കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ കൊഴിഞ്ഞുപോക്ക്.. മുന്‍ പ്രതിപക്ഷ നേതാവ് ബിജെപിയിലേക്ക്

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. നിരവധി പേര്‍ പാര്‍ട്ടി വിടാന്‍ ഒരുങ്ങുകയാണ്. പ്രധാനമായും ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തിരിച്ചടിയും സംസ്ഥാന നേതൃത്വത്തിന്റെ പ്രവര്‍ത്തനവുമാണ് ഇതിന് കാരണമായി പറയുന്നത്. അതേസമയം മുന്‍ പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. ഇത് കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ്.

ഇയാള്‍ തിരഞ്ഞെടുപ്പ് കാലത്ത് ബിജെപിക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്ന് എന്‍സിപി ആരോപിച്ചിരുന്നു. പാട്ടീലിന്റെ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേര്‍ന്നിരുന്നു. അഹമ്മദ് നഗറില്‍ മത്സരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം നേതൃത്വവുമായി അത്ര നല്ല ബന്ധത്തില്‍ അല്ല പാട്ടീല്‍. ഇയാള്‍ക്കൊപ്പം എംഎല്‍എമാരും പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പ്

സംസ്ഥാന തിരഞ്ഞെടുപ്പിന് ഇനി ആറ് മാസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുമ്പേ കോണ്‍ഗ്രസില്‍ അടിതുടങ്ങിയിരിക്കുകയാണ്. മോദി പ്രഭാവത്തിന് മുന്നില്‍ ഏറ്റുമുട്ടാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ലെന്നാണ് വിമര്‍ശനം. അതിനേക്കാള്‍ കോണ്‍ഗ്രസിനെ അലട്ടുന്നത് പ്രതിപക്ഷ പദവി നഷ്ടമാകുമെന്ന ഭയമാണ്. അതിനുള്ള സാധ്യതകളാണ് സംസ്ഥാനത്ത് നിലനില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഇനിയും കുറയുമെന്നാണ് സൂചന.

പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിടുന്നു

പ്രതിപക്ഷ നേതാവ് പാര്‍ട്ടി വിടുന്നു

മുന്‍ കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ രാധാകൃഷ്ണ വിഖെ പാട്ടീലാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങി നില്‍ക്കുന്നത്. തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹം നേതൃത്വവുമായി ഇടഞ്ഞിരുന്നു. അദ്ദേഹത്തിനൊപ്പം അഞ്ച് എംഎല്‍എമാരും പാര്‍ട്ടി വിടുമെന്നാണ് റിപ്പോര്‍ട്ട്. ഇവര്‍ ബിജെപിയില്‍ ചേരാനുള്ള ഒരുക്കത്തിലാണ്. നേരത്തെ തിരഞ്ഞെടുപ്പ് കാലത്ത് പ്രതിപക്ഷ സ്ഥാനം പാട്ടീല്‍ രാജിവെച്ചിരുന്നു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയെന്നായിരുന്നു ആരോപണം.

കോണ്‍ഗ്രസിന് തിരിച്ചടി

കോണ്‍ഗ്രസിന് തിരിച്ചടി

പാട്ടീലിന് മകന്‍ സുജയ് പാട്ടീലിന് പാര്‍ട്ടി സീറ്റ് നിഷേധിച്ചത് നേരത്തെ വലിയ വിവാദമായിരുന്നു. തുടര്‍ന്ന് രാധാകൃഷ്ണ പാട്ടീല്‍ മകനോട് പാര്‍ട്ടി വിടാന്‍ നിര്‍ദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ അദ്ദേഹം മകന് വേണ്ടി പരസ്യമായി പ്രചാരണത്തിനിറങ്ങുകയും ചെയ്തു. അതേസമയം പാട്ടീലിനെ ബിജെപിയില്‍ എത്തിക്കുന്നതിന് നേതൃത്വം നല്‍കുന്നത് മകനാണെന്ന് സൂചനയുണ്ട്. അതേസമയം എന്‍സിപിയുടെ സീറ്റായ അഹമ്മദ്‌നഗറില്‍ സുജയ് മികച്ച വിജയം നേടിയിരുന്നു.

പ്രതിപക്ഷ സ്ഥാനം നഷ്ടമാകും

പ്രതിപക്ഷ സ്ഥാനം നഷ്ടമാകും

5 എംഎല്‍എമാരാണ് ബിജെപിയിലേക്ക് പോകാന്‍ തയ്യാറായിരിക്കുന്നത്. സില്ലോഡില്‍ നിന്നുള്ള എംഎല്‍എ അബ്ദുള്‍ സത്താര്‍, കാളിദാസ് കൊളാമ്പ്കര്‍, ജയകുമാര്‍ ഗോരെ, നാരായണ്‍ റാണെയുടെ മകന്‍ നിതീഷ് റാണ, എന്നിവരാണ് പാര്‍ട്ടി വിടാന്‍ ഒരുങ്ങുന്നത്. അതേസമയം നാരായണ്‍ റാണ കോണ്‍ഗ്രസിലേക്ക് തിരിച്ചുവരാന്‍ ഒരുങ്ങുന്നതിനിടെയാണ് മകന്‍ പാര്‍ട്ടി വിടുന്നത്. ഇതോടെ കോണ്‍ഗ്രസിന്റെ പ്രതിപക്ഷ സ്ഥാനവും നഷ്ടമാകും.

എന്‍സിപി മുന്നിലേക്ക്

എന്‍സിപി മുന്നിലേക്ക്

കോണ്‍ഗ്രസിന് സംസ്ഥാന നിയമസഭയില്‍ 42 അംഗങ്ങളാണ് ഉള്ളത്. ഇത്രയും നേതാക്കള്‍ പോയാല്‍ അത് 37ലെത്തും, അതോടെ മുഖ്യ പ്രതിപക്ഷമെന്ന പേരും നഷ്ടമാകും. എന്‍സിപിക്ക് 41 എംഎല്‍എമാരുണ്ടാവും. അതേസമയം പുതിയ പ്രതിപക്ഷ നേതാവിനെ കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു കോണ്‍ഗ്രസ്. രാധാകൃഷ്ണ വിഖെ പാട്ടീല്‍ പോകുന്നതോടെ സംസ്ഥാനത്ത് സര്‍വകാല തകര്‍ച്ചയിലേക്ക് കോണ്‍ഗ്രസ് കൂപ്പുകുത്തും.

10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്10 നേതാക്കളെ രാഹുല്‍ ഗാന്ധി മാറ്റും, ജിതിന്‍ പ്രസാദ് മുതല്‍ പൈലറ്റ് വരെയുള്ളവര്‍ ചുമതലയിലേക്ക്

English summary
congress former opposition leader will quit party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X