Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രശാന്തിനെ കോണ്‍ഗ്രസിലെത്തിക്കുന്നത് ഈ രീതിയില്‍, ആവശ്യങ്ങള്‍ ഇങ്ങനെ, നേരത്തെ തീരുമാനം

ദില്ലി: പ്രശാന്ത് കിഷോര്‍ കോണ്‍ഗ്രസിലേക്ക് വരുന്ന കാര്യം ഉറപ്പിച്ചെന്ന് റിപ്പോര്‍ട്ട്. കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ഉപദേഷ്ടാവായിട്ടാണ് അദ്ദേഹം വരുന്നത്. എന്നാല്‍ ഇത് നേരത്തെ തീരുമാനിച്ചുറപ്പിച്ച കാര്യമായിട്ടാണ് കോണ്‍ഗ്രസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് തോല്‍വി ഇക്കാര്യം ഉറപ്പിച്ചുവെന്നാണ് നേതാക്കള്‍ പറയുന്നത്.

പ്രശാന്തിനല്ലാതെ മറ്റാര്‍ക്കും കോണ്‍ഗ്രസിനെ രക്ഷിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തല്‍. എത്ര എതിര്‍പ്പുകളുണ്ടായാലും തീരുമാനങ്ങളുമായി മുന്നോട്ട് പോകാനാണ് കോണ്‍ഗ്രസ് ശ്രമം. പ്രശാന്തിന്റെ ടീമിലെ മുന്‍ അംഗമായ സുനില്‍ കനുഗോലും കോണ്‍ഗ്രസിന് വേണ്ടി കര്‍ണാടകത്തില്‍ പ്രചാരണ തന്ത്രമൊരുക്കുന്നുണ്ട്.

1

തിരഞ്ഞെടുപ്പ് തോല്‍വിയോടെ കോണ്‍ഗ്രസിനുള്ളില്‍ പ്രശാന്തിനെ സ്വീകരിക്കാനായി പ്രവര്‍ത്തകരും നേതാക്കളും തയ്യാറായി എന്നാണ് വ്യക്തമാകുന്നത്. ഉന്നത നേതൃത്വത്തില്‍ മാത്രമല്ല ഏത് തലത്തിലും പ്രശാന്തുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണ്. സംഘടനയില്‍ അടിമുടി മാറ്റം വേണമെന്ന് പ്രവര്‍ത്തകരും നേതാക്കളും ഒരുപോലെ ആഗ്രഹിക്കുന്നുണ്ട്. അതിനുള്ള സഹായം വേണം. പ്രശാന്ത് കിഷോര്‍ ഇതിന് പറ്റിയ ആളാണെന്ന് കോണ്‍ഗ്രസിന് അറിയാം. നേരത്തെ പ്രശാന്തിനെ തള്ളിപറഞ്ഞവര്‍ പോലും ഇന്ന് അദ്ദേഹത്തെ കൊണ്ടുവരാനായി പരസ്യമായി ആവശ്യപ്പെടുകയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് എല്ലാം മാറ്റി മറിച്ചുവെന്ന് നേതാക്കള്‍ പറയുന്നു.

2

അതേസമയം പ്രശാന്തും കോണ്‍ഗ്രസ് നേതൃത്വവുമായി നേരത്തെ ചര്‍ച്ചകള്‍ നടന്നിരുന്നു. 2021ല്‍ നടന്ന ചര്‍ച്ചകള്‍ പക്ഷേ വിജയകരമായിരുന്നില്ല. ഇരു കക്ഷികളും തമ്മില്‍ വലിയ വാക്കേറ്റം നടന്നിരുന്നു. അന്ന് കോണ്‍ഗ്രസുമായി ചേരാനില്ലെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. എന്നാല്‍ ചര്‍ച്ചകള്‍ പൂര്‍ണമായും അവസാനിച്ചിരുന്നില്ല. പ്രശാന്ത് പറഞ്ഞ പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസിലെ എല്ലാ നേതാക്കളും ഒരുപോലെ അംഗീകരിച്ചതാണ്. എന്നാല്‍ അതിനുള്ള ചികിത്സയാണ് എതിര്‍പ്പുള്ളത്. ബിജെപിയെ സംസ്ഥാന തലത്തില്‍ തടുത്ത് നിര്‍ത്താന്‍ പ്രശാന്തിന് ധാരാളം പ്രാദേശിക നേതാക്കളുണ്ട്. എന്നാല്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസില്ലാതെ ഒന്നും സാധ്യമാകില്ലെന്ന് പ്രശാന്തിന് അറിയാം.

