Get Updates
Get notified of breaking news, exclusive insights, and must-see stories!

4 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ്.... 2 സ്റ്റെപ് സെലക്ഷനുമായി രാഹുല്‍!!

Recommended Video

cmsvideo
    4 സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ച് കോണ്‍ഗ്രസ് | Oneindia Malayalam

    ദില്ലി: സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വ്യത്യസ്ത രീതികള്‍ പരീക്ഷിച്ച് രാഹുല്‍ ഗാന്ധി. വിവിധ സംസ്ഥാനങ്ങളില്‍ നേരിട്ട് എത്തി കാര്യങ്ങള്‍ മനസ്സിലാക്കുന്നതിന് പുറമേ, സോഷ്യല്‍ മീഡിയ, സ്മാര്‍ട്ട് ഫോണ്‍ എന്നിവയുടെ സഹായവും രാഹുല്‍ തേടുന്നുണ്ട്. ഇത്തവണ ഏറ്റവും സുതാര്യമായ മാര്‍ഗത്തിലൂടെ ബിജെപിയെ നേരിടണമെന്നാണ് രാഹുലിന്റെ നിര്‍ദേശം. പഴയ നേതാക്കളില്‍ ജനപ്രീതി ഇല്ലാത്തവരെ തഴയുമെന്ന് രാഹുല്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുകയാണ്.

    തന്റെ വിശ്വസ്തരാണെങ്കില്‍ കൂടി മത്സരിപ്പിക്കില്ലെന്നാണ് രാഹുലിന്റെ പ്രഖ്യാപനം. അതേസമയം നാല് സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം കഴിഞ്ഞിരിക്കുകയാണ്. ഇവരെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് ജനപ്രീതി അളക്കാനാണ് രാഹുല്‍ ലക്ഷ്യമിടുന്നത്. കേരളത്തില്‍ രാഹുല്‍ എത്തിയത് ഇവിടെ നിന്ന് ലഭിച്ച സ്ഥാനാര്‍ത്ഥികളെ കുറിച്ച് മനസ്സിലാക്കുന്നതിനാണ്. ഇവര്‍ മത്സരിക്കാന്‍ യോഗ്യരാണോ എന്ന് ഇതിന് ശേഷം മാത്രമേ വ്യക്തമാക്കൂ.

    2 സ്‌റ്റെപ് സെലക്ഷന്‍

    2 സ്‌റ്റെപ് സെലക്ഷന്‍

    2 സ്റ്റെപ് സെലക്ഷന്‍ എന്ന രീതിയാണ് രാഹുല്‍ പുതിയതായി അവതരിപ്പിച്ചിരിക്കുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പാര്‍ട്ടിക്കുള്ള ആധിപത്യം പല ഘടകങ്ങളിലേക്ക് മാറ്റുന്നതാണ് ആദ്യ രീതി. ഗ്രാസ് റൂട്ട് പ്രവര്‍ത്തകരോട് രാഹുലുമായി ബന്ധപ്പെടാനാണ് തീരുമാനം. ഇവര്‍ക്ക് എസ്എംഎസ്സിലൂടെ സ്ഥാനാര്‍ത്ഥിയെ നിര്‍ദേശിക്കാം. പരമാവധി എല്ലാവരും സ്മാര്‍ട്ട് ഫോണും സോഷ്യല്‍ മീഡിയയും ഉപയോഗിക്കണമെന്നാണ് രണ്ടാമത്തെ നിര്‍ദേശം. എല്ലാ സ്ഥാനാര്‍ത്ഥികളും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്നവരായിരിക്കണം.

    മണ്ഡലങ്ങളില്‍ നിര്‍ദേശം

    മണ്ഡലങ്ങളില്‍ നിര്‍ദേശം

    ഓരോ മണ്ഡലത്തില്‍ നിന്നും അഞ്ച് സ്ഥാനാര്‍ത്ഥികളെ വീതമാണ് തിരഞ്ഞെടുക്കുക. ബൂത്ത് തല പ്രവര്‍ത്തകരുടെ നിര്‍ദേശവും ഇതില്‍ നിര്‍ണായകമാകും. ഇതിന് ശേഷം സംസ്ഥാന സമിതിയിലുള്ളവര്‍ക്ക് ഇതില്‍ ഒരു സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാം. ഇതില്‍ നിന്ന് മൂന്ന് പേരെ അന്തിമ പട്ടികയില്‍ ഉള്‍പ്പെടും. അതില്‍ നിന്നാണ് ഏറ്റവും മികച്ചയാളെ കണ്ടെത്തുക. സ്‌ക്രീനിംഗ് കമ്മിറ്റിയാണ് അന്തിമ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കുക.

    ഏതൊക്കെ സംസ്ഥാനങ്ങളില്‍

    ഏതൊക്കെ സംസ്ഥാനങ്ങളില്‍

    പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാന്‍, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി പ്രമേയം പാസാക്കി കഴിഞ്ഞു ഛത്തീസ്ഗഡ് ഘടകം. ഈ രീതി നേരത്തെ മധ്യപ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഉപയോഗിച്ചിരുന്നു. പാര്‍ട്ടിയുടെ ഇന്റേണല്‍ സര്‍വേയില്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തകര്‍ നിര്‍ദേശിച്ച പ്രവര്‍ത്തകരെല്ലാം വന്‍ മാര്‍ജിനിലാണ് വിജയിച്ചത്. അടുത്ത രണ്ട് മാസത്തിനുള്ളില്‍ എല്ലാ സംസ്ഥാനങ്ങളും സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയാക്കി നല്‍കണമെന്നാണ് രാഹുലിന്റെ തീരുമാനം.

