കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ തുടച്ചുനീക്കാന്‍ കോണ്‍ഗ്രസ്; നാല് പാര്‍ട്ടികളുമായി സഖ്യം!! പ്രതാപം വീണ്ടെടുത്തു

Google Oneindia Malayalam News

Recommended Video

cmsvideo
ബിജെപിയെ കോൺഗ്രസ് തുടച്ചുനീക്കുന്നു | OneIndia Malayalam

ദില്ലി: പഴയ പ്രതാപം വീണ്ടെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം ശക്തമാക്കി. ബിജെപി ഭരിക്കുന്ന ജാര്‍ഖണ്ഡില്‍ വന്‍ മുന്നേറ്റമാണ് ഇത്തവണ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ രണ്ട് ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസ് പ്രകടനം വളരെ മോശമയിരുന്നു. ഇത്തവണ തിരിച്ചുപിടിച്ചില്ലെങ്കില്‍ ഇനി ഒരിക്കലും സാധിക്കില്ല എന്ന വിലയിരുത്തലാണ് പുതിയ നീക്കത്തിന് വഴിതെളിച്ചത്.

നാല് പാര്‍ട്ടികളുമായി സഖ്യമുണ്ടാക്കി തിരഞ്ഞെടുപ്പ് നേരിടാനാണ് തീരുമാനം. ബിജെപി വിരുദ്ധ പാര്‍ട്ടികളെ എല്ലാം ഒരു കുടക്കീഴില്‍ കൊണ്ടുവരികയാണ് ഉദ്ദേശം. ഈ നീക്കം വീജയം കാണുകയും ചെയ്തു. രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശപ്രകാരമാണ് ബിജെപി വിരുദ്ധ കക്ഷികളുമായി സഖ്യമുണ്ടാക്കിയിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ....

നാല് പാര്‍ട്ടികളുമായി സഹകരണം

നാല് പാര്‍ട്ടികളുമായി സഹകരണം

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് വരുന്നു. തൊട്ടുപിന്നാലെ ഏപ്രില്‍-മെയ് മാസങ്ങളിലായി ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ബിജെപി വിരുദ്ധ സഖ്യം രൂപീകരണത്തിന് ശ്രമിക്കുന്നുണ്ട്. ജാര്‍ഖണ്ഡില്‍ ഈ നീക്കം ഏകദേശ വിജയം കണ്ടിരിക്കുന്നു. നാല് പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി സഹകരിച്ചേക്കും.

ബിജെപി ഭരിക്കുന്ന സംസ്ഥാനം

ബിജെപി ഭരിക്കുന്ന സംസ്ഥാനം

ബിജെപി ഭരിക്കുന്ന സംസ്ഥാനമാണ് ജാര്‍ഖണ്ഡ്. ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ പ്രകടനം ഇവിടെ വളരെ മോശമായിരുന്നു. 2009ല്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ജയിക്കാനായത്. 2014ലാകട്ടെ ഒരു സീറ്റില്‍ പോലും ജയിക്കാനായില്ല. ജാര്‍ഖണ്ഡില്‍ 14 ലോക്‌സഭാ മണ്ഡലങ്ങളാണുള്ളത്. ഇത്തവണ തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.

 സഖ്യത്തിലെ കക്ഷികള്‍

സഖ്യത്തിലെ കക്ഷികള്‍

ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച, ജാര്‍ഖണ്ഡ് വികാസ് മോര്‍ച്ച, രാഷ്ട്രീയ ജനതാദള്‍, സിപിഐ എന്നീ കക്ഷികളുമായി സഹകരിച്ച് അഞ്ച് പാര്‍ട്ടികള്‍ ഒരുമിച്ച് മല്‍സരിക്കും. ബിജെപിയെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പാര്‍ട്ടികളെല്ലാം ഒരു കുടക്കീഴില്‍ വരുന്നു എന്നതാണ് ശ്രദ്ധേയം. ഇത് അടുത്ത തിരഞ്ഞെടുപ്പിന്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കും. പ്രതിപക്ഷ വോട്ടുകള്‍ ഭിന്നിച്ചതാണ് കഴിഞ്ഞതവണ ബിജെപിക്ക് നേട്ടമായത്.

