കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് പിടിച്ചാല്‍ ബിജെപി തീര്‍ന്നു, വരുന്നത് പ്രമുഖരുടെ പട, 2024ലേക്ക് രാഹുലിന് പുതു ഫോര്‍മുല

Google Oneindia Malayalam News

ദില്ലി: ഗുജറാത്ത് ബിജെപിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വിളനിലമാണെന്ന് രാഹുല്‍ ഗാന്ധിക്ക് നന്നായി അറിയാം. ഇത് കൈവിട്ടാല്‍ മാത്രമേ ബിജെപിയുടെ ബ്രാന്‍ഡ് രാഷ്ട്രീയത്തെ തകര്‍ക്കാന്‍ കോണ്‍ഗ്രസിന് സാധിക്കൂ. ഇന്ന് നരേന്ദ്ര മോദി നടപ്പാക്കുന്ന എല്ലാ രാഷ്ട്രീയ തന്ത്രവും ഗുജറാത്തില്‍ പയറ്റി തെളിഞ്ഞതാണ്. അതുകൊണ്ടാണ് ഗുജറാത്ത് എന്തുവന്നാലും കൈവിടാതിരിക്കാന്‍ ബിജെപി ശ്രമിക്കുന്നത്.

രാജസ്ഥാനില്‍ മാറ്റം ഉറപ്പിക്കാന്‍ സച്ചിനെത്തി, രാഹുലിനെ കണ്ടു, ലക്ഷ്യം ഇരട്ട റോള്‍രാജസ്ഥാനില്‍ മാറ്റം ഉറപ്പിക്കാന്‍ സച്ചിനെത്തി, രാഹുലിനെ കണ്ടു, ലക്ഷ്യം ഇരട്ട റോള്‍

കഴിഞ്ഞ തവണ തോല്‍ക്കുമെന്ന ഘട്ടം വന്നപ്പോള്‍ മോദിയുടെ പ്രചാരണം ഒന്ന് കൂടി കടുപ്പിച്ചാണ് ബിജെപി രക്ഷപ്പെട്ടത്. രാഹുലിന്റെ എല്ലാ ഫോക്കസും ഇപ്പോള്‍ ഗുജറാത്തിലാണ്. അവിടെ ജയിച്ചാല്‍ 2024 കുറച്ച് കൂടി എളുപ്പമാകുമെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

1

മോദി പോപ്പുലറായ നേതാവാണെന്ന് എല്ലാവര്‍ക്കുമറിയാം. പക്ഷേ ജാതിസമവാക്യം പൊളിക്കുന്ന ഒരു നേതാവ് എന്തുകൊണ്ട് ജാതി വോട്ടുകള്‍ കേന്ദ്രീകരിച്ച് കൊണ്ട് അത്തരമൊരു നേതാവിനെ ഗുജറാത്തില്‍ തിരഞ്ഞെടുത്തു. ഇതില്‍ നിന്ന് വ്യക്തമാണ് ബിജെപി സംസ്ഥാനത്ത് പ്രതിസന്ധിയിലാണെന്ന്. മോദിക്ക് പരിഹരിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് പ്രതിസന്ധി. പാട്ടീദാര്‍ വിഭാഗം പുതിയ മുഖ്യമന്ത്രി വന്നിട്ടും വലിയ ആവേശത്തിലല്ല. കോണ്‍ഗ്രസ് പഞ്ചാബില്‍ ദളിത് മുഖ്യമന്ത്രിയെ കൊണ്ടുവന്നതോടെ എല്ലാ ശ്രദ്ധയും അങ്ങോട്ട് പോയി. പഞ്ചാബിലെ നീക്കം ശരിക്കും എല്ലാ സംസ്ഥാനങ്ങളിലും പ്രതിഫലിക്കുമെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. രാഹുലിന്റെ തീരുമാനങ്ങളില്‍ വന്‍ വിജയമായിരിക്കുന്നത് ഈ നീക്കമാണ്.

ഈ സൗന്ദര്യത്തിന്റെ രഹസ്യം എന്താണ്; വേദികയുടെ ഹോട്ട് ചിത്രത്തില്‍ ആരാധകരുടെ ചോദ്യം

2

അടുത്തിടെ വന്ന സര്‍വേ റിപ്പോര്‍ട്ടും ഇത് തെളിയിക്കുന്നതാണ്. കോണ്‍ഗ്രസ് ഇതിന്റെ നേട്ടം ഗുജറാത്തിലും സ്വന്തമാക്കാനാവുമെന്ന പ്രതീക്ഷയിലാണ്. ഇവിടെ ദളിത്-ഒബിസി വിഭാഗം അതിശക്തമാണ്. ജിഗ്നേഷ് മേവാനി കൂടി വരുന്നതോടെ കോണ്‍ഗ്രസിന്റെ സാധ്യതകള്‍ വര്‍ധിക്കും. ഗുജറാത്തില്‍ നിതിന്‍ പട്ടേലിന് സംഭവിച്ചത് ബിജെപിയില്‍ നിശബ്ദമായ പ്രതിഷേധം കളമൊരുക്കിയിരിക്കുകയാണ്. മൂന്ന് തവണ തിരഞ്ഞെടുക്കപ്പെട്ട 22 എംഎല്‍എമാരുണ്ട്. അതിലേറെ തവണ തിരഞ്ഞെടുക്കപ്പെട്ടവര്‍ വേറെയുമുണ്ട്. ഇവര്‍ക്കൊന്നും മന്ത്രിസ്ഥാനം പോലും കിട്ടിയിട്ടില്ല. അങ്ങനെ നില്‍ക്കുമ്പോള്‍ അത്ര പരിചയസമ്പന്നനല്ലാത്ത ഭൂപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയതാണ് പ്രശ്‌നം.

