാം ലിസ്റ്റ് പുറത്ത് വിട്ടത്.

മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ മകന്‍ അഭിജിത്ത് മുഖര്‍ജി ജാംഗിപൂര്‍ ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും. മുന്‍ പിസിസി അധ്യക്ഷന്‍ അധിര്‍ രഞ്ജന്‍ ചൗധരി ബെഹ്‌റാംപൂറില്‍ നിന്നും മുന്‍മന്ത്രി പ്രിയ രഞ്ജന്‍ ദാസ്മുന്‍ഷിയുടെ ഭാര്യ ദീപ ദാസ്മുന്‍ഷി റായ്ഗഞ്ചില്‍ നിന്നും മത്സരിക്കും. മുന്‍ കേന്ദ്ര മന്ത്രി എംഎം പള്ളം രാജു കാക്കിനാഡ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിന്‍റെ മുന്‍ രാജ്യസഭാംഗം ജെഡി സിലം ബാപത്‌ലയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിക്കും.

deepadasmunsi-1

രാജ്യസഭ എംപിയായ ഭുബനേശ്വര്‍ കലിത ആസാമിലെ മംഗളോദയ് മണ്ഡലത്തില്‍ നിന്നും മുന്‍ കേന്ദ്രമന്ത്രി ഭക്ത് ചരണ്‍ ദാസ് ഒഡിഷയിലെ കാലഹന്തി മണ്ഡലത്തില്‍ നിന്നും ജനവിധി തേടും. രാഹുല്‍ഗാന്ധി അധ്യക്ഷനായി ചേര്‍ന്ന കോണ്‍ഗ്രസിന്‍റെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി യോഗം ചേര്‍ന്ന ശേഷമാണ് സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ടത്. ഇതുവരെ കോണ്‍ഗ്രസ് 147 ലോക്‌സഭ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളുടെ പേര് പുറത്ത് വിട്ട് കഴിഞ്ഞു ഇതോടൊപ്പം അസംബ്ലി തിരഞ്ഞെടുപ്പ് നടക്കുന്ന ഒഡിഷയില്‍ 36 നിയോജക മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു.

English summary
Congress out fifth candidature list, Pranab Mukherjees son is also contesting for lok sabha, 56 candidates are included in this list.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X