കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോണിയക്ക് റോളില്ല, ക്രൈസിസ് മാനേജറില്ലാതെ കോണ്‍ഗ്രസ്, രാഹുലിനെ നിയന്ത്രിക്കാന്‍ ഒരു വഴി മാത്രം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസില്‍ മാറ്റങ്ങള്‍ക്ക് ഒരുങ്ങി നില്‍ക്കുകയാണെങ്കിലും പ്രശ്‌നങ്ങള്‍ ഉടന്‍ അവസാനിക്കില്ലെന്ന് ജി23 നേതാക്കള്‍. രാഹുല്‍ ഗാന്ധിയുടെ ടീമാണ് മുന്നില്‍ പ്രശ്‌നക്കാരായി നില്‍ക്കുന്നതെന്ന് ഇവര്‍ പറയുന്നു. കോണ്‍ഗ്രസില്‍ ഗാന്ധി കുടുംബത്തിന്റെ സ്വാധീനം പതിയെ അവസാനിക്കുകയാണെന്ന് ഈ നേതാക്കള്‍ തുറന്ന് പറഞ്ഞു. അതേസമയം ആരാണ് ബീഹാര്‍ തിരഞ്ഞെടുപ്പ് തോല്‍പ്പിച്ചതിന് കാരണക്കാരനെന്നും സീനിയര്‍ നേതാക്കള്‍ വെളിപ്പെടുത്തി.

ബീഹാറില്‍ തോല്‍പ്പിച്ചത് ആരാണ്

ബീഹാറില്‍ തോല്‍പ്പിച്ചത് ആരാണ്

ബീഹാര്‍ തിരഞ്ഞെടുപ്പ് തോല്‍ക്കാന്‍ പ്രധാന കാരണം രാഹുല്‍ ഗാന്ധിയാണ്. എല്ലാ തീരുമാനങ്ങളും രാഹുല്‍ നേരിട്ടാണ് എടുത്തത്. പക്ഷേ തോല്‍വിയുടെ ഉത്തരവാദിത്തം ഒരിക്കലും രാഹുല്‍ ഏറ്റെടുക്കില്ല. രാഹുല്‍ സ്വന്തം ടീമിനെ അങ്ങോട്ട് അയച്ചിരുന്നു. യഥാര്‍ത്ഥത്തില്‍ രാഹുല്‍ സോണിയയെ മുന്നില്‍ നിര്‍ത്തി കളിക്കുകയാണ്. അതാണ് ആദ്യം അവസാനിപ്പിക്കേണ്ടത്. നേതാക്കളോടുള്ള രാഹുലിന്റെ സമീപനം തീര്‍ത്തും മോശമാണെന്ന് ജി23 നേതാക്കള്‍ പറഞ്ഞു.

വിമതരുടെ ആവശ്യം

വിമതരുടെ ആവശ്യം

വിമതരുടെ ആവശ്യം എല്ലാ സീറ്റിലേക്കും തിരഞ്ഞെടുപ്പ് നടത്തുകയാണ്. അത് ഗാന്ധി കുടുംബത്തിന്റെ കൈവശമുള്ള സീറ്റുകളിലേക്കും വേണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. രാഹുലും പ്രിയങ്കാ ഗാന്ധിയും യാതൊരു കടമ്പയും കടക്കാതെയാണ് വലിയ പദവികളിലെത്തിയത്. അതുകൊണ്ട് തിരഞ്ഞെടുപ്പ് തന്നെ ഇവരുടെ ജനപ്രീതി അറിയാന്‍ ആവശ്യമാണെന്ന് സീനിയര്‍ നേതാക്കള്‍ തുറന്നടിച്ചു. ടീം രാഹുല്‍ സോണിയയെ റബ്ബര്‍ സ്റ്റാമ്പാക്കി എല്ലാ തീരുമാനങ്ങളും എടുക്കുകയാണെന്നും അത് മാറണമെന്നും നേതാക്കള്‍ നിര്‍ദേശിച്ചു.

രാഹുലിന്റെ ലക്ഷ്യം

രാഹുലിന്റെ ലക്ഷ്യം

ടീം രാഹുലിന് തിരഞ്ഞെടുപ്പ് ഒന്നും നേരിടാതെ തന്നെ രാഹുല്‍ അധ്യക്ഷനാവണം. അതേസമയം അധ്യക്ഷ സ്ഥാനത്തേക്ക് രാഹുലിനെതിരെ ആരെങ്കിലും മത്സരിച്ചാല്‍, അദ്ദേഹം മത്സരത്തില്‍ നിന്ന് പിന്മാറും. അതാണ് ഇപ്പോഴത്തെ തീരുമാനം. കാരണം കോണ്‍ഗ്രസില്‍ സര്‍വാധിപത്യമാണ് രാഹുലിന് ആവശ്യം. തനിക്കെതിരെ സംസാരിക്കുന്നവരെ വെട്ടിനിരത്തി, പാര്‍ട്ടിയില്‍ തന്നെ ഇല്ലാതാക്കുന്ന ശൈലിയാണ് രാഹുലിന് ഉള്ളത്. സ്വന്തം ടീമിനോടാണ് രാഹുലിന്റെ മത്സരമെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. അതേസമയം ജി23 നേതാക്കളില്‍ ഒരാള്‍ തീര്‍ച്ചയായും അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കും.

