കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ വീഴ്ത്തണം: മണിപ്പൂരില്‍ സിപിഎം ഉള്‍പ്പടെ 5 പാർട്ടികളുമായി സഖ്യം രൂപീകരിച്ച് കോണ്‍ഗ്രസ്

Google Oneindia Malayalam News

ഇംഫാല്‍: മണിപ്പൂരില്‍ ഇത്തവണ ബി ജെ പിയെ വീഴ്ത്തി ഏത് വിധേനയും ഭരണം പിടിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് കോണ്‍ഗ്രസ്. കഴിഞ്ഞ തവണ കപ്പിനും ചുണ്ടിനും ഇടയില്‍ ഭരണം നഷ്ടമായതിന് പിന്നാലെ സംസ്ഥാനത്ത് വലിയ തിരിച്ചടി പാർട്ടി നേരിടേണ്ടി വന്നിരുന്നു. പ്രമുഖരായ നിരവധി നേതാക്കളാണ് കഴിഞ്ഞ 5 വർഷക്കാലയളവിനുള്ളില്‍ ബി ജെ പിയിലേക്ക് കൂടുമാറിയത്.

ഇത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ടെങ്കില്‍ അണികള്‍ ഇപ്പോഴും പാർട്ടിയില്‍ തന്നെ ഉറച്ച് നില്‍ക്കുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്. അതുകൊണ്ട് തന്നെ ഇത്തവണ വിജയം ഉറപ്പാണെന്നും അവർ ആവർത്തിക്കുന്നു. ബി ജെ പിയെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ കക്ഷികളുമായി പുതിയ സഖ്യവും കോണ്‍ഗ്രസ് രൂപീകരിച്ചിട്ടുണ്ട്.

'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്'അത്രയും വലിയ തുക ഓഫർ ചെയ്യണമെങ്കില്‍ ദിലീപിന് വല്ല മാനസിക പ്രശ്നവും ഉണ്ടാവണം'; പിന്തുണച്ച് മഹേഷ്

സി പി ഐ, സി പി ഐ(എം), ആർ എസ് പി,

പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മണിപ്പൂരില്‍ അഞ്ച് പ്രതിപക്ഷ കക്ഷികളുമായി ചേർന്ന് കോണ്‍ഗ്രസ് സഖ്യം രൂപീകരിച്ചിരിക്കുന്നത്. സി പി ഐ, സി പി ഐ(എം), ആർ എസ് പി, ജെ ഡി (എസ്), ഫോർവേഡ് ബ്ലോക്ക് എന്നിവരുമായിട്ടാണ് കോൺഗ്രസിന്റെ ധാരണ. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ ഈ പാർട്ടികളുമായി ഒരുമിച്ച് പ്രവർത്തിക്കുമെന്ന് എം പി സി സി പ്രസിഡന്റ് എൻ ലോകൻ മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി.

സാരിയില്‍ ഗ്ലാമറസ് സുന്ദരിയായി തിളങ്ങി മഡോണ: വൈറലായി പുതിയ ചിത്രങ്ങള്‍ വൈറല്‍

ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യം

ബി ജെ പിയെ പരാജയപ്പെടുത്തുക എന്ന പൊതുലക്ഷ്യവുമായാണ് പാർട്ടികൾ കൈകോർത്തിരിക്കുന്നത്. സി പി ഐയുമായി സൗഹൃദമത്സരം നടത്താൻ സാധ്യതയുള്ള കാക്കിങ് ഒഴികെ ബാക്കിയുള്ള 59 നിയമസഭാ സീറ്റുകളിലും പൊതുസ്ഥാനാർഥികളെ നിർത്താനാണ് സഖ്യം തീരുമാനിച്ചിരിക്കുന്നതെന്ന് കോൺഗ്രസ് നിയമസഭാ കക്ഷി നേതാവ് ഒ ഇബോബി സിങും കോൺഗ്രസ് ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സി പി ഐ സംസ്ഥാന സെക്രട്ടറി എൽ സോതിൻകുമാറും

ഖുറായിയിൽ കോണ്‍ഗ്രസ് ആരെയും സ്ഥാനാർത്ഥിയാക്കേണ്ടതില്ലെന്നും പകരം മണ്ഡലത്തിൽ സി പി ഐയെ പിന്തുണയ്ക്കാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സഖ്യത്തിന്റെ പേരും പൊതുമിനിമം പരിപാടിയും ഉടൻ പ്രഖ്യാപിക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി എൽ സോതിൻകുമാറും വ്യക്തമാക്കി.