നേരത്തെയുള്ള സാഹചര്യം

നേരത്തെയുള്ള സാഹചര്യം

ഒന്നാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2004ല്‍ ജാര്‍ഖണ്ഡിലെ ആറ് സീറ്റുകളില്‍ കോണ്‍ഗ്രസ് ജയിച്ചിരുന്നു. ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നാല് സീറ്റിലും ആര്‍ജെഡി രണ്ട് സീറ്റിലും സിപിഐ ഒരു സീറ്റിലും ജയിച്ചു. ബിജെപി അന്ന് ഒരു സീറ്റില്‍ മാത്രമാണ് ജയിച്ചത്. 2009ല്‍ കാര്യങ്ങള്‍ മാറിമറിഞ്ഞു. ബിജെപി 8 സീറ്റുകള്‍ നേടി. ജെഎംഎം രണ്ട് സീറ്റും നേടി. കോണ്‍ഗ്രസ് ഇടിഞ്ഞു തളര്‍ന്നു. ഒരു സീറ്റില്‍ മാത്രമാണ് അന്ന കോണ്‍ഗ്രസ് ജയിച്ചത്. ജെവിഎം ഒരു സീറ്റും രണ്ട് സ്വതന്ത്രരും ജയിച്ചു.

പ്രഖ്യാപനം ഉടന്‍

പ്രഖ്യാപനം ഉടന്‍

നാല് പാര്‍ട്ടികളുമായി ഇത്തവണ സഖ്യമുണ്ടാക്കിയിരിക്കുകയാണ്. ചര്‍ച്ചകള്‍ പൂര്‍ത്തിയായി. സഖ്യപ്രഖ്യാപനം ഉടനുണ്ടാകുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ബിജെപിയെ പരാജയപ്പെടുത്തുക, കേന്ദ്രത്തില്‍ നിന്ന് അവരെ അകറ്റുക എന്നത് മാത്രമാണ് ലക്ഷ്യമെന്ന ജാര്‍ഖണ്ഡിന്റെ ചുമതലയുള്ള എഐസിസി നേതാവ് ആര്‍പിഎന്‍ സിങ് പറഞ്ഞു.

 ആദിവാസികളെ തഴഞ്ഞത് തിരിച്ചടി

ആദിവാസികളെ തഴഞ്ഞത് തിരിച്ചടി

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയാണ് ജാര്‍ഖണ്ഡില്‍ ജയിച്ചത്. അതിന് ശേഷം ആദിവാസികളുടേതല്ലാത്ത വോട്ടുകള്‍ പിടിക്കാനാണ് ബിജെപി ശ്രമിച്ചത്. ആദിവാസികള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയെ നേരിടുക എന്ന ലക്ഷ്യത്തോടെയായിരുന്നു ബിജെപിയുടെ നീക്കം. സംസ്ഥാനത്ത് സ്വാധീനമുള്ള പാര്‍ട്ടിയാണ് ജെഎംഎം.

ബിജെപിക്കെതിരെ പ്രതിഷേധം

ബിജെപിക്കെതിരെ പ്രതിഷേധം

ജാര്‍ഖണ്ഡിലെ ജനസംഖ്യയുടെ 28 ശതമാനം ആദിവാസികളാണ്. എന്നാല്‍ ബിജെപി അധികാരത്തിലെത്തിയ വേളയില്‍ മുഖ്യമന്ത്രിയാക്കിയത് ആദിവാസിയല്ലാത്ത രഘുബര്‍ ദാസിനെയാണ്. തദ്ദേശീയരായ ജനങ്ങളെ കണ്ടെത്തുന്നതിന് രഘുബര്‍ദാസ് കൊണ്ടുവന്ന നയം വിവാദമായിരുന്നു. ഈ വിഷയത്തില്‍ വന്‍ പ്രതിഷേധമാണ് ബിജെപിക്കെതിരെ നടന്നത്. ഈ പ്രതിഷേധം അനുകൂലമാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം.