3

സ്വന്തം മണ്ഡലത്തിലെ എംഎല്‍എ എന്തുകൊണ്ട് മന്ത്രിയാവുന്നില്ല എന്ന ചോദ്യം വോട്ടര്‍മാര്‍ക്കും ഉണ്ടാവാം. ഗുജറാത്തില്‍ വികസനം താളം തെറ്റിയെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. ഒപ്പം സംഘടനാ ദൗര്‍ബല്യവും കടന്നുവന്നിരിക്കുകയാണ്. ഇതെല്ലാമാണ് രാഹുല്‍ മുന്നില്‍ കാണുന്നത്. യുവവോട്ടര്‍മാര്‍ക്കിടയില്‍ കടുത്ത അസംതൃപ്തി നിലനില്‍ക്കുന്നുണ്ട്. രാഹുലിന്റെ ടീം ലക്ഷ്യമിടുന്നത് ഇവരെയാണ്. ഹര്‍ദിക് പട്ടേലിനെ മുന്നില്‍ നിര്‍ത്തിയത് അതിനാണ്. ജിഗ്നേഷ് മേവാനി, കനയ്യ കുമാര്‍ കൂടി വന്നാല്‍, അത് ഡബിള്‍ സ്‌ട്രൈക്കായി മാറും. ഇടത് ചിന്താഗതിയുള്ളവരെയോ മിതവാദികളെയോ രാഹുല്‍ ശക്തമായി പ്രോത്സാഹിപ്പിക്കുന്നുണ്ട്.

4

രാജസ്ഥാനില്‍ സച്ചിന് അര്‍ഹമായ സ്ഥാനം കൊടുക്കാമെന്ന അറിയിച്ച രാഹുല്‍, ഗുജറാത്തിലേക്ക് പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. രാജീവ് സതവിന് പകരക്കാരനായിട്ടാണ് ഇത്. എന്നാല്‍ ഇത് സ്ഥിരം പദവിയായിരിക്കില്ല. പകരം നേതാക്കളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഘടകമായി സച്ചിന്‍ പ്രവര്‍ത്തിക്കാനാണ് സാധ്യത. ഗുജറാത്തില്‍ ഒബിസി-താക്കൂര്‍-മുസ്ലീം-ബ്രാഹ്മണ കോമ്പിനേഷനില്‍ തന്നെയാണ് രാഹുല്‍ പ്രവര്‍ത്തിക്കുക. കഴിഞ്ഞ തവണ ഇത് വന്‍ വിജയമായിരുന്നു. ഇത്തവണ ബിജെപിയെ തോല്‍പ്പിക്കാന്‍ പാട്ടീദാര്‍ വോട്ടുകളെ കൂടി രാഹുല്‍ കൂടെ കൂട്ടും. നിലവില്‍ ബിജെപിയേക്കാള്‍ വലിയ വെല്ലുവിളിയായി ആംആദ്മി പാര്‍ട്ടിയാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത്.

5

എഎപി പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ 14 ശതമാനത്തോളം വോട്ട് നേടിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിന് കാര്യമായ നേട്ടമൊന്നും ലഭിക്കുകയും ചെയ്തിരുന്നില്ല. ഇതാണ് പ്രധാന ആശങ്ക. കോണ്‍ഗ്രസിലെ തമ്മിലടിയായിരുന്നു തോല്‍വിക്ക് പ്രധാന കാരണം. അതുകൊണ്ട് ഗുജറാത്തില്‍ രാഹുല്‍ എല്ലാവരോടും ഒന്നിച്ച് നില്‍ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ആരുടെ നേതൃത്വത്തിലാണോ ബിജെപിയെ പരാജയപ്പെടുത്തുന്നത് അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം നല്‍കുമെന്നാണ് ഉറപ്പ്. നേതാക്കളോട് ഹര്‍ദിക് പട്ടേലിനെ അധ്യക്ഷനായി കണ്ട് അംഗീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

Recommended Video

cmsvideo
What are the Chances of Priyanka Gandhi becoming the Chief Minister Of Uttar Pradesh?
6

പഞ്ചാബും ഉത്തരാഖണ്ഡും വിജയിക്കുക രാഹുലിന്റെ പ്രധാന ടാര്‍ഗറ്റുകളിലൊന്നാണ്. യുപിയില്‍ നൂറ് സീറ്റാണ് പ്രിയങ്കയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് സാധ്യമല്ലെന്ന് കോണ്‍ഗ്രസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ പശ്ചിമ യുപിയില്‍ അഖിലേഷ്-ജയന്ത് ചൗധരി കൂട്ടുകെട്ടില്‍ നിന്ന് നേട്ടമുണ്ടാക്കാമെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. സഖ്യമില്ലെങ്കിലും ഇവരുമായി പ്രാദേശിക തലത്തില്‍ ധാരണയുണ്ടാക്കും. ആര്‍എല്‍ഡിയും മറ്റ് ചെറുപാര്‍ട്ടികളും കോണ്‍ഗ്രസുമായി സഹകരിച്ചേക്കും. മോദിക്ക് ഏറ്റവും നഷ്ടം സംഭവിക്കുന്ന മേഖല നോക്കിയാണ് രാഹുലിന്റെ പ്രവര്‍ത്തനം. ഗുജറാത്ത് തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ പുതിയ അധ്യക്ഷനായി രാഹുല്‍ വരും.

English summary
congress focus on gujarat to beat narendra modi in 2024, rahul gandhi leading from front
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X