കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങി; മൂന്ന് കമ്മിറ്റികള്‍ നിലവില്‍ വന്നു, സ്ഥാനാര്‍ഥികള്‍...

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ പൊതുതിരഞ്ഞെടുപ്പാണ് അടുത്തത്. ഒരു പക്ഷേ, പാര്‍ട്ടിയുടെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യുന്ന തിരഞ്ഞെടുപ്പ്. ഇക്കാര്യം ബോധ്യമായതു കൊണ്ടുതന്നെ കോണ്‍ഗ്രസ് നേരത്തെ ഒരുങ്ങുകയാണ്.

അടുത്ത വര്‍ഷം ആദ്യ പകുതിയിലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുക എങ്കിലും കോണ്‍ഗ്രസ് മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രകടനപത്രിക തയ്യാറാക്കല്‍, സ്ഥാനാര്‍ഥി നിര്‍ണയം, പ്രചാരണം തുടങ്ങിയ കാര്യങ്ങള്‍ക്ക് വേണ്ടി മൂന്ന് കമ്മിറ്റികള്‍ രൂപീകരിച്ചു. ശക്തമായ മുന്നേറ്റം ഇത്തവണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് നീക്കങ്ങള്‍. വിവരങ്ങള്‍ ഇങ്ങനെ....

മൂന്ന് കമ്മിറ്റികള്‍

മൂന്ന് കമ്മിറ്റികള്‍

നിര്‍ണായകമായ മൂന്ന് കമ്മിറ്റികളാണ് ശനിയാഴ്ച ദില്ലിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നേതൃയോഗം രൂപീകരിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അശോക് ഗെഹ്ലോട്ട് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്. കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒരുങ്ങുകയാണെന്നും അദ്ദേഹം വിശദമാക്കി.

കോര്‍ ഗ്രൂപ്പ് കമ്മിറ്റി

കോര്‍ ഗ്രൂപ്പ് കമ്മിറ്റി

പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം, പ്രകടനപത്രിക തയ്യാറാക്കല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ എന്നീ ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് മൂന്ന് കമ്മിറ്റികള്‍ രൂപീകരിച്ചത്. പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ ഏകോപനം ലക്ഷ്യമിട്ട് രൂപീകരിച്ച കോര്‍ ഗ്രൂപ്പ് കമ്മിറ്റി തന്നെയാണ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് വിവരം.

 ആന്റണിയും വേണുഗോപാലും

ആന്റണിയും വേണുഗോപാലും

കോര്‍ ഗ്രൂപ്പ് കമ്മിറ്റിയില്‍ ഒമ്പതംഗങ്ങളാണുള്ളത്. എകെ ആന്റണി, ഗുലാം നബി ആസാദ്, പി ചിദംബരം, അശോക് ഗെഹ്ലോട്ട്, മല്ലികാര്‍ജുര്‍ ഖാര്‍ഗെ, അഹ്മദ് പട്ടേല്‍, ജയറാം രമേശ്, കെസി വേണുഗോപാല്‍, രണ്‍ദീപ് സുര്‍ജേവാല എന്നിവരാണ് അംഗങ്ങള്‍.

ശശി തരൂരിനും പരിഗണന

ശശി തരൂരിനും പരിഗണന

പ്രകടനപത്രിക തയ്യാറാക്കുന്നു കമ്മിറ്റിയില്‍ 19 അംഗങ്ങളാണുള്ളത്. ഇതില്‍ ശശി തരൂര്‍, സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഉള്‍പ്പെടും. ഇതിന് പുറമെയാണ് 19 അംഗ ഉന്നത നേതാക്കള്‍ ഉള്‍പ്പെടുന്ന പ്രചാരണ കമ്മിറ്റി.

സംഘടനാ തലത്തിലും മാറ്റം

സംഘടനാ തലത്തിലും മാറ്റം

കഴിഞ്ഞാഴ്ച സംഘടനാ തലത്തില്‍ കാതലായ മാറ്റം രാഹുല്‍ ഗാന്ധി വരുത്തിയിരുന്നു. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ കാര്യ സെക്രട്ടറിയായിരുന്ന അഹ്മദ് പട്ടേലിനെ പാര്‍ട്ടിയുടെ ട്രഷററായി നിയമിച്ചിരുന്നു. വിദേശകാര്യങ്ങള്‍ക്കുള്ള സമിതി അധ്യക്ഷനായി ആനന്ദ് ശര്‍മയെയും നിയമിച്ചു.

സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍

സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍

സ്ഥാനാര്‍ഥി നിര്‍ണയ വിഷയത്തില്‍ സംസ്ഥാനങ്ങളുടെ പ്രതികരണം അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം കൈക്കൊള്ളുക. കോര്‍ കമ്മിറ്റി അംഗങ്ങള്‍ സംസ്ഥാനങ്ങളില്‍ നിന്നു ലഭിക്കുന്ന നിര്‍ദേശങ്ങള്‍ വിശദമായി പരിശോധിക്കും. ഓരോ മണ്ഡലത്തിന്റെയും റിപ്പോര്‍ട്ടുകള്‍ സംസ്ഥാനങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം തേടിയിട്ടുണ്ട്.

വയനാട്ടില്‍ ഭൂമി പൊന്തിവന്നു; ഇടുക്കിയില്‍ നീങ്ങിപ്പോകുന്നു!! പ്രളയ ശേഷം വിചിത്ര പ്രതിഭാസങ്ങള്‍വയനാട്ടില്‍ ഭൂമി പൊന്തിവന്നു; ഇടുക്കിയില്‍ നീങ്ങിപ്പോകുന്നു!! പ്രളയ ശേഷം വിചിത്ര പ്രതിഭാസങ്ങള്‍

English summary
Congress Forms 9-Member Core Committee For 2019 Lok Sabha Polls
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X