 കര്‍ഷക ഭൂമി കോര്‍പറേറ്റുകള്‍ക്ക്

കര്‍ഷക ഭൂമി കോര്‍പറേറ്റുകള്‍ക്ക്

ആദിവാസികളുടെ നിയന്ത്രണത്തിലുള്ള കര്‍ഷക ഭൂമി സര്‍ക്കാര്‍ ആവശ്യത്തിന് പിടിച്ചെടുക്കാമെന്ന വ്യവസ്ഥ കൊണ്ടുവന്നതും പ്രതിഷേധനത്തിന് ഇടയാക്കിയിരുന്നു. ആദിവാസികളുടെ ഭൂമി കോര്‍പറേറ്റുകള്‍ക്ക് മറിച്ചുവില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് തദ്ദേശീയര്‍ പറയുന്നു. ഈ സാഹചര്യം നിലനില്‍ക്കവെയാണ് ബിജെപി വിരുദ്ധ കക്ഷികള്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ സംഘടിക്കുന്നത്.

ബിജെപി എംഎല്‍എമാര്‍ പോലും

ബിജെപി എംഎല്‍എമാര്‍ പോലും

ബിജെപി എംഎല്‍എമാര്‍ പോലും സര്‍ക്കാര്‍ നീക്കത്തിനെതിരെ രംഗത്തുവന്നിരുന്നു. ഇതോടെയാണ് ഗവര്‍ണര്‍ നിയമഭേദഗതി മടക്കിയത്. എന്നാല്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാര്‍ സംസ്ഥാനത്തുണ്ടെന്നാണ് ബിജെപിയുടെ പുതിയ വാദം. സംസ്ഥാനത്തെ പൗരന്‍മാരുടെ പട്ടിക പുതുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചതും വിവാദമായിട്ടുണ്ട്.

പശുവിന്റെ പേരില്‍ കൊലപാതകം

പശുവിന്റെ പേരില്‍ കൊലപാതകം

അസമില്‍ ബിജെപി പരീക്ഷിച്ച പോലുള്ള പൗരത്വ പട്ടിക ജാര്‍ഖണ്ഡിലും നടപ്പാക്കണമെന്നാണ് മുഖ്യമന്ത്രി രഘുബര്‍ ദാസിന്റെ ആവശ്യം. അടുത്തിടെയായി ഒട്ടേറെ വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും ജാര്‍ഖണ്ഡ് സാക്ഷ്യംവഹിച്ചിരുന്നു. പശുവിന്റെ പേരിലുള്ള കൊലപാതകങ്ങളും ഇവിടെയുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങള്‍ പൂര്‍ണമായും കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്ന സാഹചര്യമാണിപ്പോള്‍.

അടുത്ത വര്‍ഷം ജനവിധി

അടുത്ത വര്‍ഷം ജനവിധി

ന്യൂനപക്ഷങ്ങള്‍ രാഷ്ട്രീയമായി സംഘടിതരല്ല. ഇവര്‍ കോണ്‍ഗ്രസിനൊപ്പമാണ്. ചില സംഘടനകള്‍ ആര്‍ജെഡിക്കൊപ്പവും നില്‍ക്കുന്നു. ന്യൂനപക്ഷങ്ങള്‍ക്ക് പുറമെ മറ്റു മതേതര കക്ഷികള്‍ കൂടി കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതോടെ ബിജെപി തിരിച്ചടി നേരിടുമെന്നാണ് നിരീക്ഷണം. അടുത്ത വര്‍ഷമാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തിരഞ്ഞെടുപ്പ്്. ലോക്‌സഭാ തിരഞ്ഞെടുപ്പും അടുത്ത വര്‍ഷമാണ്.

പരീക്കര്‍ തിരിച്ചെത്തി, ആരോഗ്യനില അവ്യക്തം; രാജി തേടി കോണ്‍ഗ്രസ്, ഗോവ രാഷ്ട്രീയം ചൂടുപിടിക്കുന്നുപരീക്കര്‍ തിരിച്ചെത്തി, ആരോഗ്യനില അവ്യക്തം; രാജി തേടി കോണ്‍ഗ്രസ്, ഗോവ രാഷ്ട്രീയം ചൂടുപിടിക്കുന്നു

വീണ്ടും ഖത്തര്‍; വന്‍ പ്രഖ്യാപനം, വിദേശികളെ മാത്രമല്ല, വിദേശനിക്ഷേപകരെയും!! 300 കോടി ഡോളര്‍വീണ്ടും ഖത്തര്‍; വന്‍ പ്രഖ്യാപനം, വിദേശികളെ മാത്രമല്ല, വിദേശനിക്ഷേപകരെയും!! 300 കോടി ഡോളര്‍

English summary
Congress firms up grand alliance of five parties in Jharkhand
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X