    അര്‍ഹിച്ചവര്‍ക്ക് മാത്രം സീറ്റ്

    അര്‍ഹിച്ചവര്‍ക്ക് മാത്രം സീറ്റ്

    നിയമസഭാ തിരഞ്ഞെടുപ്പില്‍ നേതാക്കളെ സ്വാധീനിച്ച് സ്ഥാനാര്‍ത്ഥിത്വം നേടിയവരെല്ലാം തോറ്റെന്ന് സര്‍വേയില്‍ സൂചിപ്പിക്കുന്നത്. അത്തരക്കാരെ ലോക്‌സഭയില്‍ പരിഗണിക്കില്ല. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ പ്രഥമ പരിഗണന നല്‍കില്ലെന്നും രാഹുല്‍ വ്യക്തമാക്കുന്നു. അതേസമയം വിവിധ വിഭാഗങ്ങളെ സ്വാധീനിക്കുന്നവരാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അത് പാര്‍ട്ടിക്ക് ഗുണം ചെയ്യും. എല്ലാ വിഭാഗം പ്രവര്‍ത്തകരുടെയും പിന്തുണ ഇതിലൂടെ കോണ്‍ഗ്രസിന് നേടിയെടുക്കാനാവും.

    മഹാരാഷ്ട്രയില്‍ നീക്കം

    മഹാരാഷ്ട്രയില്‍ നീക്കം

    മഹാരാഷ്ട്രയില്‍ ശക്തമായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാവണമെന്ന് രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇവിടെ പാര്‍ലമെന്ററി ബോര്‍ഡ് ചേര്‍ന്നിരിക്കുകയാണ് സംസ്ഥാന ഘടകം. മറാത്ത് വാദ, പശ്ചിമ മഹാരാഷ്ട്ര, ഉത്തര മഹാരാഷ്ട്ര, എന്നിവിടങ്ങളിലെ സീറ്റുകളെ കുറിച്ചും ചര്‍ച്ച നടക്കും. ജനുവരി 30ന് വിദര്‍ഭ, മുംബൈ എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെയും തീരുമാനിക്കും. ബൂത്ത് തല പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ ഇവിടെ ചില നേതാക്കള്‍ക്ക് പ്രായോഗികമായി തോന്നിയിട്ടില്ല.

    നേതാക്കളുടെ കുത്തൊഴുക്ക്

    നേതാക്കളുടെ കുത്തൊഴുക്ക്

    സ്ഥാനാര്‍ത്ഥികളുടെ വലിയ കുത്തൊഴുക്കാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. കോണ്‍ഗ്രസ് 25 സീറ്റിലും എന്‍സിപി 23 സീറ്റിലുമാണ് മത്സരിക്കുന്നത്. 25 സീറ്റിലേക്ക് സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കുന്നത് ഇപ്പോള്‍ വലിയ പ്രതിസന്ധിയായിരിക്കുകയാണ്. 2014ല്‍ കോണ്‍ഗ്രസ് 27 സീറ്റിലും എന്‍സിപി 21 സീറ്റിലുമായിരുന്നു മത്സരിച്ചത്. ദക്ഷിണ മുംബൈയില്‍ മിലിന്ദ് ദിയോറ മത്സരിക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. ഗുരുദാസ് കാമത്ത്, സഞ്ജയം നിരുപം, സുരേഷ് ഷെട്ടി, ബാല്‍ദേവ്, കോസ്, പ്രിയങ്ക ചതുര്‍വേദി, ഗണേഷ് യാദവ്, നഗ്മ മൊറാര്‍ജി എന്നിവരും പട്ടികയിലുണ്ട്.

    സഖ്യം ശക്തമാക്കുന്നു

    സഖ്യം ശക്തമാക്കുന്നു

    എന്‍സിപി പുറമേ രാജു ഷെട്ടിയുടെ സ്വാഭിമാനി ഷെത്കാരി സംഘടനയും കോണ്‍ഗ്രസുമായി കൈകോര്‍ത്തിരിക്കുകയാണ്. പ്രകാശ് അംബേദ്കറുടെ ബരിപ ബഹുജന്‍ മഹാസംഘ്, സമാജ് വാദി പാര്‍ട്ടി എന്നിവര്‍ ഇതുവരെ സഖ്യമായിട്ടില്ല. അതേസമയം ബാല്‍ചന്ദ്ര മുഗനേക്കര്‍, ഉത്തം കോബ്രഗഡെ, എക്‌നാഥ് ഗെയ്ക്ക് വാദ്, എന്നിവരെ മത്സരിപ്പിക്കാന്‍ സമ്മര്‍ദം ശക്തമാണ്. പ്രിയ ദത്ത് ഇത്തവണയും മത്സരിക്കണമെന്നാണ് ആവശ്യം. രാഹുല്‍ അവരോട് മത്സരിക്കാന്‍ നിര്‍ദേശിച്ചേക്കും. ഇവര്‍ മത്സരിച്ചില്ലെങ്കില്‍ കൃപ ശങ്കര്‍ സിംഗ്, ഹുസൈന്‍ ദല്‍വായ് എന്നിവര്‍ക്കാണ് സാധ്യത.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+