കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ പുതിയ അധ്യക്ഷനെത്തും... ദിനേഷ് ഗുണ്ടുറാവു മാറും, മത്സരം ഡികെയും ഗാര്‍ഗെയും തമ്മില്‍

Google Oneindia Malayalam News

ബംഗളൂരു: ഹരിയാനയ്ക്ക് പിന്നാലെ കര്‍ണാടകത്തിലും നേതൃമാറ്റത്തിന് തയ്യാറെടുത്ത് കോണ്‍ഗ്രസ്. സംസ്ഥാന സര്‍ക്കാര്‍ വീഴാന്‍ കാരണം നേതൃത്വത്തിന്റെ പോരായ്മയാണെന്ന് സോണിയ ഗാന്ധിക്ക് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം സിദ്ധരാമയ്യക്ക് പൂട്ടിടാന്‍ കൂടിയാണ് ഈ നീക്കം. രാഹുല്‍ ഗാന്ധിയുടെ ഗ്രൂപ്പിലുള്ളവരെ വെട്ടിനിരത്താനും നീക്കമുണ്ട്.

നിലവിലെ സംസ്ഥാന അധ്യക്ഷനായ ദിനേഷ് ഗുണ്ടുറാവുവിന്റെ കാലാവധി അടുത്ത് തന്നെ അവസാനിക്കും. അതിന് മുമ്പ് തന്നെ അദ്ദേഹം സ്ഥാനമൊഴിഞ്ഞേക്കുമെന്ന് സൂചനയുണ്ട്. എന്നാല്‍ പുതിയ സംസ്ഥാന അധ്യക്ഷനെ ചൊല്ലി കോണ്‍ഗ്രസില്‍ പോര് ശക്തമായിരിക്കുകയാണ്. സോണിയാ ഗാന്ധിയെ പിന്തുണയ്ക്കുന്ന സീനിയര്‍ വിഭാഗമാണ് അധ്യക്ഷ പദവി ലക്ഷ്യമിടുന്നത്. എന്നാല്‍ ഡികെ ശിവകുമാറിനാണ് സാധ്യത കൂടുതല്‍.

മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്

മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്

ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പുതിയ നേതൃത്വത്തിന് കീഴില്‍ ഇറങ്ങണമെന്നാണ് സോണിയയുടെ ആവശ്യം. ഒരു വര്‍ഷത്തിനുള്ളില്‍ ദിനേഷ് ഗുണ്ടുറാവുവിന്റെ കാലാവധി അവസാനിക്കും. അദ്ദേഹം നേരത്തെ തന്നെ സ്ഥാനമൊഴിയാനും സാധ്യതയുണ്ട്. ആറ് വര്‍ഷത്തിന് ശേഷമാണ് മാറ്റമൊരുങ്ങുന്നത്. മന്ത്രിസ്ഥാനം ലഭിക്കാത്തവരാണ് അധ്യക്ഷ സ്ഥാനം അടക്കമുള്ള നിര്‍ണായക പദവികള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ സോണിയ വന്നതോടെ ഇത്രയും കാലം മിണ്ടാതിരുന്ന ഗാര്‍ഗെയെ പോലുള്ള സീനിയര്‍ നേതാക്കള്‍ സംസ്ഥാന സമിതി പിടിക്കാനുള്ള ഒരുക്കത്തിലാണ്.

സിദ്ധരാമയ്യ ടാര്‍ഗറ്റ്

സിദ്ധരാമയ്യ ടാര്‍ഗറ്റ്

സംസ്ഥാന രാഷ്ട്രീയത്തില്‍ സിദ്ധരാമയ്യക്കുള്ള സ്വാധീനം കുറയ്ക്കാനാണ് സോണിയ പക്ഷം താല്‍പര്യപ്പെടുന്നത്. നിര്‍ണായക പദവികളില്‍ സിദ്ധരാമയ്യ തീരുമാനമെടുക്കുന്ന രീതി മാറ്റാനാണ് ഒരുങ്ങുന്നത്. യുവനേതൃത്വം വേണമെന്നാണ് പാര്‍ട്ടിയുടെ ആവശ്യം. രണ്ട് നിര്‍ദേശങ്ങളും മുന്നിലുണ്ട്. ഒന്ന് അഹിന്ദ വിഭാഗത്തിനൊപ്പം നില്‍ക്കുമോ എന്നതാണ്. ന്യൂനപക്ഷങ്ങള്‍, പിന്നോക്ക വിഭാഗങ്ങള്‍, ദളിതുകള്‍ എന്നിവ ചേര്‍ന്നതാണ് അഹിന്ദകള്‍. അതല്ലെങ്കില്‍ വൊക്കലിഗ, ലിംഗായത്ത് വിഭാഗത്തിനൊപ്പം നില്‍ക്കുമോ എന്നാണ് പിന്നീടുള്ള ചോദ്യം. വൊക്കലിഗയും ലിംഗായത്തുകളും സംസ്ഥാനത്തെ ഭൂരിപക്ഷ വിഭാഗമാണ്.

