കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലഖ്‌നൗവില്‍ രാജ്‌നാഥ് സിംഗിന്‌ അടിതെറ്റും.... ഷിയാ, സുന്നി വിഭാഗങ്ങള്‍ കോണ്‍ഗ്രസിനൊപ്പം!!

Google Oneindia Malayalam News

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വമ്പന്‍മാര്‍ക്കെതിരെ ശക്തമായ പോരാട്ടവുമായി കോണ്‍ഗ്രസ്. രാജ്‌നാഥ് സിംഗിന്റെ മണ്ഡലമായ ലഖ്‌നൗവില്‍ കനത്ത പോരാട്ടമാണ് കോണ്‍ഗ്രസ് നടത്തുന്നത്. ആദ്യ രണ്ട് ഘട്ടങ്ങളിലെ പ്രചാരണങ്ങളില്‍ പിന്നിലായിരുന്ന കോണ്‍ഗ്രസ് നിലവില്‍ ബിജെപിക്കൊപ്പമാണ്. ആചാര്യ പ്രമോദ് കൃഷ്ണമാണ് ഇവിടെ കോണ്‍ഗ്രസിന്റെ ശക്തനായ സ്ഥാനാര്‍ത്ഥി.

അതേസമയം ശത്രുഘ്‌നന്‍ സിന്‍ഹയുടെ ഭാര്യ പൂനം സിന്‍ഹയാണ് ലഖ്‌നൗവില്‍ പ്രതിപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥി. ത്രികോണ പോരാട്ടം നടക്കുന്ന മണ്ഡലത്തില്‍ ബിജെപി ഇത്തവണ വമ്പന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ വോട്ട് നില മാറി മറിയുമെന്നാണ് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസ് ശക്തമായി നില്‍ക്കുന്നതോടെ ഏറ്റവും ഭയപ്പെടേണ്ട സാഹചര്യമുള്ള ബിജെപിക്കാണ്.

കോണ്‍ഗ്രസ് കുതിപ്പ്

കോണ്‍ഗ്രസ് കുതിപ്പ്

മണ്ഡലത്തില്‍ കോണ്‍ഗ്രസ് അപ്രതീക്ഷിതമായിട്ടാണ് മുന്നിലെത്തിയത്. മണ്ഡലത്തില്‍ സ്വാധീനമുണ്ടാക്കാനായി മുസ്ലീം വിഭാഗത്തെ കൈയ്യിലെടുത്തിരിക്കുകയാണ് കോണ്‍ഗ്രസ്. ഷിയ, സുന്നി വിഭാഗങ്ങള്‍ക്കൊപ്പം ചേര്‍ന്നാണ് ആചാര്യ പ്രമോദ് കൃഷ്ണത്തിന്റെ പ്രവര്‍ത്തനം. പ്രവാചകന്‍ നബിയുടെ കൊച്ചുമകനായ ഹസ്രത് അലിയുടെ കടുത്ത ആരാധകനായ പ്രമോദ് കൃഷ്ണം. ഈ ഒരു കാര്യമാണ് പ്രമോദ് കൃഷ്ണത്തിന് മണ്ഡലത്തില്‍ മുന്‍തൂക്കം നല്‍കുന്നത്.

മുസ്ലീം ഭൂരിപക്ഷം

മുസ്ലീം ഭൂരിപക്ഷം

ലഖ്‌നൗവില്‍ 3.5 ലക്ഷം മുസ്ലീം വോട്ടര്‍മാരുണ്ട്. ഷിയ, സുന്നി വിഭാഗങ്ങള്‍ക്ക് അത്യാവശ്യം സ്വാധീനവും മണ്ഡലത്തിലുണ്ട്. കോണ്‍ഗ്രസ് ഈ മേഖലയെ ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതേസമയം ആചാര്യ പ്രമോദ് കൃഷ്ണത്തിന് ഹിന്ദു വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വാധീനം നേരത്തെയുണ്ട്. അപ്രതീക്ഷിതമായിട്ടാണ് അദ്ദേഹം മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാവുന്നത്. അത് ബിജെപിയുടെ കണക്കു കൂട്ടലുകള്‍ തെറ്റിക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയ പ്രചാരണം

സോഷ്യല്‍ മീഡിയയിലും തിളങ്ങി നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇസ്ലാമിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള പോസ്റ്റുകള്‍ വൈറലായി കൊണ്ടിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഷിയാ സുന്നി വിഭാഗങ്ങള്‍ ആചാര്യ പ്രമോദ് കൃഷ്ണത്തിന് പിന്തുണ പ്രഖ്യാപിച്ചത്. മുസ്ലീമല്ലാത്ത ആചാര്യ മുസ്ലീമിനൊപ്പം നില്‍ക്കുന്നു എന്നാണ് വമ്പന്‍ പ്രചാരണം. അതേസമയം ഭൂരിപക്ഷ വോട്ടര്‍മാര്‍ക്കിടയിലുള്ള അതൃപ്തി രാജ്‌നാഥ് സിംഗിന് വലിയ തിരിച്ചടിയാവും.

