കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന്റെ മുന്‍ കൊല്ലം എംപി കൃഷ്ണകുമാര്‍ ബിജെപിയില്‍, രാഹുലിനും സോണിയക്കും രൂക്ഷവിമര്‍ശനം

Google Oneindia Malayalam News

ദില്ലി: കേരളത്തില്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക് തുടരുന്നു. കൊല്ലത്തെ മുന്‍ എംപിയും കോണ്‍ഗ്രസിലെ പ്രമുഖ നേതാവുമായ എസ് കൃഷ്ണകുമാര്‍ പാര്‍ട്ടി വിട്ടിരിക്കുകയാണ്. ദില്ലിയില്‍ അപ്രതീക്ഷിത നീക്കത്തിനൊടുവിലാണ് അദ്ദേഹം ബിജെപിയിലെത്തിയത്. നേരത്തെ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തുകയും, അതിന് ശേഷം തിരിച്ച് കോണ്‍ഗ്രസിലും എത്തിയ നേതാവാണ് കൃഷ്ണകുമാര്‍. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ വന്‍ ആരോപണങ്ങളാണ് അദ്ദേഹം ഉന്നയിച്ചിരിക്കുന്നത്.

1

ഇനിയുള്ള തന്റെ ജീവിതം നരേന്ദ്ര മോദിയുടെ നേതൃത്വത്തെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ളതാണെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ഇന്ത്യയിലെ ജനങ്ങള്‍ അടുത്ത പത്ത് വര്‍ഷത്തേക്ക് മോദിയെ അല്ലാതെ മറ്റൊരു നേതാവിനെ കാണുന്നില്ല. ഇത്തവണ അദ്ദേഹം രാജ്യത്തെ വികസനത്തിലേക്ക് നയിക്കും. ഇന്ത്യ ലോകം അറിയപ്പെടുന്ന രാജ്യമായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

രൂക്ഷമായ വിമര്‍ശനമാണ് അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ ഉന്നയിച്ചത്. രാഹുലിനും സോണിയക്കും എതിരായിരുന്നു താനെന്നാണ് അദ്ദേഹം പ്രതികരിച്ചത്. സോണിയ മുന്‍ പ്രധാനമന്ത്രി നരസിംഹ റാവുവിനെ അപമാനിച്ചെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോണ്‍ഗ്രസ് നേതൃത്വവും അദ്ദേഹത്തെ അപമാനിച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്ത് നരസിംഹ റാവുവിന്റെ ചിതാഭസ്മം സൂക്ഷിക്കാന്‍ പോലും അവര്‍ അനുവദിച്ചില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

സോണിയ ഗാന്ധിക്ക് ഇന്ത്യന്‍ സംസ്‌കാരത്തെ പറ്റി പാരമ്പര്യത്തെ പറ്റിയും യാതൊന്നും അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. കൃഷ്ണകുമാര്‍ നേരത്തെ രാജീവ് ഗാന്ധി, നരസിംഹ റാവു സര്‍ക്കാരുകളില്‍ കേന്ദ്ര മന്ത്രിയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി രണ്ട് കോണ്‍ഗ്രസ് നേതാക്കളാണ് പാര്‍ട്ടി വിട്ടത്. പ്രിയങ്ക ചതുര്‍വേദിക്ക് പിന്നാലെയാണ് കൃഷ്ണകുമാറും പാര്‍ട്ടി വിടുന്നത്. കേരളത്തില്‍ ടോം വടക്കന് പിന്നാലെ കൃഷ്ണകുമാറും പാര്‍ട്ടിയിലെത്തുന്നത് ബിജെപിയെ സംസ്ഥാനത്ത് ശക്തിപ്പെടുത്തും.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!നരേന്ദ്ര മോദി ഇന്‍ഡോറില്‍ മത്സരിക്കുമോ? വാരണാസി സുരക്ഷിത മണ്ഡലമല്ല, പ്രിയങ്ക ഭീഷണിയാവും!!

English summary
congress former kollam mp krishnakumar joins bjp hits out at sonia
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X