സീനിയര്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്

സീനിയര്‍ ക്യാമ്പ് ലക്ഷ്യമിടുന്നത്

ദിനേഷ് ഗുണ്ടുറാവു, സിദ്ധരാമയ്യയുമായി ഏറ്റവും അടുപ്പമുള്ള നേതാവാണ്. പാര്‍ട്ടിയില്‍ എന്ത് നീക്കം നടന്നാലും സിദ്ധരാമയ്യ ആദ്യം അറിയുന്നത് ഗുണ്ടുറാവു വഴിയാണ്. അദ്ദേഹം പുറത്തായാല്‍ സിദ്ധരാമയ്യ അപ്രസക്തനാവും. ഇതാണ് ഗുണ്ടുറാവുവിനെ മാറ്റണമെന്ന് സീനിയര്‍ ക്യാമ്പ് പറഞ്ഞതിന് കാരണം. കെസി വേണുഗോപാലും ഗുലാം നബി ആസാദും ബംഗളൂരുവില്‍ കവിഞ്ഞ ദിവസം എത്തി മാറ്റങ്ങള്‍ക്ക് തുടക്കമിട്ടിട്ടുണ്ട്. സോണിയക്ക് റിപ്പോര്‍ട്ട് നല്‍കിയ ശേഷമേ മാറ്റമുണ്ടാകൂ.

അവസരം മുതലെടുത്ത് ഡികെ

അവസരം മുതലെടുത്ത് ഡികെ

സീനിയര്‍ ക്യാമ്പ് ഇറങ്ങിയതോടെ ഡികെ ശിവകുമാര്‍ ഇവരെ തളയ്ക്കാനുള്ള നീക്കം തുടങ്ങിയിട്ടുണ്ട്. സംസ്ഥാന അധ്യക്ഷനായി എത്താന്‍ ഡികെയ്ക്ക് താല്‍പര്യമുണ്ട്. അതേസമയം താന്‍ അധ്യക്ഷ സ്ഥാനത്തേക്ക് ലോബിയിംഗ് നടത്തുന്നില്ലെന്നും ഗാന്ധി കുടുംബം ഏല്‍പ്പിക്കുന്ന ചുമതല നിര്‍വഹിക്കുമെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ വൊക്കലിഗ സമുദായത്തില്‍ നിന്നുള്ള നേതാവാണ് ശിവകുമാര്‍. വലിയൊരു വോട്ടുബാങ്ക് അദ്ദേഹത്തിന് ചുറ്റുമുണ്ട്. ഇത് മുതലെടുക്കാന്‍ അദ്ദേഹത്തെ അധ്യക്ഷനാക്കുമെന്നാണ് റിപ്പോര്‍ട്ട്. പഴയ മൈസൂരുവില്‍ ജെഡിഎസിനെ തകര്‍ത്ത് പാര്‍ട്ടി കൂടുതല്‍ കരുത്താവണമെങ്കില്‍ ശിവകുമാര്‍ വേണമെന്നും ആവശ്യമുണ്ട്.

ഡികെയുടെ നിര്‍ദേശം

ഡികെയുടെ നിര്‍ദേശം

സംസ്ഥാനത്ത് ഭൂരിപക്ഷം കിട്ടണമെങ്കില്‍ വൊക്കലിഗയുടെയോ ലിംഗായത്തുകളുടെയോ പിന്തുണ വേണമെന്ന് ഡികെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുംബൈ കര്‍ണാടക മേഖലയില്‍ നിന്ന് കൂടുതല്‍ നേതാക്കളെയാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. അതേസമയം മല്ലികാര്‍ജുന്‍ ഗാര്‍ഗെ രംഗത്തെത്തിയത് അപ്രതീക്ഷിതമായിട്ടാണ്. സോണിയാ ക്യാമ്പിന്റെ പ്രതിനിധിയായിട്ടാണ് അദ്ദേഹത്തിന്റെ വരവ്. അതേസമയം ശിവകുമാറിന് മുന്‍ എംപി മുനിയപ്പയുടെയും പിന്തുണയുണ്ട്. സഖ്യം വീണതിന് കാരണമായി എല്ലാവരും ചൂണ്ടിക്കാണിക്കുന്നത് സിദ്ധരാമയ്യയൊണ്.

അവസരം കാത്ത് കോണ്‍ഗ്രസ്

അവസരം കാത്ത് കോണ്‍ഗ്രസ്

ബിജെപി സര്‍ക്കാരിനുള്ള കടുത്ത അസംതൃപ്തി ശക്തമായിരിക്കുകയാണെന്ന് കോണ്‍ഗ്രസും രാഷ്ട്രീയ നിരീക്ഷകരും ഒരുപോലെ പറയുന്നു. നിരവധി പേര്‍ രാജിവെക്കാനുള്ള സാധ്യതയാണ് കാണുന്നത്. അതേസമയം അഹിന്ദകളിലും വൊക്കലിഗയിലും ശ്രദ്ധ കേന്ദ്രീകരിക്കാനാണ് ശിവകുമാര്‍ നല്‍കിയ നിര്‍ദേശം. വൊക്കലിഗ ജെഡിഎസ്സിന്റെ വോട്ടുബാങ്കാണ്. ഇത് പൊളിക്കാനാവുമെന്നാണ് ശിവകുമാര്‍ പറയുന്നത്. ഇടക്കാല തിരഞ്ഞെടുപ്പ് ഉണ്ടാവുമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ പ്രതീക്ഷ. അതേസമയം രാഹുല്‍ ഗാന്ധിയുടെ പിന്തുണ ഉള്ളതും സംസ്ഥാന രാഷ്ട്രീയത്തില്‍ ശിവകുമാറിന് ഗുണം ചെയ്യും.

<strong>കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും</strong>കുമാരി സെല്‍ജ ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷയാവും, ഭൂപീന്ദര്‍ ഹൂഡയുടെ മകന്‍ വര്‍ക്കിംഗ് പ്രസിഡന്റാവും

English summary
congress focus on new state president in karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X