കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹരിയാനയില്‍ ഹൂഡയുടെ കരുത്തറിഞ്ഞ് ബിജെപി, പക്ഷേ പഞ്ച്കുലയില്‍ നാണക്കേട്, കോണ്‍ഗ്രസിന് ഒരൊറ്റ പിഴവ്!!

Google Oneindia Malayalam News

ചണ്ഡീഗഡ്: കര്‍ഷക സമരത്തിന്റെ അലയൊലികള്‍ മാറും മുമ്പേ ബിജെപിക്ക് ഹരിയാനയില്‍ വന്‍ തിരിച്ചടി. കോണ്‍ഗ്രസ് വന്‍ നേട്ടമാണ് ഉണ്ടാക്കിയത്. പക്ഷേ പഞ്ച്കുലയിലെ ചെറിയ വീഴ്ച്ച സംസ്ഥാന നേതൃത്വത്തില്‍ നിന്ന് സംഭവിച്ചതാണ്. ബിജെപിക്കെതിരെ വന്‍ തേരോട്ടമാണ് കോണ്‍ഗ്രസും ഹരിയാന ജന ചേതനാ പാര്‍ട്ടിയും ചേര്‍ന്ന് നടത്തിയത്. സോണിയപത്തിലും അമ്പലയിലും മേയര്‍ സ്ഥാനം ഇവര്‍ പിടിക്കുകയും ചെയ്തു.

സോണിപത്തിന് പിന്നാലെ

സോണിപത്തിന് പിന്നാലെ

ബിജെപി വലിയ തിരച്ചടി നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നു. നേരത്തെ സോണിപത്തില്‍ നടന്ന ഉപടതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയിരുന്നു. അതും ഒളിംമ്പിക് ഗുസ്തി താരം യോഗേശ്വര്‍ ദത്തിനെതിരെയായിരുന്നു വിജയം. രണ്ട് തവണ കോണ്‍ഗ്രസ് ദത്തിനെ പരാജയപ്പെടുത്തി. അതേ സോണിപത്തില്‍ മേയര്‍ സ്ഥാനവും കോണ്‍ഗ്രസ് നേടി. ഹരിയാന ജന ജേതന പാര്‍ട്ടിയുടെ നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ വിനോദ് വര്‍മയുടെ ഭാര്യയാണ് മേയര്‍. കോണ്‍ഗ്രസിന്റെ പിന്തുണയുമുണ്ട്.

പഞ്ച്കുലയിലെ വീഴ്ച്ച

പഞ്ച്കുലയിലെ വീഴ്ച്ച

പഞ്ച്കുലയില്‍ എളുപ്പത്തില്‍ വിജയിക്കാന്‍ സാധിക്കുമായിരുന്നു കോണ്‍ഗ്രസിന്. ഏഴ് സീറ്റ് മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. ടിക്കറ്റ് വിതരണത്തില്‍ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടായിരുന്നു. ഹരിയാന കോണ്‍ഗ്രസിന്റെ മുന്‍ വക്താവായ രഞ്ജിത മേത്ത കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത് ദിവസങ്ങള്‍ക്ക് മുമ്പാണ്. ഇവര്‍ മേയര്‍ സ്ഥാനം പാര്‍ട്ടി നിഷേധിച്ചിരുന്നു. നടപടി കടുപ്പിക്കുമെന്ന് സംസ്ഥാന അധ്യക്ഷ കുമാരി സെല്‍ജ പറഞ്ഞത് പ്രശ്‌നങ്ങളെ വഷളാക്കി. പല നേതാക്കളും പരസ്പരം തോല്‍പ്പിക്കാനാണ് ഇവിടെ ശ്രമിച്ചത്.

മേയര്‍ക്ക് പിഴച്ചോ?

മേയര്‍ക്ക് പിഴച്ചോ?

കോണ്‍ഗ്രസിന്റെ മുമ്പുള്ള മേയര്‍ക്ക് ഇവിടെ പിഴച്ചു എന്നാണ് നേതാക്കള്‍ പറയുന്നത്. ഉപീന്ദര്‍ കൗര്‍ അലുവാലിയ ആയിരുന്നു ഇവിടെ മുമ്പ് മേയര്‍. അന്ന് വികസനം മുരടിച്ച്‌പോയിരുന്നു. എംഎല്‍എ ഗ്യാന്‍ ചന്ദ് ഗുപ്തയുമായുള്ള പ്രശ്‌നങ്ങളും ഇതിന് കാരണമായി. പല വാര്‍ഡുകളിലും 49 വോട്ടിന് താഴെ മാര്‍ജിനിലാണ് ഇവിടെ കോണ്‍ഗ്രസ് പരാജയപ്പെട്ടത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നിന്ന് വിജയിച്ച ഓംവതി പൂനിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു. 11ാം വാര്‍ഡില്‍ നിന്നാണ് ഓംവതി വിജയിച്ചത്.

