കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗിയുടെ നെഞ്ച് പിടക്കുന്നു; കോണ്‍ഗ്രസ് കുതിപ്പിന് സാധ്യത, ഗ്രൗണ്ട് റിപോര്‍ട്ട് പ്രിയങ്കയ്‌ക്കൊപ്പം

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍ പ്രദേശില്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ഇനി രണ്ടു വര്‍ഷമില്ല. കൃത്യമായ അജണ്ടയോടെയാണ് കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍. ഇതില്‍ ബിജെപിക്ക് ആശങ്ക ഇരട്ടിയായിട്ടുണ്ട്. സമീപകാലത്ത് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടത്തിയ പ്രതികരണങ്ങളും സര്‍ക്കാര്‍ നീക്കങ്ങളും കോണ്‍ഗ്രസ് ഉയര്‍ത്തുന്ന വെല്ലുവിളി ബിജെപിയെ അസ്വസ്ഥമാക്കുന്നു എന്നതിന് തെളിവാണ്. പ്രിയങ്ക ഗാന്ധി യുപി കോണ്‍ഗ്രസിന്റെ ചുമതല ഏറ്റെടുത്തതോടെയാണ് കോണ്‍ഗ്രസിന് ഉണര്‍വുണ്ടായിരിക്കുന്നത്.

ദില്ലിയില്‍ നിന്ന് പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറിയെത്തുന്നതോടെ കോണ്‍ഗ്രസ് കൂടുതല്‍ സജീവമാകുമെന്ന് യോഗി ഭയക്കുന്നു. മാത്രമല്ല, കോണ്‍ഗ്രസ് നടത്തുന്ന പ്രത്യക്ഷ സമരങ്ങളും യോഗിയെ അലോസരപ്പെടുത്തുന്നുണ്ട്. യുപി രാഷ്ട്രീയത്തില്‍ കാതലമായ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് ഗ്രൗണ്ട് റിപ്പോര്‍ട്ട്. വിശദാംശങ്ങള്‍...

രാഷ്ട്രീയ ഉണര്‍വ്

രാഷ്ട്രീയ ഉണര്‍വ്

ഉത്തര്‍ പ്രദേശില്‍ രാഷ്ട്രീയ ഉണര്‍വ് കോണ്‍ഗ്രസിനുണ്ടാകുന്നത് വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്ന് നിരീക്ഷകന്‍ ജമാല്‍ കിദ്വായ് അഭിപ്രായപ്പെടുന്നു. പ്രിയങ്കയുടെ വരവാണ് ഇതിന് കാരണം. വിവിധ നേതാക്കള്‍ക്ക് കീഴില്‍ ഗ്രൂപ്പിസം കളിച്ചിരുന്ന പ്രവര്‍ത്തകര്‍ പ്രിയങ്ക ഗാന്ധിയുടെ വരവോടെ ഏകസ്വരത്തിലാണ്.

ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

ദില്ലിയിലെ ബംഗ്ലാവ് കേന്ദ്രസര്‍ക്കാര്‍ ഒഴിപ്പിച്ച പശ്ചാത്തലത്തില്‍ പ്രിയങ്ക ഗാന്ധി ലഖ്‌നൗവിലേക്ക് താമസം മാറുമെന്നാണ് വിവരങ്ങള്‍. കഴിഞ്ഞ ഒരു വര്‍ഷമായി യുപി രാഷ്ട്രീയത്തില്‍ ശക്തമായ ഇടപെടല്‍ നടത്തുന്ന പ്രിയങ്ക, ലഖ്‌നൗവിലേക്ക് താമസം മാറുക കൂടി ചെയ്താല്‍ കോണ്‍ഗ്രസ് ശക്തിപ്പെടുമെന്ന് ഉറപ്പാണ്. ഇക്കാര്യത്തില്‍ ബിജെപിക്ക് ആശങ്കയുണ്ട്.

