കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബീഹാറില്‍ രാഹുലിന്റെ റാലി ഒരുങ്ങുന്നു... ബജറ്റിനെ വെല്ലാന്‍ പുതിയ പ്രഖ്യാപനങ്ങള്‍!!

Google Oneindia Malayalam News

Recommended Video

cmsvideo
ബീഹാറില്‍ രാഹുലിന്റെ റാലി ഒരുങ്ങുന്നു | Oneindia Malayalam

പട്‌ന: കേന്ദ്ര ബജറ്റ് പ്രഖ്യാപനത്തോടെ വന്ന പ്രതിസന്ധി മറികടക്കാന്‍ രാഹുല്‍ ഗാന്ധി നേരിട്ടിറങ്ങുന്നു. ബീഹാറില്‍ ബിജെപിക്കെതിരെ നിര്‍ണായക നീക്കങ്ങളുമായി റാലി നടത്താന്‍ ഒരുങ്ങുകയാണ് രാഹുല്‍. ബീഹാറില്‍ സീറ്റ് വിഭജനം വഴിമുട്ടി നില്‍ക്കുമ്പോഴാണ് രാഹുല്‍ എത്തുന്നത്. ഇത്തവണ സഖ്യം ശക്തമാകുമെന്ന് സൂചനയാണ് കോണ്‍ഗ്രസില്‍ നിന്ന് വരുന്നത്. അതേസമയം ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട നയങ്ങളും ചര്‍ച്ചയാവും.

സംസ്ഥാനത്ത് ഇതുവരെ കാണാത്ത രീതിയിലാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രാഹുലിനെ വരവേല്‍ക്കാന്‍ ഒരുങ്ങുന്നത്. കൂടുതല്‍ പാര്‍ട്ടികള്‍ മഹാസഖ്യത്തിലേക്ക് ഈ ദിവസം വരുമെന്നും സൂചനയുണ്ട്. രാംവിലാസ് പാസ്വാനുമായി ചര്‍ച്ച നടത്തുമെന്ന് അഭ്യൂഹമുണ്ട്. പാസ്വാന്റെ മകന്‍ ചിരാഗ് പാസ്വാന്‍ എന്‍ഡിഎയില്‍ തുടരുന്നതിനോട് യോജിപ്പില്ലാത്ത നേതാവാണ്. ഈ സാഹചര്യത്തിലാണ് രാഹുല്‍ ചര്‍ച്ചയ്‌ക്കൊരുങ്ങുന്നത്.

ബജറ്റിനെ നേരിടാന്‍

ബജറ്റിനെ നേരിടാന്‍

കോണ്‍ഗ്രസ് ഇത്രയും കാലം ഉന്നയിച്ച ആരോപണങ്ങളെ ബജറ്റിലൂടെ മറികടന്നിരിക്കുകയാണ് മോദി സര്‍ക്കാര്‍. ഇതിനെ മറികടക്കാന്‍ തന്ത്രങ്ങല്‍ ഒരുക്കുകയാണ് രാഹുല്‍. ഓരോ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപി ബജറ്റില്‍ ഉന്നയിച്ച കാര്യങ്ങളിലെ സത്യാവസ്ഥയെ കുറിച്ച് മനസ്സിലാക്കാനാണ് നിര്‍ദേശം. ഇതുവഴി ബിജെപിയുടെ ഭരണമികവ് പൊളിക്കുകയും ബജറ്റിലെ പ്രഖ്യാപനങ്ങള്‍ വ്യാജമാണെന്ന് തെളിയിക്കാനും സാധിക്കും. അതേസമയം ഗ്രൗണ്ട് റിപ്പോര്‍ട്ട് ബിജെപിക്ക് എതിരായതും രാഹുല്‍ ഉന്നയിക്കും.

പുതിയ പദ്ധതിയൊരുക്കും

പുതിയ പദ്ധതിയൊരുക്കും

കോണ്‍ഗ്രസ് ജന്‍ ആകാന്‍ഷ റാലിയാണ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി മൂന്നിനാണ് റാലി. 28 വര്‍ഷത്തിന് ശേഷമാണ് കോണ്‍ഗ്രസ് സ്വന്തമായി ഒരു റാലി സംഘടിപ്പിക്കുന്നത്. വമ്പന്‍ ജനക്കൂട്ടം റാലിക്കെത്തുമെന്ന് സംസ്ഥാന ഘടകം നേരത്തെ തന്നെ ഉറപ്പിച്ച് കഴിഞ്ഞു. 1.25 ലക്ഷം പേര്‍ റാലിക്ക് ഒരു ദിവസം മുമ്പേ പട്‌നയില്‍ എത്തും. അതേസമയം ഇവര്‍ക്കായി ആഢംബര ഹോട്ടലുകള്‍ ഒരുക്കിയിട്ടില്ല. പാര്‍ട്ടിക്ക് അതിന് പണില്ലെന്ന് അഡൈ്വസറി കമ്മിറ്റി അംഗം ആനന്ദ് മബാബ് പറഞ്ഞു.

