രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ സംഭാവന; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി അജയ് മാക്കന്‍
ദില്ലി: കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബിജെപി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നുവെന്ന് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയായ അജയ് മാക്കന്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അന്വേഷണം നേരിടുന്ന വജ്രവ്യാപാരി മെഹുല്‍ ചോക്‌സി, റാണ കപൂര്‍, ജിഗ്നേഷ് മേവാനി, സാക്കിര്‍ നായിക്, തുടങ്ങിയവരില്‍ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷനും രാജീവ് ഗാന്ധി ചാരിറ്റബിള്‍ ട്രസ്റ്റും സംഭവാവന സ്വീകരിച്ചുവെന്ന ബിജെപി ആരോപണത്തിനെതിരായിരുന്നു അജയ് മാക്കന്‍ രംഗത്തെത്തിയത്.
രാജീവ് ഗാന്ധി ഫൗണ്ടേഷന്‍ ഇതുവരേയും കൈപറ്റിയ സംഭാവനകളുടെ ഉറവിടം വ്യക്തമാക്കണമെന്നും അത് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണമെന്നുമായിരുന്നു ബിജെപിയുടെ പ്രധാന ആരോപണം.

കോണ്‍ഗ്രസ്
ബിജെപിയുടെ ആരോപണങ്ങള്‍ക്കെതിരെ ശക്തമായി തിരിച്ചടിച്ചിരിക്കുകയാണ് കോണ്‍ഗ്രസ്. രാജസ്ഥാന്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ്, സിബിഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് ബിജെപി ഉപയോഗിക്കുകയാണെന്ന് അജയ് മാക്കന്‍ ആരോപിച്ചു.

ഇഡി അന്വേഷണം
എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആദ്യം തന്നെ അന്വേഷണം ഏറ്റെടുക്കില്ല. നിയമം അറിയുന്നവര്‍ക്ക് മനസിലാവും ഏതെങ്കിലും കേസില്‍ മറ്റ് ഏജന്‍സികളുടെ അന്വേഷണത്തില്‍ പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ മാത്രമം ഇഡി അന്വേഷണം ഏറ്റെടുക്കുകയുള്ളുവെന്നും അജയ് മാക്കന്‍ പറഞ്ഞു. രാജസ്ഥാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം മതിപ്പ് പ്രകടിപ്പിച്ചു.
Recommended Video

പ്രകടന പത്രിക
തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറക്കിയ പ്രകടന പത്രികയില്‍ 60-70 ശതമാനം വരെ കാര്യങ്ങള്‍ പൂര്‍ത്തീകരിച്ചുവെന്ന് അജയ്മാക്കന്‍ അവകാശപ്പെട്ടു. മന്ത്രിമാര്‍ വകുപ്പ് തല റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. താന് അതില്‍ സന്തുഷ്ടനാണ്, ഏതെങ്കിലും സര്‍ക്കാര്‍ പ്രകടന പത്രികയുടെ 6-70 ശതമാനം വരെ പൂര്‍ത്തിയാക്കിയാല്‍ അത് മികച്ചതാണെന്നും അജയ്മാക്കന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം അദ്ദേഹം പാര്‍ട്ടി ആസ്ഥാനത്ത് നേതാക്കളുമായി കൂടികാഴ്ച്ച നടത്തിയിരുന്നു.

രാജസ്ഥാനില്‍
രാജസ്ഥാനില്‍ പാര്‍ട്ടി ചില പ്രത്യേകം നീക്കങ്ങളും നടത്തുന്നുണ്ട്. പ്രാദേശിക തല നേതാക്കളുമായും പാര്‍ട്ടി പ്രവര്‍ത്തകരുമായും കൂടികാഴ്ച്ച നടത്തുന്നതിനായി ജില്ലയുടെ ചുമതലയുള്ള നേതാക്കള്‍ക്ക് മാസത്തിലൊരിക്കല്‍ ഇവിടം സന്ദര്‍ശിക്കുകയും ജയ്പൂരിലെ പാര്‍ട്ടി ആസ്ഥാനത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് തീരുമാനം. ഇത്തരത്തില്‍ സംഘടനയെ ശക്തിപ്പെടുത്തുന്നതിനായി നേതാക്കള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ ചര്‍ച്ച ചെയ്യുന്നതിനായി എല്ലാ മാസവും യോഗം വിളിച്ചു ചേര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

അജ്മീര്‍ ഡിവിഷനിലും
ബുധനാഴ്ച്ച അജ്മീര്‍ ഡിവിഷനിലും യോഗം ചേരും. മന്ത്രിമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടുകള്‍ പ്രകടന പത്രികയുമായി താരതമ്യപ്പെടുത്തി ചര്‍ച്ച ചെയ്യുമെന്നും ഒക്ടോബര്‍ 2 ന് അത് ജനങ്ങളിലേക്ക് എത്തിക്കുമെന്നും രാജസ്ഥാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. നേതാക്കളുടേയും പ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ഇവിടെ സംഘടനാതലത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരികയാണെന്നും നേതാക്കള്‍ പറയുന്നു.












Click it and Unblock the Notifications