3

തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ഡിഎംകെ എന്നീ കക്ഷികള്‍ക്കൊന്നും ദേശീയ തലത്തില്‍ പിടിച്ച് നില്‍ക്കാന്‍ കോണ്‍ഗ്രസില്ലാതെ സാധ്യമല്ല. പ്രശാന്ത് കിഷോര്‍ കൂടെയുണ്ടെങ്കിലും കോണ്‍ഗ്രസില്ലാതെ ഒരു പ്ലാനും നടക്കില്ല. അതുകൊണ്ട് പ്രശാന്തും കിഷോറും തമ്മിലുള്ള ബന്ധത്തില്‍ പോറലേറ്റിരുന്നില്ല. കോണ്‍ഗ്രസിന് ദേശീയ തലത്തില്‍ പ്ലാനുകള്‍ ഒരുക്കാനും അതുപോലെ ദേശീയ തലത്തില്‍ പ്രശാന്തിന്റെ സാന്നിധ്യം അറിയിക്കാന്‍ കോണ്‍ഗ്രസും പരസ്പരം ആവശ്യമാണ്. അതുകൊണ്ട് ഇരുവരും തമ്മിലുള്ള ചര്‍ച്ചകള്‍ പൂര്‍ണമായും പരാജയമായിരുന്നില്ല. ഇപ്പോള്‍ പ്രശാന്തിനെ കൊണ്ടുവരണമെന്ന ആവശ്യം തരംഗമായി മാറിയത് കോണ്‍ഗ്രസിന്റെ ദേശീയ തലത്തിലെ സാധ്യതകള്‍ മുന്നില്‍ കണ്ടാണ്.

4

അഞ്ചിടത്തെ തോല്‍വി കോണ്‍ഗ്രസിന്റെ നേതൃത്വത്തെ തന്നെ മാറ്റി മറിക്കുന്നതായിരുന്നു. സംസ്ഥാന തലത്തില്‍ ബിജെപിയുമായി കൊമ്പുകോര്‍ക്കാമെന്ന കോണ്‍ഗ്രസിന്റെ തന്ത്രം പൊളിഞ്ഞത് ഇവിടങ്ങളിലെ തോല്‍വിയോടെയാണ്. രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ച രീതിയായിരുന്നു. ഹൈക്കമാന്‍ഡ് മുന്നില്‍ കണ്ടത്. എന്നാല്‍ ആ ട്രെന്‍ഡ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കി. കേരളത്തിലെ തോല്‍വി, ഉത്തരാഖണ്ഡിലെ ബിജെപിയുടെ വന്‍ വിജയം, ഗോവയില്‍ ഭരണവിരുദ്ധ വികാരത്തെ അടക്കം നേരിടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നില്ല, എന്നിവ 2019നേക്കാള്‍ ദുര്‍ബലമാണ് ഇപ്പോഴത്തെ കോണ്‍ഗ്രസെന്ന് ഏകദേശം വ്യക്തമായിരിക്കുകയാണ്. അടുത്തിടെ കോണ്‍ഗ്രസ് ഒരു തിരഞ്ഞെടുപ്പും ജയിച്ചിട്ടില്ല.

5

രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശങ്ങളെ നേതാക്കള്‍ അവഗണിക്കുകയാണ്. ഇവര്‍ ഗാന്ധി കുടുംബം അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്നാണ് ആവശ്യപ്പെട്ടത്. പ്രശാന്ത് കണ്‍സള്‍ട്ടന്റായി കോണ്‍ഗ്രസിന്റെ കാര്യങ്ങള്‍ നിയന്ത്രിക്കാമെന്നും പറയുന്നു. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണവും പ്രതിപക്ഷ പാര്‍ട്ടികളുടെ വെല്ലുവിളി കാരണവും ദുര്‍ബലമായി ഇരിക്കുകയാണ്. സ്വന്തം പാര്‍ട്ടിയിലുള്ള പല നേതാക്കളും രാഹുല്‍ ഗാന്ധിയെ അംഗീകരിക്കാന്‍ തയ്യാറല്ല. ഒരേസമയം തിരഞ്ഞെടുപ്പ് സാധ്യതകളെ ശക്തമാക്കാനും, ഒപ്പം സംഘടനാ അടിത്തറ ശക്തമാക്കാനും പ്രശാന്ത് സഹായിക്കുമെന്നത് കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യമുള്ള കാര്യമാണ്. വരാനിരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുപ്പിലെ പ്രകടനം പ്രശാന്തിന്റെ സേവനം തേടുന്നതില്‍ നിര്‍ണായകമാകുമെന്ന് ഉറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+