കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹൈടെക് പ്രചരണവുമായി കോണ്‍ഗ്രസ്; 230 ഇടങ്ങളില്‍ ചുമതല യൂത്തിന്, ഉമ്മന്‍ചാണ്ടി ക്ഷണിതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
കോൺഗ്രസിന്റെ പുതിയ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ഇങ്ങനെ | Oneindia Malayalam

ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ സഖ്യ ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലേക്ക് കടകുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കുന്നു. ഉത്തര്‍പ്രദേശ്, ആന്ധ്ര, തെലുങ്കാന, പഞ്ചാബ് എന്നിവിടങ്ങളില്‍ തനിച്ച് മത്സരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും സീറ്റ് വിഭജനത്തില്‍ ഏകദേശ ധാരണയായിട്ടുണ്ട്.

ബീഹാറില്‍ ആര്‍ജെഡിയുമായും തമിഴ്നാട്ടില്‍ ഡിഎംകെയുമായി സീറ്റ് വിഭജന ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ചര്‍ച്ചകള്‍ എത്രയും പെട്ടെന്ന് പൂര്‍ത്തിയാക്കി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലേക്ക് കടക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ തീരുമാനം. പ്രചരണത്തിനായി നൂനതനമായ പല മാര്‍ഗ്ഗങ്ങളും പാര്‍ട്ടി ആലോചിക്കുന്നുമുണ്ട്.

സ്ക്രീനിങ് കമ്മറ്റി

സ്ക്രീനിങ് കമ്മറ്റി

ലോക്സഭാ തിര‍ഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനായി കേരളത്തിലുള്‍പ്പടെ സ്ക്രീനിങ് കമ്മറ്റികള്‍ക്ക് കോണ്‍ഗ്രസ് രൂപം നല്‍കി. സംസ്ഥാനത്തെ പാര്‍ട്ടി അധ്യക്ഷന്‍മാരും മുതിര്‍‌ന്ന നേതാക്കന്‍മാരും സംസ്ഥാനത്തിന്‍റെ ചുമതലവഹിക്കുന്ന എഐസിസി ജനറല്‍ സെക്രട്ടറിയും ഉള്‍പ്പെടുന്നതാണ് സ്ക്രീനിങ് കമ്മറ്റി.

ഇവര്‍ അംഗങ്ങള്‍

ഇവര്‍ അംഗങ്ങള്‍

കേരളത്തില്‍ കെപിസിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സംഘടനാ ചുമതലയുള്ള എഐസിസി സെക്രട്ടറി വേണുഗോപാല്‍ സംസ്ഥാനത്തിന്‍റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് എന്നിവരാണ് സംസ്ഥാന സ്ക്രീനിങ് കമ്മറ്റി അംഗങ്ങള്‍.

ഉമ്മന്‍ചാണ്ടി

ഉമ്മന്‍ചാണ്ടി

ആന്ധ്രാപ്രദേശിന്‍റെ ചുമതല വഹിക്കുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കമ്മിറ്റിയിലില്ലെങ്കിലും മുന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പ്രത്യേക ക്ഷണിതാവായി സ്ക്രീനിങ് കമ്മറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കും. ആന്ധ്രയുടെ ചുമതല വഹിക്കുന്ന ഉമ്മന്‍ചാണ്ടി അവിടുത്തെ കമ്മറ്റിയിലും അംഗമാണ്.

പിസി ചാക്കോ ദില്ലിയില്‍

പിസി ചാക്കോ ദില്ലിയില്‍

കേരളത്തില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ പിസി ചാക്കോ ദില്ലിയിലെ കമ്മറ്റിയില്‍ അംഗമാണ്. സംസഥാന തലത്തില്‍ ജംബോ സ്ക്രീനിങ് കമ്മറ്റികള്‍ ഇത്തവണ വേണ്ടെന്ന് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നിര്‍ദ്ദേശിച്ചിരുന്നു. ഒരോ മണ്ഡലത്തില്‍ നിന്നും 3 പേരുടെ പരിഗണനാ പട്ടികയാണ് സമിതി തയ്യാറാക്കേണ്ടത്.