അമ്പലയിലെ സര്‍പ്രൈസ്

അമ്പലയിലെ സര്‍പ്രൈസ്

അമ്പലയില്‍ വിനോദ് ശര്‍മയുടെ ഭാര്യ ശക്തി റാണി ശര്‍മയാണ് വിയിച്ചത്. ഇവരുടെ വിജയം വിനോദ് ശര്‍മയുടെ രാഷ്ട്രീയ വിജയം കൂടിയാണ്. 2014ല്‍ മത്സരിച്ചപ്പോള്‍ വെറും 7661 വോട്ട് മാത്രമാണ് ശക്തി റാണി നേടിയത്. ഇത്തവണ അഞ്ചാം സ്ഥാനത്ത് നിന്നാണ് അവര്‍ വിജയം പിടിച്ചത്. എട്ടായിരം വോട്ടില്‍ കൂടുതല്‍ നേടിയായിരുന്നു വിജയം. അമ്പലയില്‍ വിനോദ് ശര്‍മ 23000ത്തില്‍ അധികം വോട്ടിന് തോറ്റിരുന്നു. ഹരിയാന ജന ചേതന പാര്‍ട്ടിയെന്ന പുതിയ പാര്‍ട്ടിയെ അദ്ദേഹം വളര്‍ത്തിയെടുക്കുകയായിരുന്നു. ബിജെപിയുമായി അടുക്കാന്‍ പലവട്ടം ശ്രമിച്ച് പരാജയപ്പെട്ടാണ് ഇപ്പോള്‍ ശര്‍മ ഒറ്റയ്ക്ക് കരുത്ത് നേടിയത്.

കോണ്‍ഗ്രസിന്റെ നാണക്കേട്

കോണ്‍ഗ്രസിന്റെ നാണക്കേട്

ജയത്തിനിടയിലും കോണ്‍ഗ്രസിന് അമ്പലയില്‍ 13797 വോട്ടാണ് കോണ്‍ഗ്രസിന്റെ മീണ നാഗ്പാല്‍ നേടിയത്. നാലാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്തത്. ഹരിയാന ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ നിര്‍മല്‍ സിംഗ് ഇതിനേക്കാള്‍ വോട്ട് നേടിയിരുന്നു. ശക്തി ശര്‍മ 37000ത്തില്‍ അധികം വോട്ട് നേടാനായി. കോണ്‍ഗ്രസ് ഇവിടെ ശക്തി ശര്‍മയ്ക്കായി വോട്ട് മറിച്ചുവെന്ന് വ്യക്തമാണ്. വിനോദ് ശര്‍മ പഴയ തട്ടകത്തിലേക്ക് തന്നെ മടങ്ങുമെന്ന സൂചനയാണ് ലഭിക്കുന്നത്. നേരത്തെ ജെസീക്ക ലാല്‍ വധക്കേസില്‍ ശര്‍മയുടെ മകന്‍ ഒന്നാം പ്രതിയായിരുന്നു. ഇപ്പോള്‍ ജയിലിലാണ്. ഇത് രാഷ്ട്രീയ ജീവിതത്തില്‍ തിരിച്ചടിയായിരുന്നു.

കുതിപ്പ് ഇങ്ങനെ

കുതിപ്പ് ഇങ്ങനെ

സോണിപത്തില്‍ കോണ്‍ഗ്രസിന്റെ നിഖില്‍ മദാന്‍ 72118 വോട്ടാണ് നേടിയത്. മേയറാവുകയും ചെയ്തു. ബിജെപിയുടെ ലളിത് ബത്രയ്ക്ക് 58300 വോട്ടാണ് ലഭിച്ചത്. ഇവിടെ ഭൂപീന്ദര്‍ ഹൂഡയുടെ പ്രചാരണവും ശക്തമായിരുന്നു. മദാന് വേണ്ടി പ്രമുഖ നേതാക്കളെയും പൗരന്‍മാരെയും കണ്ട് ഹൂഡ വോട്ട് ചോദിച്ചിരുന്നു. അത് വിജയിക്കുന്നതാണ് കണ്ടത്.

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്

മുനിസിപ്പല്‍ തിരഞ്ഞെടുപ്പ്

ഹൂഡയുടെ പിന്തുണയോടെ സമ്പ്‌ല മുനിസപ്പല്‍ കമ്മിറ്റിയിലേക്ക് പൂജ തിരഞ്ഞെടുക്കപ്പെട്ടു. 6668 വോട്ടാണ് ലഭിച്ചത്. ബിജെപിയുടെ സോനു 2500ല്‍ താഴെ വോട്ടാണ് നേടിയത്. ഉക്ലാനയില്‍ സ്വതന്ത്രന്‍ സുശീല്‍ സാഹുവാല ജെജെപിയുടെ മഹീന്ദര്‍ സോണിയെ വീഴ്ത്തി. 419 വോട്ടിനായി തോല്‍വി. ഇത് ജെജെപിയുടെ കോട്ടയായിരുന്നു. റെവാരിയില്‍ ബിജെപിയുടെ പൂനം യാദവ് രണ്ടായിരം വോട്ടിന് സ്വതന്ത്ര ഉപമ യാദവിനെ പരാജയപ്പെട്ടു. ഇവിടെ കോണ്‍ഗ്രസ് 15000 വോട്ടോളം നേടി. ദാരുഹേരയില്‍ സ്വതന്ത്രന്‍ കന്‍വര്‍ സിംഗ് വിജയിച്ചു. മൊത്തത്തില്‍ അഭിമാനിക്കാന്‍ ബിജെപിക്ക് ഒന്നുമില്ല.

English summary
congress gains in haryana but in pakchkula a big setback
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X