ബിജെപിയുടെ സഹായം

ബിജെപിയുടെ സഹായം

ബിജെപിയുടെയും എന്‍ഡിഎയിലെ മറ്റ് കക്ഷികളുടെയും സഹായം കോണ്‍ഗ്രസ് തേടിയിട്ടുണ്ട്. ഇവര്‍ രഹസ്യമായി രാഹുലിന്റെ റാലിയെ സഹായിക്കുന്നുണ്ട്. പലരും ബിജെപി വിടാന്‍ താല്‍പര്യപ്പെടുന്നവരാണ്. ഇവര്‍ രാഹുലുമായി രഹസ്യ ചര്‍ച്ച നടത്തുമെന്ന് സൂചനയുണ്ട്. നിര്‍ണായക നീക്കങ്ങള്‍ രാഹുലിന്റെ വരവോടെ ഉണ്ടാവും. അതേസമയം രാഹുലിനെ നേരിടാന്‍ ബിജെപിയും തയ്യാറെടുക്കുന്നുണ്ട്. മോദിയുടെയും അമിത് ഷായുടെയും റാലികള്‍ ഉടന്‍ സംസ്ഥാനത്ത് നടക്കും.

ആര്‍ജെഡിയുമായി ചര്‍ച്ച

ആര്‍ജെഡിയുമായി ചര്‍ച്ച

സംസ്ഥാനത്തെ 40 സീറ്റുകളില്‍ ഇതുവരെ ചര്‍ച്ച പൂര്‍ത്തിയാക്കിയിട്ടില്ല. രാഹുലിന്റെ റാലിയില്‍ തേജസ്വി യാദവ് പങ്കെടുക്കുന്നുണ്ട്. ചര്‍ച്ച ഇതിന് ശേഷമുണ്ടാകും. കോണ്‍ഗ്രസ് 20 സീറ്റില്‍ മത്സരിക്കാനാണ് സാധ്യത. ആര്‍ജെഡി 22 സീറ്റിലും മത്സരിക്കും. ബാക്കിയുള്ള എട്ട് സീറ്റുകള്‍ ഘടകകക്ഷികള്‍ക്ക് നല്‍കാനാണ് തീരുമാനം. ഇത് പ്രതീക്ഷിച്ചതിലും കൂടുതല്‍ സീറ്റുകളാണ്. ഇത്തവണ പ്രമുഖ സ്ഥാനാര്‍ത്ഥികളെ തന്നെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസിന്റെ ലക്ഷ്യം

കോണ്‍ഗ്രസിന്റെ ലക്ഷ്യം

രാഹുലിന്റെ റാലിയോടെ സംസ്ഥാനത്തെ രാഷ്ട്രീയ ട്രെന്‍ഡ് മാറിമറിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഇതുവഴി സംസ്ഥാനത്ത് ഒറ്റയ്ക്ക് മത്സരിക്കാനുള്ള ധൈര്യം തങ്ങള്‍ക്കുണ്ടെന്ന് ആര്‍ജെഡിയെ ബോധ്യപ്പെടുത്തുക കൂടിയാണ് രാഹുലിന്റെ ലക്ഷ്യം. കോണ്‍ഗ്രസ് പറയുന്ന പോലെയല്ല, മറിച്ച് തങ്ങള്‍ പറയുന്നതാണ് സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമെന്നാണ് ആര്‍ജെഡിയുടെ നിലപാട്. ഇതിനുള്ള മുന്നറിയിപ്പാണ് രാഹുലിന്റെ സന്ദര്‍ശനം. കോണ്‍ഗ്രസിന്റെ ബീഹാര്‍ ഘടകം മികച്ച വിജയം നേടുമെന്ന ഉറപ്പും രാഹുലിന് നല്‍കിയിട്ടുണ്ട്.

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഇടയുന്നു.... രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാന്‍ പവാര്‍!മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസും എന്‍സിപിയും ഇടയുന്നു.... രാജ് താക്കറെയുമായി സഖ്യമുണ്ടാക്കാന്‍ പവാര്‍!

രാഹുല്‍ ഗാന്ധിയുടെ 5 പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തകര്‍ന്നു... ബിജെപി തിരിച്ചുവരുന്നു!!രാഹുല്‍ ഗാന്ധിയുടെ 5 പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ തകര്‍ന്നു... ബിജെപി തിരിച്ചുവരുന്നു!!

English summary
congress gears up for rahul gandhi rally
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X