കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയെ ഇളക്കി മറിച്ച് ഹൂഡ, രാഹുലിന്റെ കട്ട സപ്പോര്‍ട്ട്, ബിജെപി സഖ്യം ഉടന്‍ വീഴും, ബറോഡ തുടക്കം!!

Google Oneindia Malayalam News

ദില്ലി: ഹരിയാനയില്‍ കര്‍ഷക സമരത്തില്‍ ഇളക്കി മറിഞ്ഞ് മനോഹര്‍ ലാല്‍ ഖട്ടാര്‍ സര്‍ക്കാര്‍. ഹരിയാനയില്‍ നിന്നുള്ള കര്‍ഷകരില്ലെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കാന്‍ ശ്രമിക്കിച്ച ഖട്ടാര്‍ സഖ്യത്തില്‍ ഒറ്റപ്പെട്ടിരിക്കുകയാണ്. ദുഷ്യന്ത് ചൗത്താല ബിജെപിയുമായി ഈ വിഷയത്തില്‍ ഇടഞ്ഞിരിക്കുകയാണ്. കര്‍ഷകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ് കടുത്ത് പോയി എന്നാണ് നിലപാട്. കോണ്‍ഗ്രസ് ഈ വിഷയത്തില്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ്. ഭൂപീന്ദര്‍ ഹൂഡയാണ് കര്‍ഷകര്‍ക്കിടയില്‍ വലിയ ഗെയിം കളിക്കുന്നത് ജാട്ടുകളുടെ വലിയ പിന്തുണയും ഹൂഡയ്ക്കുണ്ട്.

ബറോഡയില്‍ തുന്നംപാടി

ബറോഡയില്‍ തുന്നംപാടി

ബിജെപിക്കും ഖട്ടാറിനും കര്‍ഷകരുടെ മുന്നില്‍ മുട്ടുകുത്തില്ലെന്ന നിലപാടാണ് ഉള്ളത്. ഇതിന് വന്‍ തിരിച്ചടിയും ഉപതിരഞ്ഞെടുപ്പില്‍ ലഭിച്ചിരുന്നു. ബറോഡ ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ ജയം തന്നെ നേടി. കോണ്‍ഗ്രസ് കര്‍ഷക പ്രക്ഷോഭത്തില്‍ കേന്ദ്രീകരിച്ചാണ് പ്രചാരണം നടത്തിയത്. കേന്ദ്രത്തിനെതിരെ വന്‍ പ്രചാരണം തന്നെ നടത്തിയിരുന്നു. ഭൂപീന്ദര്‍ ഹൂഡ മുന്നില്‍ നിന്നാണ് പട നയിച്ചത്. ഖട്ടാര്‍ എന്ത് വന്നാലും ഇനി ഹരിയാന നിലനിര്‍ത്താന്‍ പോകുന്നില്ലെന്ന് ഇതോടെ ഉറപ്പായിരിക്കുകയാണ്.

രാഹുലിന്റെ സഹായം

രാഹുലിന്റെ സഹായം

കര്‍ഷകര്‍ക്കിടയില്‍ നല്ല ഇമേജ് എപ്പോഴും രാഹുല്‍ ഗാന്ധിക്കുണ്ട്. ഹൂഡയുമായുള്ള പ്രശ്‌നങ്ങള്‍ മറന്ന് പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് അദ്ദേഹം. കോണ്‍ഗ്രസ് നേതാക്കളെ കൃത്യമായി മുന്നണിയില്‍ നിര്‍ത്തിയിരിക്കുകയാണ് രാഹുല്‍. കര്‍ഷകരുമായി ഉടന്‍ തന്നെ അദ്ദേഹം സംവദിക്കും. നേരത്തെ തന്നെ രാഹുല്‍ ഇവരെ കണ്ടിരുന്നു. അടുത്ത മധ്യപ്രദേശായി ഹരിയാന മാറുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍. തുടര്‍ച്ചയായി അദ്ദേഹം ഈ വിഷയത്തില്‍ കേന്ദ്രത്തെയും നരേന്ദ്ര മോദിയെയും കുറ്റപ്പെടുത്തുന്നുണ്ട്.

കര്‍ഷകര്‍ വിടില്ല

കര്‍ഷകര്‍ വിടില്ല

കര്‍ഷകര്‍ക്കെതിരായ ലാത്തിച്ചാര്‍ജ് കൂടി വന്നതോടെ ഖട്ടാറും ജെജെപിയും ശരിക്കും കുടുങ്ങിയിരിക്കുകയാണ്. കര്‍ഷകര്‍ ഇവരെ തോല്‍പ്പിക്കാന്‍ പ്രതിജ്ഞയെടുത്തിരിക്കുകയാണ്. ഖട്ടാറുമായി ഇനി ചര്‍ച്ച പോലും വേണ്ടെന്നാണ് കര്‍ഷകരുടെ തീരുമാനം. അതേസമയം നിശബ്ദനായി നില്‍ക്കുന്ന ദുഷ്യന്ത് ചൗത്താലയെയും ഇവര്‍ തള്ളുന്നു. കര്‍ഷകരുടെ പാര്‍ട്ടിയായിട്ടും അധികാരത്തിനായി ദുഷ്യന്ത് മിണ്ടാതിരിക്കുന്നുവെന്നാണ് ആരോപണം. ഇനിയുള്ള തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് കര്‍ഷകരുടെ കരുത്ത് കാണിച്ച് കൊടുക്കണമെന്ന് നേതാക്കളും പറയുന്നു.

