കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടികളെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്; പുതിയ പദ്ധതി ആവിഷ്‌കരിച്ചു... വ്യത്യാസമെന്തെന്ന് ചോദിച്ചാല്‍...

Google Oneindia Malayalam News

ന്യൂഡല്‍ഹി: മിക്ക രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും വ്യത്യസ്ത വിഭാഗങ്ങളുണ്ട്. പ്രവര്‍ത്തന സൗകര്യത്തിനും എല്ലാ പ്രായത്തിലുമുള്ളവരെ കൂടെ നിര്‍ത്തുന്നതിനുമാണിത്. എന്നാല്‍ കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ദേശീയ തലത്തില്‍ കുട്ടിക്കള്‍ക്കായി ഒരു സംഘടനയില്ല. ആര്‍എസ്എസിന് ബാലഗോകുലം പ്രവര്‍ത്തിക്കുന്ന പോലെ കോണ്‍ഗ്രസും പുതിയ നീക്കം തുടങ്ങുകയാണ്.

കേരളത്തില്‍ നേരത്തെ പ്രവര്‍ത്തിക്കുന്ന കുട്ടികള്‍ക്കിടയിലെ സംഘടനയെ ദേശീയ തലത്തലേക്ക് വ്യാപിപ്പിക്കാനാണ് ആലോചന. ഇതിന് വേണ്ടി പ്രത്യേക പദ്ധതി തയ്യാറാക്കി. ജവഹര്‍ ബാല്‍ മഞ്ച് എന്ന പേരിലാണ് കുട്ടികളുടെ സംഘടന പ്രവര്‍ത്തിക്കുക. ജവഹര്‍ ബാല്‍ മഞ്ചും ബാലഗോകുലവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന് ചോദിച്ചാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കൃത്യമായ മറുപടിയുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

ബിഹാര്‍ സ്വദേശി; ഡല്‍ഹിയില്‍ താമസം, വോട്ട് ബംഗാളില്‍... പ്രശാന്ത് കിഷോര്‍ വ്യത്യസ്തനാണ്ബിഹാര്‍ സ്വദേശി; ഡല്‍ഹിയില്‍ താമസം, വോട്ട് ബംഗാളില്‍... പ്രശാന്ത് കിഷോര്‍ വ്യത്യസ്തനാണ്

1

ജവഹര്‍ ബാല്‍ മഞ്ചിന്റെ പ്രവര്‍ത്തനം ദേശീയ തലത്തില്‍ വ്യാപിപ്പിക്കുന്നതിലൂടെ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത് ആര്‍എസ്എസിനെ തടയുക എന്നതാണ്. തീവ്രവാദ ചിന്തയിലേക്ക് കുട്ടികള്‍ പോകുന്നത് മതനിരപേക്ഷതയ്ക്ക് തിരിച്ചടിയാകുമെന്നും അത് രാജ്യത്തിന്റെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്നും കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നു. കോണ്‍ഗ്രസ് എന്തായിരുന്നു, രാജ്യപുരോഗതിയില്‍ പാര്‍ട്ടിയുടെ പങ്ക് എന്നീ കാര്യങ്ങളില്‍ കുട്ടികള്‍ക്ക് പ്രത്യേക ക്ലാസുകളും നല്‍കും.

2

മതനിരപേക്ഷ ആശയം ദേശീയ തലത്തില്‍ പ്രചരിപ്പിക്കേണ്ടത് അനിവാര്യമായ കാലഘട്ടമാണിതെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. തുടര്‍ന്നാണ് ജവഹര്‍ ബാല്‍ മഞ്ച് ദേശീയതലത്തില്‍ വ്യാപിപ്പിക്കാന്‍ തീരുമാനിച്ചത്. 7 വയസ് മുതല്‍ 17 വയസ് വരെയുള്ള കുട്ടികള്‍ക്കാണ് ജവഹര്‍ ബാല്‍ മഞ്ചില്‍ പ്രവര്‍ത്തിക്കാന്‍ സാധിക്കുക. പുതിയ തലമുറയെ കോണ്‍ഗ്രസുമായി അടുപ്പിക്കുകയും ഇതിന്റെ ലക്ഷ്യമാണ്.

3

കേരളത്തില്‍ 15 വര്‍ഷം മുമ്പ് തന്നെ കുട്ടികള്‍ക്കായി പ്രത്യേക സംഘടന കോണ്‍ഗ്രില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതേ മാതൃകയില്‍ തന്നെയാകും ദേശീയ തലത്തിലെ പ്രവര്‍ത്തനവും. കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജിവി ഹരിയെ ആണ് ജവഹര്‍ ബാല്‍ മഞ്ചിന്റെ ദേശീയ അധ്യക്ഷനായി നിയമിച്ചിരിക്കുന്നത്. 17 വയസ് കഴിഞ്ഞാല്‍ ജവഹര്‍ ബാല്‍ മഞ്ചില്‍ നിന്ന് പുറത്തുപോകുന്ന കുട്ടികള്‍ക്ക് എന്‍എസ്‌യുവില്‍ പ്രവര്‍ത്തിക്കാം.

