കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജെല്ലിക്കെട്ട്: അവസരത്തിനൊത്ത് മലക്കം മറിഞ്ഞ് കോണ്‍ഗ്രസ്; അധികാരം തന്നെ ലക്ഷ്യം

ജെല്ലിക്കെട്ട് വിഷയത്തില്‍ നിലപാടുകളില്‍ മലക്കം മറിയുകയാണ് കോണ്‍ഗ്രസ്. കഴിഞ്ഞ വര്‍ഷം ജെല്ലിക്കെട്ടിനെ എതിര്‍ത്ത് രംഗത്ത് വന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അനൂകുല നിലപാടുമായി രംഗത്തെത്തി.

  • By Jince K Benny
Google Oneindia Malayalam News

ദില്ലി: ജെല്ലിക്കെട്ട് വിഷയത്തില്‍ തനി രാഷ്ട്രീയം കളിക്കുകയാണ് കോണ്‍ഗ്രസ്. ചെന്നൈയില്‍ ജെല്ലിക്കെട്ടിന് അനുമദി ലഭിക്കണമെന്ന ആവശ്യവുമായി പ്രക്ഷോഭം നടക്കുമ്പോളാണ് നിലപാടില്‍ ചാഞ്ചാട്ടവുമായി കോണ്‍ഗ്രസ് എത്തിയിരിക്കുന്നത്. കഴിഞ്ഞ കൊല്ലം ജെല്ലിക്കെട്ട് നിരോധനത്തിന് അനുകൂലമായി രംഗത്തെത്തിയ കോണ്‍ഗ്രസ് ഇപ്പോള്‍ ജെല്ലിക്കെട്ട് വേണമെന്നാണ് വാദിക്കുന്നത്. ജെല്ലിക്കെട്ടിനായി തമിഴ്‌നാട് മുഴുവന്‍ രംഗത്തിറങ്ങിയിരിക്കുകയാണ്.

Jallikattu

തമിഴ് ജനതയ്ക്ക് അവരുടെ സംസ്‌കാരം സംരക്ഷിക്കപ്പെടുന്നതിനുള്ള അവകാശമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വാദം. ജെല്ലിക്കെട്ട് അവരുടെ സംസ്‌കാരത്തിന്റെ ഭാഗമായ കായിക വിനോദമാണെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി. ഒരു വര്‍ഷം മുമ്പ് കോണ്‍ഗ്രിന്റെ നിലപാട് ഇതായിരുന്നില്ല.

കഴിഞ്ഞ മെയ് മാസത്തില്‍ തമിഴ് നാട്ടില്‍ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ ജെല്ലിക്കെട്ട് നിരോധിച്ചുകൊണ്ടുള്ള 2014ലെ സുപ്രീം കോടതി വിധിക്കനുകൂലമായാണ് കോണ്‍ഗ്രസ് സംസാരിച്ചത്. എന്നാല്‍ അതിന് ഘടക വിരുദ്ധമാണ് ഇപ്പോഴത്തെ നിലപാട്. ജനവികാരത്തെ മാനിക്കാത്ത കേന്ദ്രസര്‍ക്കാരിനും എഐഎഡിഎംകെ സംസ്ഥാന സര്‍ക്കാരിനും എതിരെയാണ് കോണ്‍ഗ്രസ് പ്രസ്താവനകള്‍.

പ്രക്ഷോഭത്തിനായി പ്രതിപക്ഷമായ ഡിഎംകെയ്ക്ക് ഒപ്പം ചേര്‍ന്നിരിക്കുകയാണ് കോണ്‍ഗ്രസ്. ജെല്ലിക്കെട്ട് നിരോധിച്ച് തമിഴ്‌നാടിനെ ബ്രാഹ്മണവത്കരക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്നാണ് ആരോപണം. 2014ല്‍ സുപ്രീം കോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു എന്ന വസ്തുത നിലനില്‍ക്കെത്തന്നെയാണ് ഈ പ്രസ്താവനകള്‍. യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ജനുവരി ഏഴിന് ജെല്ലിക്കെട്ടിനെതിരായ നിരോധനം നീക്കി ബിജെപി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു.

English summary
In its May 2016 manifesto for the Tamil Nadu assembly polls, the Congress said it supported the ban on jallikattu. Now, however, it says it is against the ban, because jallikattu is part of Tamil culture.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X