കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ നോട്ടമിട്ട് സോണിയ.... ഫട്‌നാവിസിനെ നേരിടാന്‍ ത്രിമൂര്‍ത്തികളെ ഇറക്കുന്നു!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഭരണം പിടിക്കാനുള്ള നീക്കങ്ങളുമായി കോണ്‍ഗ്രസ്. സോണിയാ ഗാന്ധി നേതാക്കള്‍ക്ക് മുന്നില്‍ വെച്ച ആദ്യ നിര്‍ദേശമാണിത്. തിരഞ്ഞെടുപ്പ് ജയം പാര്‍ട്ടിക്ക് അത്യാവശ്യമാണ്, അതിനായി സീനിയര്‍ നേതാക്കളെ അണിനിരത്തിയുള്ള പോരാട്ടത്തിനാണ് സോണിയ ഒരുങ്ങുന്നത്. മഹാരാഷ്ട്ര സംസ്ഥാന സമിതിയെ വിശ്വാസത്തിലെടുത്ത് കൊണ്ടുള്ള ആദ്യ നീക്കമാണിത്.

കഴിഞ്ഞ ദിവസം സോണിയയെ നേതാക്കള്‍ ദില്ലിയിലെത്തി കണ്ടിരുന്നു. ഇതിന്റെ വിശദാംശങ്ങള്‍ ഇപ്പോഴാണ് പുറത്തുവന്നത്. എന്നാല്‍ സംസ്ഥാന സമിതിയില്‍ മാറ്റങ്ങളെ കുറിച്ചാണ് ഇവരും സോണിയയോട് സൂചിപ്പിച്ചത്. പിന്തിരിഞ്ഞ് നില്‍ക്കുന്നവരെ ചേര്‍ത്ത് ദേവേന്ദ്ര ഫട്‌നാവിസിനെതിരെ പോരാടാനാണ് സോണിയ നേതാക്കളെ അറിയിച്ചിരിക്കുന്നത്. അതേസമയം എന്‍സിപി സഖ്യത്തിന്റെ കാര്യത്തില്‍ നിര്‍ണായക തീരുമാനമുണ്ടായിട്ടുണ്ട്.

മഹാരാഷ്ട്ര പിടിക്കണം

മഹാരാഷ്ട്ര പിടിക്കണം

മഹാരാഷ്ട്രയില്‍ ഒറ്റയ്ക്ക് ഭൂരിപക്ഷം വേണമെന്ന നിര്‍ദേശമാണ് സോണിയ നല്‍കിയിരിക്കുന്നത്. സംഘടനയെ ശക്തിപ്പെടുത്താന്‍ സോണിയ തന്നെ എത്തുമെന്ന സൂചനയും അവരില്‍ നിന്നുണ്ടായിട്ടുണ്ട്. മഹാരാഷ്ട്രയില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞ കാര്യങ്ങളെല്ലാം ശ്രദ്ധയോടെ കേട്ട ശേഷമായിരുന്നു സോണിയയുടെ മറുപടി. സംസ്ഥാനത്തെ മികച്ച നേതാക്കളെല്ലാം സംഘടനാ പ്രവര്‍ത്തനങ്ങളില്‍ കുരുങ്ങി നില്‍ക്കുന്നതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് ഇവര്‍ ചൂണ്ടിക്കാണിച്ചത്.

ത്രിമൂര്‍ത്തികള്‍ ഇറങ്ങും

ത്രിമൂര്‍ത്തികള്‍ ഇറങ്ങും

സീനിയര്‍ നേതാക്കള്‍ സംസ്ഥാനത്തിന്റെ ചുമതല ഏറ്റെടുക്കുമെന്ന് സോണിയ വ്യക്തമാക്കിയിട്ടുണ്ട്. ഇവര്‍ക്ക് ദേവേന്ദ്ര ഫട്‌നാവിസിനെ നേരിടുകയാണ് മുന്നിലുള്ള ടാര്‍ഗറ്റ്. സോണിയ ഏറ്റവുമധികം വിശ്വസിക്കുന്ന ത്രിമൂര്‍ത്തികളെ സംസ്ഥാനം പിടിക്കാന്‍ രംഗത്തിറക്കും. മുകുള്‍ വാസ്‌നിക്, അവിനാഷ് പാണ്ഡെ, നാനാ പടോലെ എന്നിവരെയാണ് സംസ്ഥാനത്തിലെ ഓരോ ബൂത്തും ശക്തിപ്പെടുത്താനായി ചുമതലപ്പെടുത്തിയിരിക്കുന്നത്. ഇവര്‍ മഹാരാഷ്ട്രയില്‍ നിന്നുള്ള നേതാക്കളാണ്.