ഹൈക്കമാന്‍ഡിന്‍റെ നിലപാട്

ഹൈക്കമാന്‍ഡിന്‍റെ നിലപാട്

വിജയസാധ്യതയുള്ള സിറ്റിംങ് എംപിമാര്‍ തുടരട്ടേയെന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. അല്ലാത്ത സീറ്റുകളില്‍ വനിതകള്‍, പുതുമുഖങ്ങള്‍ എന്നിവരെ പരിഗണിക്കും. എംല്‍എമാര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവര്‍ മത്സരിക്കുന്ന കാര്യത്തിലും സമിതി തീരുമാനം എടുക്കും.

പ്രചരണ ചുമതല

പ്രചരണ ചുമതല

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പില്‍ 230 മണ്ഡലങ്ങളുടെ പ്രചരണ ചുമതല രാഹുല്‍ഗാന്ധി യൂത്ത് കോണ്‍ഗ്രസിനെ ഏല്‍പ്പിച്ചു. കഴിഞ്ഞ വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന് നഷ്ടമായതും ഇത്തവണ ആദ്യമായി വോട്ട് ചെയ്യുന്നവര്‍ ഏറെയുള്ള മണ്ഡലങ്ങളാണിവ. ഇവയില്‍ ഭൂരിഭാഗവും ഉത്തര്‍പ്രദേശിലാണ്.

പുതിയ ആപ്പ്

പുതിയ ആപ്പ്

പുതതലമുറയെ ആകര്‍ഷിക്കുന്ന തരത്തിലുള്ള പ്രചരണങ്ങള്‍ക്കും കോണ്‍ഗ്രസ് രൂപം നല്‍കും. സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ സജീവമാക്കുന്നതിന് പുറമെ പുതിയ ആപ്പിന് പാര്‍ട്ടി രൂപം നല്‍കിയിട്ടുണ്ട്.

ശക്തി

ശക്തി

എഐസിസി ഡാറ്റാ അനലറ്റിക്‌സ് വിഭാഗം ശക്തി എന്ന പേരിലാണ് കോണ്‍ഗ്രസ് പുതിയ ആപ്പ് അവതരിപ്പിക്കുന്നത്. രാജസ്ഥാനിലും മധ്യപ്രദേശിലും വിജയകരമായി നടപ്പാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ആപ്പ് ദേശീയ തലത്തിലേക്ക് വ്യാപിപ്പിക്കുന്നത്.

പദ്ധതിക്ക് പിന്നില്‍

പദ്ധതിക്ക് പിന്നില്‍

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തന്നെയാണ് ശക്തി പദ്ധതിക്ക് പിന്നില്‍. തിരിച്ചറിയല്‍ കാര്‍ഡുള്ള ആര്‍ക്കും എളുപ്പത്തില്‍ പദ്ധതിയുടെ ഭാഗമാകാം. ഇതിലൂടെ നേതാക്കള്‍ക്കും താഴെക്കിടയിലുള്ള പ്രവര്‍ത്തകര്‍ക്കുമിടയില്‍ ആശയ വിനിമയം വളരെ എളുപ്പത്തില്‍ സാധ്യമാവും. അതായത് ബൂത്ത് തലത്തിലുള്ള പ്രശ്‌നം എഐസിസിയുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ പോലും നിഷ്പ്രയാസം സാധിക്കും.

കേരളത്തിലും

കേരളത്തിലും

രാജസ്ഥാനിലും മധ്യപ്രദേശിലും ശക്തി ആപ്പ് വിജയകരമായി നടപ്പാക്കാന്‍ കഴിഞ്ഞിരുന്നു. ഇരു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്റര്‍നെറ്റ് ഉപയോഗം വളരെ ഉയര്‍ന്നു നില്‍ക്കുന്ന കേരളത്തിലും പദ്ധതി വിജയകരമായി നടപ്പിലാക്കാം എന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പായി തന്നെ മറ്റു സംസ്ഥാനങ്ങളിലും ആപ്പ് അവതരിപ്പിക്കും.

English summary
congress forms election screening committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X