മധ്യപ്രദേശില്‍ 60 ലക്ഷ്യം വ്യാജ വോട്ടർമാർ... ലക്ഷ്യം തിരഞ്ഞെടുപ്പ് അട്ടിമറി? പരാതിയുമായി കോണ്‍ഗ്രസ്
ഭോപ്പാല്‍: ബിജെപി ഭരിക്കുന്ന മധ്യപ്രദേശില്‍ ഈ വര്‍ഷം അവസാനം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. അതിനിടെയാണ് അതീവ ഗുരുതരമായ ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ 60 ലക്ഷ്യം വ്യാജ വോട്ടര്‍മാരെ തിരുകി കയറ്റിയിട്ടുണ്ട് എന്നാണ് ആരോപണം.
വെറും ഒരു ആരോപണം മാത്രമല്ല ഇത്. തെളിവ് സഹിതം കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്. ഒരാള്‍ തന്നെ 26 പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ സംഭവങ്ങള്‍ ഉണ്ട് എന്നാണ് കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുള്ളത്.

ഭരണത്തിന്റെ ദുരുപയോഗം ആണ് ഇത് വഴി ബിജെപി നടത്തിയിരിക്കുന്നത് എന്നാണ് പിസിസി പ്രസിഡന്റ് കമല്‍ നാഥ് ആരോപിക്കുന്നത്. 10 വര്‍ഷം കൊണ്ട് 24 ശതമാനം ജനസംഖ്യാ വര്‍ദ്ധന ഉണ്ടായ ഒരു സംസ്ഥാനത്ത് വോട്ടര്‍മാരുടെ എണ്ണത്തില്‍ മാത്രം എങ്ങനെയാണ് 40 ശതമാനം വര്‍ദ്ധന ഉണ്ടാവുക എന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ ഉന്നയിക്കുന്ന ചോദ്യം.
എന്തായാലും കോണ്‍ഗ്രസിന്റെ പരാതി തിരഞ്ഞെടുപ്പ് കമ്മീഷന് ഗൗരവത്തില്‍ തന്നെ ആണ് എടുത്തിട്ടുള്ളത്. നാല് സംഘങ്ങളെ ആണ് ഇത് സംബന്ധിച്ച് അന്വേഷണം നടത്താന്‍ നിയോഗിച്ചിട്ടുള്ളത്. കൃത്യമായി, ഓരോ വ്യക്തികളേയും കുറിച്ച് അന്വേഷിച്ച് വേണ്ട തിരുത്തലുകള്‍ വരുത്താനും ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ജൂണ്‍ 4 ന് ആണ് അന്വേഷം തുടങ്ങുക.
കാര്യങ്ങള്‍ ഇങ്ങനെ ഒക്കെ ആണെങ്കിലും കോണ്‍ഗ്രസ് പറയുന്ന കണക്ക് അങ്ങനെയങ്ങ് അംഗീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് തയ്യാറല്ല. 60 ലക്ഷം വ്യാജ വോട്ടര്‍മാര്‍ ഉണ്ടോ എന്ന കാര്യത്തില്‍ മാത്രമാണ് സംശയം. 3.86 വ്യാജ വോട്ടര്‍മാരുടെ പേരുകള്‍ തങ്ങള്‍ ഇതുവരെ നീക്കിയിട്ടുണ്ട് എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് തന്നെ സമ്മതിക്കുന്നും ഉണ്ട്.
ആദ്യമായിട്ടല്ല മധ്യപ്രദേശില്‍ ഇങ്ങനെ ഒരു ആരോപണം ഉയരുന്നതും നടപടി ഉണ്ടാകുന്നതും. കഴിഞ്ഞ ഫെബ്രുവരിയില്‍ ഉപതിരഞ്ഞെടുപ്പിന് മുമ്പും കോണ്‍ഗ്രസ് സമാനമായ ആരോപണം ഉന്നയിച്ചിരുന്നു. എപ്രില്‍ മാസത്തില്‍ ആറ ലക്ഷം പേരുകളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്തത്.
ആരോപണത്തെ കുറിച്ച് അന്വേഷിക്കട്ടെ എന്നാണ് ബിജെപിയുടെ നിലപാട്. തെറ്റായ പേരുകള്‍ ചേര്‍ക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അത് മാറ്റണം എന്നും ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
-
രാജീവ് ചന്ദ്രശേഖറിന്റെ പത്രിക തള്ളുമോ? പരാതിയുമായി കോണ്‍ഗ്രസ്, 'ആ സ്വത്ത് വെളിപ്പെടുത്തിയില്ല' -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം












Click it and Unblock the Notifications