 ബി ജെ പിയെ തോൽപ്പിക്കാൻ സഖ്യത്തിന് കഴിയും

"സംസ്ഥാന തെരഞ്ഞെടുപ്പിനായി ഞങ്ങൾ ഒരു സഖ്യം രൂപീകരിച്ചു, ഈ മണ്ണിൽ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവും വർഗീയവുമായ ഒരു പാർട്ടി അധികാരത്തിലുണ്ട്... അതിന്റെ നവലിബറൽ രാഷ്ട്രീയത്തിലൂടെ തൊഴിലാളിവർഗത്തിനെതിരെ നിരന്തരം പ്രവർത്തിക്കുന്നു, അതിനാൽ മതേതര പാർട്ടികൾ ഒന്നിക്കേണ്ട സമയമാണിത്. ബി ജെ പിയെ തോൽപ്പിക്കാൻ സഖ്യത്തിന് കഴിയും'- സി പി ഐ സംസ്ഥാന സെക്രട്ടറി സോതിൻ കുമാർ പറഞ്ഞു.

സി പി ഐ 2 സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്.

ഇരു പാർട്ടികളും തങ്ങളുടെ സ്ഥാനാർത്ഥികളെ നേരത്തെ തന്നെ പ്രഖ്യാപിച്ചതിനാല്‍ കാക്കിംഗിൽ സഹൃദ മത്സരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇതേ സാഹചര്യത്തില്‍ മറ്റ് ചില സീറ്റുകളിലും സൗഹൃദ പോരാട്ടങ്ങൾ ഉണ്ടാകും. തെരഞ്ഞെടുപ്പിനുള്ള 40 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് ഇതിനകം പ്രഖ്യാപിച്ചപ്പോൾ സി പി ഐ 2 സ്ഥാനാർത്ഥികളെയാണ് ഇതുവരെ പ്രഖ്യാപിച്ചത്.

മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ്

60 സീറ്റിലേക്കാണ് മണിപ്പൂരില്‍ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത് 2017 ലെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മണിപ്പൂരിലെ ഏറ്റവും വലിയ ഒറ്റകക്ഷി കോണ്‍ഗ്രസായിരുന്നു. 28 സീറ്റുകളിലായിരുന്നു അവർക്ക് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ 21 സീറ്റുകള്‍ നേടിയ ബി ജെ പി 4 വീതം സീറ്റുകള്‍ നേടിയ നഗാ പീപ്പീള്‍സ് ഫ്രണ്ട്, നാഷണല്‍ പീപ്പിള്‍സ് പാർട്ടി തുടങ്ങിയവുടെ സഹായത്തോടെ അധികാരം പിടിക്കുകയായിരുന്നു. എല്‍ ജെ പി, തൃണമൂല്‍ കോണ്‍ഗ്രസ്, സ്വതന്തർ എന്നിവർ ഓരോ സീറ്റിലും വിജയിച്ചു. പിന്നീട് അംഗങ്ങളുടെ കൂറുമാറ്റം കാരണം നിലവില്‍ 14 എം എല്‍ എമാർ മാത്രമാണ് മണിപ്പൂരില്‍ കോണ്‍ഗ്രസിനുള്ളത്. ബി ജെ പിയുടേത് ആവട്ടെ 21 ല്‍ നിന്നും 28 ആയി ഉയരുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Why didn't the BJP give tickets to Muslim candidates? CM Yogi responded

English summary
Congress formed an alliance with five parties, including the CPM-CPI In Manipur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X