സോഷ്യല്‍ മീഡിയ രാഷ്ട്രീയമല്ല

സോഷ്യല്‍ മീഡിയ രാഷ്ട്രീയമല്ല

ഉത്തര്‍ പ്രദേശിലെ മിക്ക രാഷ്ട്രീയ നേതാക്കളും സോഷ്യല്‍ മീഡിയയില്‍ ഒതുങ്ങിയുള്ള പ്രതിഷേധവും രാഷ്ട്രീയവുമാണ് പയറ്റുന്നത്. ഇതാകട്ടെ യോഗി സര്‍ക്കാരിനെ തെല്ലും ആശങ്കപ്പെടുത്തുമില്ല. അതേസമയം, കോണ്‍ഗ്രസ് സമീപകാലത്ത് സജീവമായ ഇടപെടല്‍ നടത്തുന്നു. പ്രതിഷേധവുമായി തെരുവിലിറങ്ങുന്നു. ഇത് മറ്റു പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകരില്‍ പോലും ആവേശമുണ്ടാക്കിയിട്ടുണ്ട്.

പ്രിയങ്കയും ലല്ലുവും

പ്രിയങ്കയും ലല്ലുവും

സോന്‍ഭദ്ര കൂട്ടക്കൊല നടന്നപ്പോഴും പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിലും ലോക്ക്ഡൗണ്‍ കാലത്ത് കുടിയേറ്റ ജോലിക്കാരുടെ വിഷയത്തിലും കോണ്‍ഗ്രസ് സജീവമായി ഇടപെട്ടു. കുടിയേറ്റക്കാരുടെ പ്രശ്‌നത്തില്‍ പ്രിയങ്കയും പിസിസി അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവും നടത്തിയ ഇടപെടല്‍ ദേശീയതലത്തില്‍ വാര്‍ത്തയായിരുന്നു.

പ്രിയങ്കയുടെ ഇടപെടല്‍ സര്‍ക്കാരിന് തലവേദന

പ്രിയങ്കയുടെ ഇടപെടല്‍ സര്‍ക്കാരിന് തലവേദന

സോന്‍ഭദ്ര കൂട്ടക്കൊല നടന്ന സ്ഥലം സന്ദര്‍ശിക്കാന്‍ പ്രിയങ്ക ഗാന്ധി നേരിട്ടെത്തിയത് പ്രധാന വാര്‍ത്തയായിരുന്നു. പ്രിയങ്കയെ പോലീസ് തടഞ്ഞു. പിന്‍മാറാന്‍ പ്രിയങ്ക തയ്യാറായില്ല. അവര്‍ തടഞ്ഞ സ്ഥലത്ത് തന്നെ ഇരുന്നു. ശേഷം കൊല്ലപ്പെട്ടവരുടെ ബന്ധുക്കളെ കണ്ട ശേഷമാണ് പ്രിയങ്ക മടങ്ങിയത്. സിഎഎ സമര വിഷയത്തിലും സമാന സംഭവങ്ങളുണ്ടായി.

എസ്പിയും ബിഎസ്പിയും എവിടെ

എസ്പിയും ബിഎസ്പിയും എവിടെ

ഉത്തര്‍ പ്രദേശിലെ പ്രധാന പാര്‍ട്ടികളായ എസ്പിയും ബിഎസ്പിയും കാര്യമായ ഇടപെടല്‍ നടത്തുന്നില്ല. എസ്പിയുടെ അഖിലേഷിന്റെ പ്രസ്താവന മാത്രമാണ് ഇടയ്ക്ക് പുറത്തുവരുന്നത്. ബിഎസ്പി അധ്യക്ഷ മായാവതിയുടെ പല പ്രതികരണങ്ങളും ബിജെപിക്ക് അനുകൂലമാണ്. ഇതിനെ പ്രിയങ്ക ഗാന്ധി നിശിതമായി വിമര്‍ശിക്കുകയുണ്ടായി. ബിജെപി വക്താക്കളെ പോലെ സംസാരിക്കരുത് എന്നാണ് പ്രിയങ്ക പറഞ്ഞത്.

യോഗിയെ അസ്വസ്ഥമാക്കുന്നത്

യോഗിയെ അസ്വസ്ഥമാക്കുന്നത്

യുപി നിയമസഭയില്‍ കോണ്‍ഗ്രസിന് അംഗബലം തീരെ കുറവാണ്. എന്നാല്‍ യോഗി സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്ന സമരങ്ങള്‍ നടത്തുന്നത് കോണ്‍ഗ്രസാണ്. ഫലത്തില്‍ പ്രതിപക്ഷത്തിന്റെ കൃത്യമായ റോള്‍ നിര്‍വഹിക്കുന്നത് കോണ്‍ഗ്രസ് ആണെന്ന് ചുരുക്കം. ഇതാണ് യോഗിയെ അസ്വസ്ഥമാക്കുന്നത്.