പഴയ വോട്ടര്‍മാര്‍

പഴയ വോട്ടര്‍മാര്‍

ലഖ്‌നൗവിലെ പ്രധാന വോട്ടര്‍മാര്‍ ഉള്ളത് പഴയ ലഖ്‌നൗവിലാണ്. ഇവിടെയാണ് വോട്ടര്‍മാര്‍ കൂടുതലുള്ളത്. ഇവിടെയാണ് മുസ്ലീം വോട്ടര്‍മാര്‍ കൂടുതലുള്ളത്. മൂന്ന് ലക്ഷം ഷിയ വോട്ടര്‍മാര്‍ ലഖ്‌നൗവില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മുന്‍ പ്രധാനമന്ത്രി അടല്‍ ബീഹാരി വാജ്‌പേയ് അഞ്ച് തവണ ഈ മണ്ഡലത്തില്‍ നിന്ന് വിജയിച്ചിട്ടുണ്ട്. അതിന് പ്രധാന കാരണം ഷിയ വിഭാഗമായിരുന്നു. ഇത്തവണ രാജ്‌നാഥ് സിംഗിന് അത് ലഭിക്കുമോ എന്ന് വ്യക്തമല്ല.

ത്രികോണ പോരാട്ടം

ത്രികോണ പോരാട്ടം

ലഖ്‌നൗവില്‍ ബിജെപിയുടെ പ്രധാന പ്രശ്‌നം ത്രികോണ പോരാട്ടം നടക്കുന്നുവെന്നാണ്. സമാജ് വാദി പാര്‍ട്ടി പൂനം സിന്‍ഹയെ നിര്‍ത്തിയതോടെ വന്‍ പ്രതിസന്ധിയാണ് ബിജെപിക്ക് ഉണ്ടായിരിക്കുന്നത്. മുന്നോക്ക വിഭാഗം വോട്ടുകളെ ഭിന്നിക്കാന്‍ ഇവര്‍ക്ക് സാധിക്കും. യാദവ വോട്ടുകളും ഇതില്‍ നിര്‍ണായകമാകും. ഹിന്ദു പ്രതിച്ഛായ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കുള്ളതും രാജ്‌നാഥ് സിംഗിന് വമ്പന്‍ ഭീഷണിയാണ്. അതേസമയം യോഗി ആദിത്യനാഥിനെതിരെ വലിയ വികാരവും മണ്ഡലത്തിലുണ്ട്.

യോഗിക്കെതിരെ പ്രചാരണം

യോഗിക്കെതിരെ പ്രചാരണം

യോഗി ആദിത്യനാഥിന്റെ അലി, ബജ്‌റംഗ്ബലി മണ്ഡലത്തില്‍ ആചാര്യ കൃഷ്ണം ശക്തമായി ഉയര്‍ത്തി കാണിക്കുന്നുണ്ട്. ആചാര്യയുടെ സ്ഥാനാര്‍ത്ഥിത്വത്തിനായി വാദിച്ചത് കോണ്‍ഗ്രസ് നേതാവ് സീഷാന്‍ ഹൈദറാണ്. അദ്ദേഹം ഷിയാ നേതാവാണ്. യോഗിക്കെതിരെ കടുത്ത വികാരമാണ് മണ്ഡലത്തില്‍ നിലനില്‍ക്കുന്നത്. ഇത് രാജ്‌നാഥ് സിംഗിന് വലിയ ഭീഷണിയാണ്. അദ്ദേഹത്തിന്റെ റാലികള്‍ക്ക് വലിയ ജനസാന്നിധ്യവും മണ്ഡലത്തില്‍ ഇല്ല.

രാജ്‌നാഥ് സിംഗ് വീഴും

രാജ്‌നാഥ് സിംഗ് വീഴും

4 ലക്ഷത്തിന് മുകളില്‍ വോട്ടുകള്‍ ബിജെപിക്ക് ഇത്തവണ നഷ്ടമാകും. മുന്നോക്ക വിഭാഗത്തിനിടയില്‍ കടുത്ത എതിര്‍പ്പ് മോദിക്കെതിരെയുണ്ട്. രാജ്‌നാഥ് സിംഗ് മുസ്ലീം വിഭാഗത്തിനായി ഒന്നും ചെയ്യുന്നില്ലെന്നാണ് പരാതി. മണ്ഡലത്തിലെ സാഹചര്യം കണക്കിലെടുത്താണ് കോണ്‍ഗ്രസ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. രാഹുല്‍ ഗാന്ധിയുടെ ഈ നീക്കത്തിന് മികച്ച പിന്തുണയും മണ്ഡലത്തില്‍ നിന്ന് ലഭിക്കുന്നുണ്ട്. ഇതോടെ മണ്ഡലത്തില്‍ അത്യാവശ്യം ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നാണ് പ്രതീതിയുള്ളത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാജസ്ഥാനിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി ബിടിപി; 2018 ആവർത്തിക്കുമോയെന്ന് ആശങ്കരാജസ്ഥാനിൽ ബിജെപിക്കും കോൺഗ്രസിനും വെല്ലുവിളി ഉയർത്തി ബിടിപി; 2018 ആവർത്തിക്കുമോയെന്ന് ആശങ്ക

English summary
congress gaining ground in lucknow bj have fears
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X