ക്രൈസിസ് മാനജേറില്ല

ക്രൈസിസ് മാനജേറില്ല

കോണ്‍ഗ്രസിലെ ക്രൈസിസ് മാനേജറായിരുന്ന അഹമ്മദ് പട്ടേലിന്റെ വിയോഗത്തോടെ സീനിയേഴ്‌സ് ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവര്‍ക്ക് സോണിയാ ഗാന്ധിയുമായുള്ള ഒരേയൊരു ആശയവിനിമയ മാര്‍ഗമാണ് നഷ്ടമായത്. അത്രയ്ക്കും വിശ്വസ്തനായിരുന്നു പട്ടേല്‍. അദ്ദേഹം ആശുപത്രിയിലായ സമയത്താണ് കോണ്‍ഗ്രസില്‍ പ്രശ്‌നങ്ങള്‍ വര്‍ധിച്ചത്. അത് കോണ്‍ഗ്രസില്‍ പരസ്പരം സംസാരിക്കാനുള്ള നേതാവ് ഇല്ലാത്ത കാരണം കൊണ്ടായിരുന്നു. ഇനിയും പ്രശ്‌നങ്ങള്‍ വര്‍ധിക്കുമെന്ന് ഇവര്‍ പറയുന്നു.

ബംഗാളിലെ സഖ്യം

ബംഗാളിലെ സഖ്യം

ബംഗാളില്‍ എന്തിനാണ് ഇടതുപക്ഷവുമായി സഖ്യമുണ്ടാക്കിയതെന്ന് ജി23 ചോദിക്കുന്നു. ഇത് രാഹുലിന്റെ വന്‍ അബദ്ധമാണെന്ന് ഭൂരിഭാഗം നേതാക്കളും സമ്മതിക്കുന്നു. കാരണം മമതയാണ് അവിടെ ശക്തി. ലോക്‌സഭയില്‍ അവര്‍ക്ക് ഇരുപതില്‍ അധികം എംപിമാരുണ്ട്. ബീഹാറില്‍ ഇടതുപക്ഷം നല്ല പ്രകടനം നടത്തിയിട്ടുണ്ടാവും. പക്ഷേ മമതയ്‌ക്കൊപ്പം ഇവര്‍ രണ്ടുപേരും ചേരണമായിരുന്നു. അത് ബംഗാളില്‍ വന്‍ നേട്ടമുണ്ടാക്കുമായിരുന്നു. ബിജെപിക്കെതിരെയുള്ള സഖ്യമാവുമായിരുന്നു. ഇതിപ്പോ കേന്ദ്രത്തെ കുറ്റപ്പെടുത്തുന്നതിനൊപ്പം പരസ്പരം കുറ്റപ്പെടുത്തലുമാണ് നടക്കുന്നതെന്നും സീനിയേഴ്‌സ് പറഞ്ഞു.

കശ്മീരിലെ നയമെന്ത്

കശ്മീരിലെ നയമെന്ത്

എന്താണ് കോണ്‍ഗ്രസിന്റെ കശ്മീരിലെ നയമെന്ന് ഇവര്‍ ചോദിക്കുന്നു. ഗുപ്കര്‍ സഖ്യത്തിനൊപ്പമാണോ കോണ്‍ഗ്രസ്. ഫാറൂഖ് അബ്ദുള്ളയെയോ മെഹബൂബ മുഫ്തിയെയോ എതിര്‍ക്കലാണോ പിന്തുണയ്ക്കലാണോ കോണ്‍ഗ്രസ് നയം. ആര്‍ക്കും അതറിയില്ല. രാഹുല്‍ ഗാന്ധിക്കോ അദ്ദേഹത്തിന്റെ ടീമില്‍ ഉള്ളവര്‍ക്കോ കോണ്‍ഗ്രസിന്റെ നയം രൂപീകരിക്കാന്‍ അറിയില്ല. കണ്‍ഫ്യൂഷനുള്ള ഒരു കൂട്ടം നേതാക്കളാണ് അവിടെയുള്ളതെന്ന് കോണ്‍ഗ്രസിലെ ഭൂരിഭാഗം നേതാക്കളും കുറ്റപ്പെടുത്തുന്നു.

രാഹുലിന്റെ മാത്രം കോണ്‍ഗ്രസല്ല

രാഹുലിന്റെ മാത്രം കോണ്‍ഗ്രസല്ല

രാഹുല്‍ ജി23 നേതാക്കളെ പുറത്താക്കാന്‍ ശ്രമിക്കുകയാണ്. എന്നാല്‍ രാഹുല്‍ പാര്‍ട്ടിയെ തകര്‍ക്കുകയാണ്. സോണിയ രാഹുലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. എന്നാല്‍ ജി23 ഇത് പൊളിക്കാന്‍ പോവുകയാണ്. രാഹുലിനെ അധ്യക്ഷനാക്കാന്‍ ഇവര്‍ ഒരുക്കമല്ല. കോണ്‍ഗ്രസ്, രാഹുലിന്റെ ഒരു ടേം കൂടി വന്നാല്‍ തകര്‍ന്ന് തരിപ്പണമാകുമെന്ന് ഇവര്‍ പറയുന്നു. ഇത് രാഹുലിന്റെ മാത്രം കോണ്‍ഗ്രസല്ല. ഞങ്ങളുടെ കൂടി കോണ്‍ഗ്രസാണ്. തുല്യമായ അധികാരം ഞങ്ങള്‍ക്കും വേണമെന്ന് ജി23 നേതാക്കള്‍ വ്യക്തമാക്കി.

Recommended Video

cmsvideo
Priyanka Gandhi should be the candidate in Kanyakumari says Karthi Chidambaram'| Oneindia Malayalam

English summary
congress g23 leaders will block rahul gandhi's return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X