ലല്ലുവിനെ നിര്‍ദേശിച്ചത് പ്രിയങ്ക

ലല്ലുവിനെ നിര്‍ദേശിച്ചത് പ്രിയങ്ക

യുപി കോണ്‍ഗ്രസ് അധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലു സമരം നടത്തുന്നതിനിടെ രണ്ടു തവണ അറസ്റ്റിലായി. ദിവസങ്ങളോളം ജയിലില്‍ കിടന്നു. പുറത്തിറങ്ങിയ ശേഷം വീണ്ടും സമരത്തില്‍ പങ്കെടുത്ത് അറസ്റ്റിലായി. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യനായ നേതാവാണ് ലല്ലു. പ്രിയങ്കയാണ് ഇദ്ദേഹത്തിന്റെ പേര് നിര്‍ദേശിച്ചത്.

ഷാനവാസ് ആലമിന്റെ അറസ്റ്റ്

ഷാനവാസ് ആലമിന്റെ അറസ്റ്റ്

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്തുവെന്ന് ആരോപിച്ചാണ് കോണ്‍ഗ്രസ് ന്യൂനപക്ഷ സെല്‍ അധ്യക്ഷന്‍ ഷാനവാസ് ആലമിനെ യുപി പോലീസ് അറസ്റ്റ് ചെയ്തത്. ഈ വിഷയത്തിലും കോണ്‍ഗ്രസ് ശക്തമായ സമരമാണ് നടത്തുന്നത്. എന്നാല്‍ ലോക്ക്ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി സമരക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു.

Recommended Video

cmsvideo
Priyanka Gandhi UP CM Candidate | Oneindia Malayalam
കോണ്‍ഗ്രസ് ക്ഷയിച്ചത് അന്ന്

കോണ്‍ഗ്രസ് ക്ഷയിച്ചത് അന്ന്

1980കളുടെ ആദ്യം വരെ യുപിയില്‍ കോണ്‍ഗ്രസ് നിറഞ്ഞുനിന്നിരുന്നു. മണ്ഡല്‍ സമരങ്ങളുടെ കാലത്താണ് ജാതി രാഷ്ട്രീയം യുപിയില്‍ സജീവമായത്. ഇതിന്റെ ഫലമായിരുന്നു എസ്പിയും ബിഎസ്പിയുമടക്കമുള്ള പ്രാദേശിക പാര്‍ട്ടികള്‍. എന്നാല്‍ ഹിന്ദു-മുസ്ലിം വിഭാഗീയതയും തീവ്ര ദേശീയതയും പ്രചരിപ്പിച്ച് ബിജെപിയും ഉയര്‍ന്നുവന്നു- ഇതാണ് യുപിയെ മാറ്റിമറിച്ചതെന്ന് രാഷ്ട്രീയ നിരീക്ഷകനായ ജമാല്‍ കിദ്വായ് പറയുന്നു.

ബിജെപി കുതിച്ചത് ഇങ്ങനെ

ബിജെപി കുതിച്ചത് ഇങ്ങനെ

കോണ്‍ഗ്രസിന് ലഭിച്ചിരുന്ന വോട്ടുകള്‍ ചിതറി. പിന്നാക്ക ജാതി വോട്ടുകള്‍ വിവിധ പാര്‍ട്ടികള്‍ക്ക് ലഭിച്ചു. ഹിന്ദു വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കങ്ങളില്‍ ബിജെപി പിന്നീട് വിജയിക്കുകയും ചെയ്തു. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി 71 സീറ്റ് നേടി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൂത്തുവാരി. 2119ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 62 സീറ്റും നേടി.

