
കമൽനാഥ് നയിക്കും..തന്ത്രങ്ങൾ മെനയാൻ 20 അംഗ കമ്മിറ്റി..മധ്യപ്രദേശിൽ തയ്യാറെടുത്ത് കോൺഗ്രസ്
ദില്ലി; കോൺഗ്രസിനെ സംബന്ധിച്ച് പാർട്ടിക്ക് ഏറ്റവും വലിയ രാഷ്ട്രീയ തിരിച്ചടിയേറ്റ സംസ്ഥാനമാണ് മധ്യപ്രദേശ്. 2018 ൽ 15 വർഷത്തെ ബി ജെ പി ഭരണത്തിന് അന്ത്യം കുറിച്ച് കൂറ്റൻ വിജയം നേടിയ കോൺഗ്രസിനെ 'കുതിരകച്ചവടത്തിലൂടെ' ബി ജെ പി അധികാരത്തിൽ നിന്നും താഴെയിറക്കുകയായിരുന്നു. കൂട്ടത്തോടെ എം എൽ എമാർ കൂറുമാറിയതോടെ കോൺഗ്രസ് ഭരണം നിലംപൊത്തി.
എന്നാൽ മറ്റൊരു തിരഞ്ഞെടുപ്പിന് സംസ്ഥാനത്ത് കളമൊരുങ്ങുമ്പോൾ അരയും തലയും മുറുക്കി ബി ജെ പിക്കെതിരെ പൊരുതാനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന നേതൃത്വം. തിരഞ്ഞെടുപ്പിനെ നേരിടാൻ പ്രത്യേക സമിതിയും കോൺഗ്രസ് രൂപീകരിച്ച് കഴിഞ്ഞു.
പൾസർ സുനി കാവ്യയുടെ ഡ്രൈവറായിരുന്നുവെങ്കിൽ അക്കാര്യം തെളിയിക്കുക എളുപ്പം; അഡ്വ അജകുമാർ
2018 ലെ തിരഞ്ഞെടുപ്പിൽ 230 അംഗ നിയമസഭിൽ 114 സീറ്റുകളായിരുന്നു കോൺഗ്രസിന് ലഭിച്ചത്. ബി ജെ പി നേടിയത് 109 സീറ്റുകളും. മുഖ്യമന്ത്രിയായ കമൽനാഥും യുവ നേതാവായ ജ്യോതിരാദിത്യനാഥ് സിന്ധ്യയും തമ്മിലുള്ള അധികാര വടംവലിയായിരുന്നു 2020 ൽ കോൺഗ്രസിന് പ്രതിസന്ധി തീർത്തത്. ഒടുവിൽ നേതൃത്വത്തോട് ഇടഞ്ഞ് സിന്ധ്യ ബി ജെ പി ക്യാമ്പിലെത്തി. അദ്ദേഹത്തിന് പിന്തുണ പ്രഖ്യാപിച്ച് 25 ലേറെ എം എൽ എമാർ ബി ജെ പിയിലെത്തി. പിന്നാലെ നടന്ന ഉപതിരഞ്ഞെടുപ്പിലും കോൺഗ്രസിന് ആശ്വസിക്കാൻ വകയുണ്ടായില്ല. 28 സീറ്റുകളിൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ ലഭിച്ചത് വെറും 9 സീറ്റുകൾ.
2020 ൽ നേരിട്ട തിരിച്ചടി പാഠമാക്കി 2023 ലെ നിയമസഭ തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാനുള്ള തയ്യാറെടുപ്പിലാണ് നേതൃത്വം. ഇക്കുറി ഭരണം തിരിച്ച് പിടിക്കുമെന്നാണ് കോൺഗ്രസ് നേതാക്കൾ അവകാശപ്പെടുന്നത്. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കമൻനാഥ് ആയിരിക്കും തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ നയിക്കുക. തിരഞ്ഞെടുപ്പിനെ നേരിടാൻ 20 അംഗങ്ങൾ ഉൾപ്പെടുന്ന പ്രത്യക കമ്മിറ്റിയും കോൺഗ്രസ് രപീകരിച്ചിട്ടുണ്ട്.ദിഗ്വിജയ സിംഗ്, സുരേഷ് പച്ചോരി, കാന്തിലാൽ ഭൂരിയ, ഡോ ഗോവിന്ദ് സിംഗ്, അരുൺ യാദവ്, വിവേക് ടാങ്ക, രാജമണി പട്ടേൽ തുടങ്ങിയ നേതാക്കളാണ് കമ്മിറ്റി അംഗങ്ങൾ.
കോൺഗ്രസ് അധ്യക്ഷ സോണി ഗാന്ധിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത്. യു പി ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട തിരിച്ചടിയും തുടർന്ന് ജി23 നേതാക്കൾ പാർട്ടിയിൽ ഉയർത്തിയ പ്രതിഷേധങ്ങളുടേയും പശ്ചാത്തലത്തിലാണ് നീക്കം. പരമാവധി തർക്കങ്ങൾ പരിഹരിച്ച് മുന്നോട്ട് പോകാനാണ് നേതാക്കൾക്കുള്ള നിർദ്ദേശം. ബി ജെ പിയെ പൂട്ടാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കുകയെന്നതാണ് കമ്മിറ്റിയുടെ ഉത്തരവാദിത്തം. ഒരു മാസത്തിൽ രണ്ട് തവണയെങ്കിലും കമ്മിറ്റി ചേരുമെന്നും നേതാക്കൾ അറിയിച്ചു.
മീരാ ജാസ്മിൻ എവിടാണ് ഇത്? 'സ്മൈൽ റൊമ്പ ക്യൂട്ടായിറുക്ക്'...ക്യൂട്ട് ചിത്രങ്ങൾ വൈറൽ
അതേസമയം മറുവശത്ത് അധികാരം നിലനിർത്താനുള്ള ശ്രമങ്ങൾ ബി ജെ പിയും തുടങ്ങി കഴിഞ്ഞു. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ബി ജെ പിക്ക് ലഭിച്ച് 40.89 ശതമാനം വോട്ടുകളായിരുന്നു. ഇതുയർത്തുകയാണ് ലക്ഷ്യം. 2023ൽ തങ്ങളുടെ വോട്ട് വിഹിതം 10 ശതമാനം വർധിപ്പിക്കാനാണ് ബി ജെ പി ലക്ഷ്യം വെയ്ക്കുന്നത്. ഇതിനായി ബൂത്തുകൽ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിലേക്ക് ബി ജെ പി കടന്നിട്ടുണ്ട്.
ഇത്തവണയും മുഖ്യമന്ത്രിയായ ശിവരാജ് സിംഗ് ചൗഹാൻ തന്നെയാകുമോ ബി ജെ പിയെ നയിക്കുകയെന്ന് ഉറ്റുനോക്കപ്പെടുന്നുണ്ട്. കഴിഞ്ഞ തവണ ചൗഹാനെ മാറ്റണമെന്ന ആവശ്യം ബി ജെ പിയിൽ ശക്തമായിരുന്നു. എന്നാൽ ചൗഹാന്റെ ജനപിന്തുണ കണക്കിലെടുത്ത് കൊണ്ടായിരുന്നു ബി ജെ പി അദ്ദേഹത്തെ മുഖ്യമന്ത്രിയാക്കിയത്.