ഇവരെ മത്സരിക്കുമോ

ഇവരെ മത്സരിക്കുമോ

സോണിയ വിശ്വസ്തരെ മത്സരിക്കുമോ എന്നാണ് ഇനി അറിയാനുള്ളത്. കോണ്‍ഗ്രസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന പ്രകാരം സംസ്ഥാനത്തെ മിക്ക നേതാക്കളും ഇവരെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് ഉന്നയിച്ചത്. അതേസമയം മത്സരിക്കാനിറങ്ങുമ്പോള്‍ അവര്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കുമെന്നും ചിലര്‍ ഉന്നയിച്ചിട്ടുണ്ട്. അതേസമയം ദളിത്, കര്‍ഷക, വോട്ടുബാങ്കില്‍ ഈ നേതാക്കള്‍ക്കുള്ള സ്വാധീനവും കോണ്‍ഗ്രസ് മുന്നില്‍ കാണുന്നു. ഫട്‌നാവിസിനെ ദുര്‍ബലനാക്കണമെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രിയങ്ക ഒരുങ്ങുന്നു

പ്രിയങ്ക ഒരുങ്ങുന്നു

സോണിയാ ഗാന്ധി താല്‍ക്കാലിക അധ്യക്ഷ സ്ഥാനത്ത് ആറുമാസത്തില്‍ കൂടുതല്‍ തുടരുമെന്ന് ഹൈക്കമാന്‍ഡ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. രാഹുല്‍ ഗാന്ധിയോ പ്രിയങ്ക ഗാന്ധിയോ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറാവുന്നത് വരെ ഈ സ്ഥാനത്ത് തുടരുമെന്നാണ് സൂചന. പ്രിയങ്കയ്ക്കാണ് കൂടുതല്‍ സാധ്യതയുള്ളത്. ഉത്തര്‍പ്രദേശില്‍ അവര്‍ നടത്തുന്ന പര്യടനങ്ങള്‍ ഇതിന്റെ സൂചനയാണ്. സോന്‍ഭദ്രയില്‍ പ്രിയങ്ക നേടിയ വരവേല്‍പ്പും അവര്‍ അധ്യക്ഷ സ്ഥാനത്തേക്ക് ഒരുങ്ങുന്നതിനുള്ള സൂചനയാണ്. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് മാത്രമേ ഇത് ഉണ്ടാവാനും സാധ്യതയുള്ളൂ.

145 സീറ്റിലേക്ക് പോരാട്ടം

145 സീറ്റിലേക്ക് പോരാട്ടം

മഹാരാഷ്ട്ര നിയമസഭയില്‍ 289 സീറ്റാണ് ഉള്ളത്. 145 സീറ്റ് നേടിയാല്‍ ഭൂരിപക്ഷം നേടാം. മിഷന്‍ 145 പ്രഖ്യാപിച്ച് മുന്നോട്ട് പോകാനാണ് സോണിയ ലക്ഷ്യമിടുന്നത്. ബൂത്ത് തലത്തില്‍ നിന്ന് തുടങ്ങുന്ന ക്യാമ്പയിനാണ് ആദ്യ ഘട്ടം. സംഘടനാ അടിത്തറയില്ലാതെ മുന്നോട്ട് പോകാനാവില്ലെന്ന കര്‍ശന നിര്‍ദേശവും സോണിയ നേതാക്കള്‍ക്ക് നല്‍കുന്നു. മഹാരാഷ്ട്രയില്‍ പരമാവധി ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനം. പ്രകാശ് അംബേദ്ക്കറെ കുറിച്ച് അവര്‍ നയം വ്യക്തമാക്കിയിട്ടില്ല.

എന്‍സിപിയുമായി സഖ്യമുണ്ടാകുമോ?

എന്‍സിപിയുമായി സഖ്യമുണ്ടാകുമോ?

ശിവസേന ബിജെപിയെ വിട്ട് ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ചാല്‍ കോണ്‍ഗ്രസും ഒറ്റയ്ക്ക് മത്സരിക്കണമെന്നാണ് നേതാക്കളുടെ നിര്‍ദേശം. ഇതോടെ എന്‍സിപിയുമായുള്ള സഖ്യവും അനിശ്ചിതത്വത്തിലാണ്. കൂടുതല്‍ സീറ്റുകള്‍ ഇത്തരത്തില്‍ ലഭിക്കുമെന്ന് സോണിയക്ക് നേതാക്കള്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. എന്‍സിപിയുമായി സീറ്റ് വിഭജനത്തില്‍ പ്രശ്‌നങ്ങളുണ്ടെന്ന് കോണ്‍ഗ്രസ് നേതൃത്വം പറയുന്നു. ശരത് പവാറല്ല, മറിച്ച് അജിത് പവാറാണ് പ്രശ്‌നക്കാരന്‍. ബിജെപി ഓരോ മണ്ഡലത്തിലും 25 കോടി വീതമാണ് ചെലവിടുന്നത്. ഇതിനെ മറികടക്കാന്‍ ഒറ്റയ്ക്ക് മത്സരിക്കുന്നതാണ് നല്ലതെന്നും കോണ്‍ഗ്രസ് പറയുന്നു.

പ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാപ്രതിപക്ഷത്തെ ആ നേതാക്കള്‍ക്ക് ബിജെപിയിലേക്ക് വരാം....2014ലെ അനുഭവം ഓര്‍മിപ്പിച്ച് അമിത് ഷാ

English summary
congress focus on maharashtra elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X