 വോട്ടിങ് ശതമാനം ഉയര്‍ന്നു

വോട്ടിങ് ശതമാനം ഉയര്‍ന്നു

ബിജെപിയുടെ മുന്നേറ്റത്തില്‍ പൂര്‍ണമായും ഇല്ലാതായത് കോണ്‍ഗ്രസാണ്. എസ്പിയും ബിഎസ്പിയും ജാതി വോട്ടുകളില്‍ പിടിച്ചുനിന്നു. എന്നാല്‍ പ്രിയങ്കാ ഗാന്ധി യുപി കോണ്‍ഗ്രസില്‍ ഇടപെടാന്‍ തുടങ്ങിയതോടെയാണ് ഇപ്പോള്‍ മാറ്റങ്ങള്‍ പ്രകടമാണ്. സീറ്റുകള്‍ പിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ലെങ്കിലും കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന്റെ വോട്ടിങ് ശതമാനം ഉയര്‍ന്നു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥി

മുഖ്യമന്ത്രി സ്ഥാനാര്‍ഥി

പ്രിയങ്ക ഗാന്ധിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. അങ്ങനെ ചെയ്താല്‍ കൂടുതല്‍ പേര്‍ കോണ്‍ഗ്രസുമായി അടുക്കുമെന്ന് കരുതുന്നു. മാത്രമല്ല, സംഘടനാ സംവിധാനം നിര്‍ജീവമായ പല ജില്ലകളിലും പ്രിയങ്കയുടെ ഇടപെടലിന്റെ ഫലമായി ചലനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

മാറ്റം വേഗത്തിലാകുക ഇങ്ങനെ

മാറ്റം വേഗത്തിലാകുക ഇങ്ങനെ

പ്രിയങ്കയുടെ ഇടപെടല്‍ ഫലം കാണാന്‍ തുടങ്ങി എന്നതിന്റെ സൂചനയാണ് യോഗി ആദിത്യനാഥ് അവരെ നേരിട്ട് ആക്രമിക്കാന്‍ കാരണം. കോണ്‍ഗ്രസ് പ്രധാന പ്രതിപക്ഷമാകുന്നു എന്നതിന്റെ ഉദാഹരണമാണിതെന്ന് ജമാല്‍ കിദ്വായ് അഭിപ്രായപ്പെടുന്നു. പ്രിയങ്ക ലഖ്‌നൗവിലേക്ക് താമസം മാറുകയും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുകയും കൂടി ചെയ്താല്‍ മാറ്റം വേഗത്തില്‍ സംഭവിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍.

ഇക്കാര്യങ്ങള്‍ നടക്കണം, എന്നാല്‍...

ഇക്കാര്യങ്ങള്‍ നടക്കണം, എന്നാല്‍...

പ്രിയങ്ക ദൗത്യം ഏറ്റെടുക്കണം, പ്രവര്‍ത്തകരെ സജീവമാക്കണം, സോഷ്യല്‍ മീഡിയയിലെ ഇടപെടല്‍ ശക്തിപ്പെടുത്തണം, സര്‍ക്കാരിന്റെ പോരായ്മകള്‍ ജനങ്ങളിലെത്തിക്കണം, ഓരോ മണ്ഡലങ്ങളിലും നേതാക്കളെ വളര്‍ത്തി മുന്നില്‍ നിര്‍ത്തി പ്രചാരണം തുടങ്ങണം, വിവിധ സമുദായങ്ങളെ കൂടെ നിര്‍ത്തണം- ഇത്രയും ചെയ്യാന്‍ കോണ്‍ഗ്രസിനും പ്രിയങ്കയ്ക്കും സാധിച്ചാല്‍ 2022ല്‍ മാറ്റമുണ്ടാകുമെന്നും ജമാല്‍ കിദ്വായ് പറയുന്നു.

അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്അമേരിക്കന്‍ സൈന്യം ചൈനയെ വളയുന്നു; യുദ്ധക്കപ്പലുകളുടെ പട പുറപ്പെട്ടു, രണ്ടും കല്‍പ്പിച്ച് ട്രംപ്

മലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നുമലപ്പുറത്ത് കൊറോണ രോഗികള്‍ ക്വാറന്റൈന്‍ ലംഘിച്ചു; ക്രിക്കറ്റ് കളിച്ചു, പലയിടത്തും ചുറ്റിനടന്നു

English summary
Congress future expectations under Priyanka Gandhi in Uttar Pradesh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X