കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൃണമൂലിന് പിന്നാലെ കോണ്‍ഗ്രസും സുപ്രീം കോടതിയിലേക്ക്, പൗരത്വ നിയമത്തിനെതിരെ ജയറാം രമേശ്

Google Oneindia Malayalam News

ദില്ലി: പൗരത്വ നിയമത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം കത്തുന്നതിനിടെ കോണ്‍ഗ്രസും സുപ്രീം കോടതിയിലേക്ക്. നേരത്തെ തൃണമൂല്‍ കോണ്‍ഗ്രസും നിയമത്തിനെതിരെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. പൗരത്വ നിയമത്തിന്റെ സാധുതയെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് സുപ്രീം കോടതിയെ സമീപിച്ചത്. പൗരത്വ നിയമം ഭരണഘടനയുടെ എല്ലാ തത്വങ്ങളെയും അട്ടിമറിക്കുന്നതായി ഹര്‍ജിയില്‍ ആരോപിക്കുന്നു.

1

നേരത്തെ ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ വാദത്തെ സുപ്രീം കോടതി തള്ളിയിരുന്നു. പൗരത്വ ബില്‍ തുല്യതാവകാശത്തിന്റെ ലംഘനമാണെന്ന് കോണ്‍ഗ്രസിന്റെ ഹര്‍ജിയില്‍ പറയുന്നു. മതത്തിന്റെ പേരില്‍ അയല്‍രാജ്യങ്ങൡ ദുരിതമനുഭവിക്കുന്ന മുസ്ലീങ്ങള്‍ക്ക് ഇന്ത്യന്‍ പൗരത്വത്തിനുള്ള അവസരം ഇല്ലാതാക്കുന്നതാണ് നിയമമെന്നും ജയറാം രമേശ് പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയിത്രയാണ് നേരത്തെ സുപ്രീം കോടതിയെ സമീപിച്ചത്. നേരത്തെ മുസ്ലീം ലീഗും നിയമത്തെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചിരുന്നു. അതേസമയം ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി പൗരത്വ നിയമത്തിനെതിരെ പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ്. ബംഗാളില്‍ എന്ത് വന്നാലും ബില്‍ പാസാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു. സംസ്ഥാനത്ത് നിരവധി റാലികള്‍ നിയമത്തിനെതിരെ തൃണമൂല്‍ ഒരുക്കും.

നിയമം നടപ്പാക്കാത്ത ഒരു സംസ്ഥാനത്തെ പോലും ഇടിച്ച് നിരത്താന്‍ ബിജെപി സാധിക്കില്ലെന്നും മമത പറഞ്ഞു. നോര്‍ത്ത് ഈസ്റ്റിലെയും അസമിലെയും ജനതയ്ക്ക് മമത ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. നോര്‍ത്ത് ഈസ്റ്റില്‍ നിയമവാഴ്ച്ച ഇല്ലാതാക്കിയതിന് കാരണക്കാര്‍ ബിജെപി സര്‍ക്കാരാണെന്നും അവര്‍ കുറ്റപ്പെടുത്തി. ഡിസംബര്‍ 16 മുതല്‍ തൃണമൂല്‍ കോണ്‍ഗ്രസ് മൂന്ന് റാലികള്‍ സംസ്ഥാനത്ത് നടത്തും. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള രണ്ടാം യുദ്ധമാണ് നടക്കാന്‍ പോകുന്നതെന്നും മമത പറഞ്ഞു.

 ഇന്ത്യക്ക് അഭിമാനം... ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും ഇന്ത്യക്ക് അഭിമാനം... ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയില്‍ ധനമന്ത്രി നിര്‍മലാ സീതാരാമനും

English summary
congress files plea against citizenship act in supreme court
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X