ജെല്ലിക്കെട്ട്: അവസരത്തിനൊത്ത് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; അധികാരം തന്നെ ലക്ഷ്യം
ജെല്ലിക്കെട്ട് വിഷയത്തില്‍ നിലപാടുകളില്‍ മലക്കം മറിയുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ടിനെ എതിര്‍ത്ത് രംഗത്ത് വന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അനൂകുല നിലപാടുമായി രംഗത്തെത്തി.
ദില്ലി: ജെല്ലിക്കെട്ട് വിഷയത്തില്‍ തനി രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. ചെന്നൈയില്‍ ജെല്ലിക്കെട്ടിന് അനുമദി ലഭിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടക്കുമ്പോളാണ് നിലപാടില്‍ ചാഞ്ചാട്ടവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ജെല്ലിക്കെട്ട് നിരോധനത്തിന് അനുകൂലമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ ജെല്ലിക്കെട്ട് വേണമെന്നാണ് വാദിക്കുന്നത്. ജെല്ലിക്കെട്ടിനായി തമിഴ്നാട് മുഴുവന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

തമിഴ് ജനതയ്ക്ക് അവരുടെ സംസ്കാരം സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വാദം. ജെല്ലിക്കെട്ട് അവരുടെ സംസ്കാരത്തിന്റെ ഭാഗമായ കായിക വിനോദമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രിന്റെ നിലപാട് ഇതായിരുന്നില്ല.
കഴിഞ്ഞ മെയ് മാസത്തില്‍ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014ലെ സുപ്രീം കോടതി വിധിക്കനുകൂലമായാണ് കോണ്‍ഗ്രസ് സംസാരിച്ചത്. എന്നാല്‍ അതിന് ഘടക വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. ജനവികാരത്തെ മാനിക്കാത്ത കേന്ദ്രസര്‍ക്കാരിനും എഐഎഡിഎംകെ സംസ്ഥാന സര്‍ക്കാരിനും എതിരെയാണ് കോണ്‍ഗ്രസ് പ്രസ്താവനകള്‍.
പ്രക്ഷോഭത്തിനായി പ്രതിപക്ഷമായ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ജെല്ലിക്കെട്ട് നിരോധിച്ച് തമിഴ്നാടിനെ ബ്രാഹ്മണവത്കരക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം. 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കെത്തന്നെയാണ് ഈ പ്രസ്താവനകള്‍. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ജനുവരി ഏഴിന് ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കി ബിജെപി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications