സിദ്ധു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷനാകും; നേതൃത്വത്തിലും പാർട്ടിയിലും അഴിച്ചുപണി, പ്രഖ്യാപനം ഉടൻ
ഹൈക്കമാൻഡ് ശ്രമങ്ങൾ ഫലം കാണുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ
ന്യൂഡൽഹി: അടുത്ത വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പരമാവധി വേഗത്തിൽ പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാനൊരുങ്ങുകയാണ് പഞ്ചാബിലെ കോൺഗ്രസ് നേതൃത്വവും ഹൈക്കമാൻഡും. മുഖ്യമന്ത്രി അമരീന്ദർ സിങ്ങും എംഎൽഎയും പാർട്ടിയിലെ യുവനേതാവുമായ നവ്ജോത് സിങ് സിദ്ധുവുമായുള്ള തർക്കങ്ങളാണ് പഞ്ചാബിൽ കോൺഗ്രസ് നേരിടുന്ന പ്രധാന വെല്ലുവിളി. ഇതിന് പരിഹാരം കാണുന്നതിനായി ഹൈക്കമാൻഡ് സജീവ ഇടപ്പെടൽ നടത്തി വരുകയായിരുന്നു. ഈ ശ്രമങ്ങൾ ഫലം കാണുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.
അതിസുന്ദരിയായി ആൻ അഗസ്റ്റിൻ; വൈറലായി ചിത്രങ്ങൾ

പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് നവ്ജോത് സിങ് സിദ്ധുവെത്തുമെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ അറിയിക്കുന്നത്. നവ്ജോത് സിങ് സിദ്ധു മുന്നോട്ടുവെച്ച ആവശ്യങ്ങളിലൊന്നും ഇതായിരുന്നു. എന്നാൽ മുതിർന്ന നേതാവും മുഖ്യമന്ത്രിയുമായ അമരീന്ദർ ഇതിനെ ശക്തമായി തന്നെ എതിർത്തിരുന്നു. ഇതോടെ ഹൈക്കമാൻഡും പ്രതിസന്ധിയിലായി. എന്നാൽ അമരീന്ദറിനെ മറികടന്ന് സിദ്ധുവിനെ അധ്യക്ഷ സ്ഥാനത്ത് എത്തിക്കാൻ തന്നെയാണ് ഇപ്പോൾ നീക്കം നടക്കുന്നത്.

നിലവിൽ സുനിൽ ജാക്കറണ് പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ. ഇദ്ദേഹത്തിന് പകരക്കാരനായിട്ടായിരിക്കും സിദ്ധു എത്തുന്നത്. ഇതോടൊപ്പം രണ്ട് വർക്കിങ് പ്രസിഡന്റുമാരുമുണ്ടാകും. നിയമസഭാ തിരഞ്ഞെടുപ്പിന് കോൺഗ്രസിനെ ഒരുക്കുക എന്ന വലിയ ദൗത്യമാണ് ഇവർക്ക് മുന്നിലുള്ളത്. കടുംപിടുത്തത്തിൽ നിന്ന് അമരീന്ദർ പിന്മാറിയതോടെയാണ് കോൺഗ്രസിനുള്ളിലെ അരക്ഷിതാവസ്ഥയ്ക്ക് പരിഹാരമായത്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കുമെന്നാണ് സോണിയയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം അമരീന്ദര്‍ സിങ് പറഞ്ഞത്.

നേതൃത്വത്തിലെ മാറ്റത്തിനൊപ്പം മന്ത്രിസഭയിലും അഴിച്ചുപണിയുണ്ടായേക്കും. ചരഞ്ജിത് ചാന്നി, ഗുര്‍പ്രീത് കംഗര്‍ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം നഷ്ടപ്പെടും. പകരം നിലവിൽ നിയമസഭാ സ്പീക്കറായിട്ടുള്ള കെ.പി സിങ്ങും രാജ്കുമാർ വെർകയും മന്ത്രിസഭയിലെത്തും. ദലിത് സമുദായത്തിൽ നിന്നുള്ള ഒരു എംഎൽഎയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്തും. സോണിയ ഗാന്ധി നിയോഗിച്ച മൂന്നാംഗ സമിതിക്ക് മുമ്പാകെ എംഎല്‍എമാര്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു ദലിത് സമുദായത്തിൽ നിന്നുള്ള ഒരു മന്ത്രി.

അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ആറ് സംസ്ഥാനങ്ങളിൽ ഒന്നാണ് പഞ്ചാബ്. നിലവിൽ ഇവിടെ മാത്രമാണ് കോൺഗ്രസിന് അധികാരമുള്ളത്. അതുകൊണ്ട് തന്നെ ഏറെ പ്രാധാന്യത്തോടെയാണ് കോൺഗ്രസ് പഞ്ചാബിനെ കാണുന്നത്. അതുകൊണ്ട് തന്നെയാണ് ഹൈക്കമാൻഡ് ഇത്തരമൊരു നീക്കം നടത്തിയതും. സിദ്ധു പിപിസിസി അധ്യക്ഷ സ്ഥാനത്ത് എത്തുന്നതോടെ പ്രശ്നങ്ങൾക്ക് താത്ക്കാലികമായെങ്കിലും പരിഹാരമാകുമെന്നാണ് കരുതുന്നത്.

സിദ്ധു-അമരീന്ദർ സിംഗ് തർക്കത്തിൽ പ്രശ്ന പരിഹാരത്തിനായി ഹൈക്കമാന്റ് പ്രത്യേക സമിതിയെ രൂപീകരിച്ചിരുന്നു. പ്രശ്നങ്ങൾ അവസാനിപ്പിക്കാൻ സിദ്ധുവിനെ മന്ത്രി സഭയിൽ ഉൾപ്പെടുത്തുകയോ പാർട്ടി സംസ്ഥാന അധ്യക്ഷനായി നിയമിക്കുകയോ ചെയ്യണമെന്നതായിരുന്നു സമിതി മുന്നോട്ട് വെച്ച നിർദ്ദേശം. എന്നാൽ അമരീന്ദർ ഇതിനോട് അനുകൂല നിലപാട് സ്വീകരിച്ചിരുന്നില്ല. എന്നാൽ തന്റെ നിലപാടിൽ നിന്ന് അമരീന്ദർ പിന്മാറിയതോടെയാണ് പ്രശ്നം ഒത്തുതീർപ്പിലേക്ക് പോകുന്നത്.
Recommended Video

ഇതോടെ സിദ്ധു ആം ആദ്മി പാർട്ടിയിലേക്കോ ബിജെപിയിലേക്കോ കൂടുമാറുമെന്ന അഭ്യൂവഹങ്ങൾക്കും തത്ക്കാലം ഫുൾസ്റ്റോപ്പ് ഇട്ടിരിക്കുകയാണ് കോൺഗ്രസ് നേതാക്കൾ. സിദ്ധുവിനെ പാർട്ടിയിലെത്തിക്കാൻ ആംആദ്മിക്ക് താത്പര്യമുണ്ട്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ പഞ്ചാബിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ ആംആദ്മിക്ക് കഴിഞ്ഞിരുന്നു. സിദ്ധുവിനെ പാർട്ടിയിലെത്തിച്ചാൽ ഇക്കുറി വൻ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കുമെന്നാണ് ആംആദ്മിയുടെ കണക്ക് കൂട്ടൽ. അതേസമയം സിദ്ധു ബിജെപിയിലേക്ക് മടങ്ങി പോകുമോയെന്നുള്ള ചോദ്യങ്ങളും ശക്തമായിരുന്നു.
ആദ്യം അമ്മ, ഇപ്പോൾ മകൾ; ഉദ്ദേശം എന്തെന്ന് ആരാധകർ?












Click it and Unblock the Notifications