ജാട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം

ജാട്ടുകള്‍ കോണ്‍ഗ്രസിനൊപ്പം

ഹരിയാന, ഉത്തരാഖണ്ഡ്, യുപി, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലുള്ള കര്‍ഷകരാണ് ഇനി മോദിയെ നേരിടാന്‍ പോകുന്നത്. അതേസമയം ജാട്ട് വിഭാഗമാണ് ഇവരെ നയിക്കുന്നത്. 2019ല്‍ ബിജെപി ജാട്ട് വിഭാഗത്തിന്റെ കോപം നേരിട്ടറിഞ്ഞതാണ്. മോദി തരംഗം രാജ്യത്തുണ്ടായിട്ടും ഇവിടെ ഭൂരിപക്ഷം കിട്ടിയില്ല. എട്ട് ക്യാബിനറ്റ് മന്ത്രിമാരാണ് തിരഞ്ഞെടുപ്പില്‍ തോറ്റത്. എല്ലാം ജാട്ടുകളുടെ കലിപ്പ് തീരാത്തത് കൊണ്ടാണ്. കടുത്ത രീതിയില്‍ ബിജെപി വിരുദ്ധ വികാരം ഇവര്‍ക്കിടയില്‍ രൂപം കൊണ്ടിട്ടുണ്ട്. ഇവര്‍ തങ്ങളുടെ നേതാവായി ഭൂപീന്ദര്‍ ഹൂഡയെയും മകനെയുമാണ് കാണുന്നത്.

ജെജെപി കളം വിടും

ജെജെപി കളം വിടും

ജെജെപി നേതാവ് ദുഷ്യന്ത് ചൗത്താലയാണ് ഏറ്റവും സമ്മര്‍ദത്തിലുള്ളത്. ഗ്രാമീണ വോട്ടുകളെ ഏകോപിപ്പിച്ചാണ് ജെജെപി ഇത്തവണ അധികാരത്തിന്റെ ഭാഗമായത്. ദുഷ്യന്ത് ചൗത്താല നേതാവായതും അങ്ങനെ തന്നെയാണ്. ദുഷ്യന്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. പത്ത് സീറ്റ് പാര്‍ട്ടിക്ക് കിട്ടുകയും ചെയ്തു. എന്നാല്‍ തിരഞ്ഞെടുപ്പിന് ശേഷം ബിജെപിയുമായി ദുഷ്യന്ത് സഖ്യമുണ്ടാക്കി. ഇതോടെ കര്‍ഷകര്‍ ദുഷ്യന്തിനെതിരെ തിരിഞ്ഞിരിക്കുകയാണ്. ശിരോമണി അകാലിദള്‍ ബിജെപിക്കുള്ള പിന്തുണ പിന്‍വലിച്ചതോടെ ദുഷ്യന്തും സമ്മര്‍ദത്തിലാണ്. കര്‍ഷകര്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നുണ്ട്. വൈകാതെ തന്നെ ദുഷ്യന്ത് സഖ്യം വിടേണ്ടി വരുമെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്.

കളം പിടിച്ച് കോണ്‍ഗ്രസ്

കളം പിടിച്ച് കോണ്‍ഗ്രസ്

കോണ്‍ഗ്രസ് അതിവേഗം വിഷയത്തില്‍ ഇടപെട്ടു. പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ താമസിക്കാന്‍ ഇടം ഒരുക്കിയിരിക്കുകയാണ് ഭൂപീന്ദര്‍ ഹൂഡ. ഇവര്‍ക്ക് റേഷനും ചികിത്സാ സൗകര്യങ്ങളും കോണ്‍ഗ്രസ് ഒരുക്കും. ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷ കുമാരി സെല്‍ജയും പിന്നാലെ പ്രഖ്യാപനങ്ങള്‍ നടത്തി. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമെന്ന് അവര്‍ ഉറപ്പ് നല്‍കി. ബിജെപി ഹരിയാനയുടെ ചുമതല നല്‍കിയ വിനോദ് താവ്‌ഡെ, അന്നപൂര്‍ണ ദേവി എന്നിവരും ഹൂഡയുടെ വരവില്‍ കുലുങ്ങിയിരിക്കുകയാണ്.

കേന്ദ്രത്തിനോട് നിര്‍ദേശം

കേന്ദ്രത്തിനോട് നിര്‍ദേശം

കോണ്‍ഗ്രസ് കര്‍ഷകരെ കൈയ്യിലെടുത്തതോടെ ജെജെപി വിഷയത്തില്‍ ഇടപെട്ടിരിക്കുകയാണ്. കേന്ദ്രത്തോട് കര്‍ഷകരുമായി സംസാരിക്കാന്‍ ജെജെപി നേതാവ് ദിഗ് വിജയ് സിംഗ് ചൗത്താല പറഞ്ഞു. എന്നാല്‍ ഹരിയാനയോട് ദുഷ്യന്ത് കാണിച്ച വഞ്ചന കര്‍ഷകര്‍ ഒരുക്കിലും മറക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ബിജെപിക്കെതിരെ പറഞ്ഞ് വോട്ട് നേടുകയും കാര്‍ഷിക വായ്പ എഴുതി തള്ളുമെന്ന് ഉറപ്പ് പറയുകയും ചെയ്ത പാര്‍ട്ടിയാണ് ജെജെപി. എന്നാല്‍ ഇന്ന് കര്‍ഷകര്‍ വെടിയുണ്ടകളെ നേരിടുമ്പോള്‍ ജെജെപി അധികാരത്തില്‍ കടിച്ച് തൂങ്ങുകയാണെന്നും സുര്‍ജേവാല പറഞ്ഞു.

Recommended Video

cmsvideo
മോദിക്കെതിരെ ചെങ്കൊടിയുമായി തെരുവുകള്‍ നിറയുമ്പോള്‍ | Oneindia Malayalam

English summary
congress gaining huge support from farmers in haryana
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X