കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജി പരമേശ്വര കർണാടക ഉപമുഖ്യമന്ത്രി; കോൺഗ്രസിന് 22 മന്ത്രിമാർ, ജെഡിഎസിന് 12 മന്ത്രിമാർ...

  • By Desk
Google Oneindia Malayalam News

ബെംഗളൂരു: കോൺഗ്രസ്-ജെഡിഎസ് യോഗത്തിൽ കർണാടക മന്ത്രിസഭയുടെ രൂപരേഖയായി. അനിശ്ചിതത്വത്തിനൊടുവിൽ കോൺഗ്രസ് നേതാവ് ജി പരമേശ്വരി ഉപമുഖ്യമന്ത്രിയായി സത്യപ്രിജ്ഞ ചെയ്യും. 34 മന്ത്രിമാരാണ് കർണാടക മന്ത്രിസഭയിൽ ഉണ്ടാകുക. 22 കോൺഗ്രസ് മന്ത്രിമാരും 12 ജെഡിഎസ് മന്ത്രിമാരും മന്ത്രിസഭകും. കോൺഗ്രസ്-ജെഡിഎസ് യോഗത്തിന് ശേഷം കർണാടക ചാർജ്ജുള്ള എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമിക്ക് ഒപ്പം തന്നെ ഉപമുഖ്യമന്ത്രിയായി ജി പരമേശ്വരയും സത്യ പ്രതിജ്ഞ ചെയ്യും. ബുധനാഴ്ച വൈകുന്നേരം 4.30നാണ് സത്യപ്രതിജ്ഞ ചടങ്ങ് നടക്കുയെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഗവർണർ വാജുഭായ് വാല സത്യവാചകം ചൊല്ലിക്കൊടുക്കും.

കെആർ രമേഷ് കുമാർ സ്പീക്കർ

കെആർ രമേഷ് കുമാർ സ്പീക്കർ


കോൺഗ്രസിലെ കെആർ രമേഷ് കുമാർ ആയിരിക്കും സ്പീക്കർ. ഏഴുതവണ എം.എൽ.എയായ റോഷൻ ബെയ്ഗിനെയോ മറ്റേതെങ്കിലും മുസ്ലിം എം.എൽ.എമാരെയോ ഉപമുഖ്യമന്ത്രി സ്ഥാനത്തേക്ക്പരിഗണിക്കണമെന്ന് ചില മുസ്ലീം സംഘടനകൾ ആവശ്യപ്പപെട്ടിരുന്നു. എന്നാൽ ഇത് കോൺഗ്രസ് തള്ളുകയായിരുന്നു.

വിശാല പ്രതിപക്ഷം

വിശാല പ്രതിപക്ഷം

കുമാരസ്വാമിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് ബിജെപിക്കെതിരെ വിശാല പ്രതിപക്ഷത്തിന്റെ ശക്തിപ്രകടനത്തിനുള്ള വേദിയാകുമെന്നാണ് സൂചനകള്‍. രാഹുല്‍ഗാന്ധിയും സോണിയാഗാന്ധിയും അടക്കമുള്ള നേതാക്കളെയെല്ലാം ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. മന്ത്രിസഭ വിപുലീകരണം സംബന്ധിച്ച തീരുമാനങ്ങള്‍ എടുത്തുകഴിഞ്ഞുവെന്നും കോണ്‍ഗ്രസുമായി ഭിന്നതകള്‍ ഒന്നുമില്ലെന്നും നിയുക്ത മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി മാധ്യമങ്ങളോട് പറഞ്ഞു.

മന്ത്രിമാരുടെ വകുപ്പുകൾ

മന്ത്രിമാരുടെ വകുപ്പുകൾ


മന്ത്രിമാരുടെ വകുപ്പുകള്‍ സംബന്ധിച്ച തീരുമാനം നിയമസഭയില്‍ വിശ്വാസവോട്ട് നേടിയശേഷമെ ഉണ്ടാകൂവെന്നനാണ് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ വ്യക്തമാക്കിയിട്ടുള്ളത്. ബിജെപി നേതാക്കളാരും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല എന്ന പ്രത്യേകതയുമുണ്ട്. അന്നേദിവസം പ്രതിഷേധദിനമായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.

പ്രതിപക്ഷ സഖ്യം

പ്രതിപക്ഷ സഖ്യം


സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി , സോണിയ ഗാന്ധി, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍, തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി, സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്, തമിഴ്നാട്ടില്‍ നിന്ന് ഡിഎംകെ നേതാവ് എംകെ സ്റ്റാലിന്‍, എന്‍സിപി നേതാവ് ശരത് പവാര്‍ തുടങ്ങിയ നേതാക്കളേയും ചടങ്ങില്‍ ക്ഷണിച്ചിട്ടുണ്ട്.

English summary
Congress and JD (S) leaders held a meeting on Tuesday (May 22) evening to discuss the sharing of cabinet berths in the new coalition government. Out of the 34 ministries, the Congress will keep 22 while the JD (S) will get 12, said Congress' Karnataka general secretary KC Venugopal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X