4

കേരളത്തിലെ വിദ്യാര്‍ഥി പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന പലരും ജവഹര്‍ ബാല്‍ മഞ്ചിലൂടെ സംഘടനാ രംഗത്തേക്ക് വന്നവരാണ് എന്ന് കോണ്‍ഗ്രസ് നേതാക്കളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളത്തില്‍ രണ്ടര ലക്ഷം കുട്ടികളാണ് ജവഹര്‍ ബാല്‍ മഞ്ചിലുള്ളത്. ഇത് വലിയ വിജയമായിരുന്നു. തുടര്‍ന്നാണ് ദേശീയതലത്തിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതെന്ന് ജിവി ഹരി എഎന്‍ഐയോട് പറഞ്ഞു.

ഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെഹൈബി ഈഡന്‍ ഇറങ്ങിക്കളിച്ചു; ചെല്ലാനത്ത് ഇടത് ഭരണം വീഴും, കോണ്‍ഗ്രസ് നീക്കം ഇങ്ങനെ

5

ദേശീയ തലത്തില്‍ ജവഹര്‍ ബാല്‍ മഞ്ചിന്റെ പ്രവര്‍ത്തനം എങ്ങനെയാകണം എന്നത് സംബന്ധിച്ച വിശദമായ പദ്ധതി രേഖ തയ്യാറാക്കിയിരുന്നു. ഹൈക്കമാന്റിന് സമര്‍പ്പിക്കുകയും അനുമതി ലഭിക്കുകയും ചെയ്തതോടെ അഞ്ച് സംസ്ഥാനങ്ങളില്‍ ആദ്യഘട്ടമെന്നോണം പ്രവര്‍ത്തനം തുടങ്ങി. ദേശീയതലത്തിലുള്ള സംഘടനയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസ് നേതൃത്വം വൈകാതെ പ്രഖ്യാപിക്കും. അതിന് ശേഷമാകും എല്ലാ സംസ്ഥാനങ്ങളിലും പ്രവര്‍ത്തനം ആരംഭിക്കുക.

6

കോണ്‍ഗ്രസിന്റെ ആശയം എന്താണ് എന്ന് കുട്ടികളെ പഠിപ്പിക്കുകയാണ് ജവഹര്‍ ബാല്‍ മഞ്ച് ആദ്യം ചെയ്യുക. രാജ്യത്തെ ഓരോ വിഷയത്തിലും കോണ്‍ഗ്രസിനുള്ള നിലപാട് കുട്ടികളെ ബോധവല്‍ക്കരിക്കും. സ്വാതന്ത്ര്യ സമരത്തിനും സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷവും കോണ്‍ഗ്രസ് വഹിച്ച പങ്ക് സംബന്ധിച്ചും കുട്ടികളെ ബോധ്യപ്പെടുത്തും. ഇതിന്റെ ഭാഗമായി ക്യാമ്പുകള്‍, ശില്‍പ്പശാലകള്‍, സെമിനാറുകള്‍, ശാരീരിക ക്ഷമത പരിശീലനങ്ങള്‍ എന്നിവ സംഘടിപ്പിക്കും.

രണ്ടു വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒന്നിച്ചു; പേളി മാണിയെ കണ്ട സന്തോഷം പങ്കുവച്ച് ജിപി- ചിത്രങ്ങള്‍

7

ബാലഗോകുലവും ജവഹര്‍ ബാല്‍ മഞ്ചും തമ്മിലുള്ള വ്യത്യാസമെന്താണെന്നും ജിവി ഹരി വിശദീകരിച്ചു. പ്രധാനപ്പെട്ട ഒരു വ്യത്യാസം മതനിരപേക്ഷതയാണ്. ജവഹര്‍ ബാല്‍ മഞ്ച് മതനിരക്ഷേപതയില്‍ ഊന്നിയുള്ള പ്രവര്‍ത്തനമാണ് നടത്തുക എന്ന് അദ്ദേഹം പറയുന്നു. എന്‍എസ്‌യുവിന്റെ കേരള ഘടകം അധ്യക്ഷന്‍ ഒരുകാലത്ത് ജവഹര്‍ ബാല്‍ മഞ്ചിന്റെ പ്രവര്‍ത്തകനായിരുന്നുവെന്നു ജിവി ഹരി പറഞ്ഞു. സംഘടനയിലേക്ക് കുട്ടികളെ ആകര്‍ഷിക്കുന്നതിന് ആപ്പ് വഴി ഓണ്‍ലൈന്‍ പ്രചാരണം നടത്താനാണ് തീരുമാനം.

Recommended Video

cmsvideo
ആഴ്ചയില്‍ ആറു ദിവസം ക്ലാസുകള്‍ നടത്താന്‍ തീരുമാനം | Oneindia Malayalam

English summary
Congress Formed Jawahar Bal Manch for Children to Counter RSS Balagokulam At National Level
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X