കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ പാലം വലിച്ചപ്പോള്‍ ഗെലോട്ടിനെ രക്ഷിച്ചത് ബിടിപി, നല്‍കിയത് 10 കോടി, വീഡിയോയുമായി ബിജെപി!!

Google Oneindia Malayalam News

ജയ്പൂര്‍: രാജസ്ഥാന്‍ ഭരണം പ്രതിസന്ധിയിലായപ്പോള്‍ കോണ്‍ഗ്രസിനെ രക്ഷിച്ചത് ബിടിപി. ഭാരതീയ ട്രൈബല്‍ പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരെ ചാക്കിട്ട് പിടിച്ചാണ് കോണ്‍ഗ്രസ് പിന്തുണ ഉറപ്പിച്ചിരുന്നു. ഇതിന്റെ തെളിവുകള്‍ ബിജെപി പുറത്തുവിട്ടു. ബിടിപിയുടെ രണ്ട് എംഎല്‍എമാര്‍ അശോക് ഗെലോട്ട് സര്‍ക്കാരിനെ പിന്തുണയ്ക്കാനായി പത്ത് കോടി രൂപ വീതം വാങ്ങിയെന്ന് കോണ്‍ഗ്രസ് എംഎല്‍എ മഹേന്ദ്രജീത് സിംഗ് മാളവ്യ പറയുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് ബിജെപിയുടെ സംസ്ഥാന അധ്യക്ഷന്‍ സതീഷ് പൂനിയ ട്വീറ്റ് ചെയ്തു. ഇതോടെ കോണ്‍ഗ്രസ് പ്രതിരോധത്തിലായിരിക്കുകയാണ്.

1

നേരത്തെ ബീഹാറിലും സമാനമായ കുതിരക്കച്ചവടം നടക്കുന്നതായി ബിജെപി ആരോപിച്ചിരുന്നു. ലാലു പ്രസാദ് യാദവ് ജയിലില്‍ ഇരുന്ന് ബിജെപിയുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ ശ്രമിച്ചെന്നും, ജിതന്‍ റാം മാഞ്ചിയെ അടക്കം വിളിച്ചെന്നും വെളിപ്പെടുത്തലുണ്ടായിരുന്നു. എന്നാല്‍ ഇക്കാര്യം തെളിയിക്കാന്‍ സാധിച്ചിട്ടില്ല. ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ലാലു ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ച വിഷയത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അതേസമയം ബീഹാറില്‍ ലാലുവിനെതിരെ ബിജെപി എംഎല്‍എ ലലന്‍ സിംഗ് പരാതി നല്‍കിയിട്ടുണ്ട്. ഇതോടെ വിവിധ സംസ്ഥാനങ്ങളിലേക്ക് ഈ ആരോപണവുമായി ഇറങ്ങിയിരിക്കുകയാണ് ബിജെപി.

നേരത്തെ ബിജെപി തങ്ങളുടെ എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാന്‍ നോക്കുന്നുവെന്ന് ഗെലോട്ട് പലപ്പോഴായി ആരോപിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് വിട്ടുനിന്നതിന്റെ കാരണം ബിജെപിയാണെന്നും ഗെലോട്ട് പറഞ്ഞിരുന്നു. ഇതിന് തിരിച്ചടിയായി ഇപ്പോഴത്തെ നീക്കം മാറിയിരിക്കുകയാണ്. അഞ്ച് കോടി രാജ്യസഭാ തിരഞ്ഞെടുപ്പില്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനും, അഞ്ച് കോടി വീതം രാഷ്ട്രീയ പ്രതിസന്ധിയില്‍ സര്‍ക്കാരിനെ പിന്തുണയ്ക്കുന്നതിനുമാണ് നല്‍കിയതെന്നാണ് വീഡിയോയില്‍ പറയുന്നത്. ഗെലോട്ടിനോട് ഈ വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടു. എന്തിനാണ് നേരത്തെ നാടകീയ നീക്കങ്ങള്‍ നടത്തിയതെന്ന് ഗെലോട്ട് പറയണമെന്ന് സതീഷ് പൂനിയ ആവശ്യപ്പെട്ടു.

ജൂണില്‍ രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസ് എംഎല്‍എമാരെ ഹോട്ടലുകളില്‍ പാര്‍പ്പിച്ചാണ് ഗെലോട്ട് ജയം ഉറപ്പിച്ചത്. ഇവരെ ബിജെപി ചാക്കിട്ട് പിടിക്കുമെന്ന റിപ്പോര്‍ട്ട് ഗെലോട്ടിന് ലഭിച്ചിരുന്നു. പിന്നീട് സച്ചിന്‍ പൈലറ്റിന്റെ വിമത നീക്കത്തെയും ഇതേ പോലെ തന്നെ ഗെലോട്ട് തകര്‍ത്തിരുന്നു. അന്ന് എല്ലാ നേതാക്കളെയും ഒപ്പം നിര്‍ത്തിയാണ് ഗെലോട്ട് സര്‍ക്കാരിനെ വീഴാതെ നിര്‍ത്തിയത്. ഹൈക്കമാന്‍ഡിന്റെ പിന്തുണയും അദ്ദേഹത്തിനായിരുന്നു. നേരത്തെ ബിടിപി എംഎല്‍എമാര്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ രാഷ്ട്രീയ പ്രതിസന്ധിയുടെ സമയത്തും രാജ്യസഭാ തിരഞ്ഞെടുപ്പിന്റെ സമയത്തും പിന്തുണച്ചിരുന്നു. അതേസമയം ബിടിപി നേതാക്കള്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.

Recommended Video

cmsvideo
ആപ്പ് നിരോധിച്ച് ചൈനയെ തോല്‍പ്പിക്കാമെന്ന് മോദി ഇനിയും കരുതുന്നുണ്ടോ?

English summary
congress gave 10 crore each to btp mla's for saving government in rajasthan, alleges bjp
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X