കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൃത്യമായ ഭൂരിപക്ഷം പഞ്ചാബിലും കേരളത്തിലും മാത്രം: മറ്റു സംസ്ഥാനങ്ങളില്‍ നിലംതൊടാതെ കോണ്‍ഗ്രസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ആദ്യ ഫലസൂചനകള്‍ വരുമ്പോള്‍ കേരളവും പഞ്ചാബും മാത്രമാണ് കോണ്‍ഗ്രസിന് ഏക ആശ്വാസം. 272 എന്ന മാന്ത്രിക സംഖ്യ മറികടന്ന് 326 സീറ്റുകളില്‍ ബിജെപിയുടെ എന്‍ഡിഎ ലീഡ് ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന്റെ യുപിഎയ്ക്ക് 104 സീറ്റുകള്‍ മാത്രമാണ് മുന്നേറ്റം.

മോദിക്ക് വോട്ട് നല്‍കി ന്യൂനപക്ഷങ്ങളും ദളിതരും!! കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് തിരിച്ചടിമോദിക്ക് വോട്ട് നല്‍കി ന്യൂനപക്ഷങ്ങളും ദളിതരും!! കോണ്‍ഗ്രസ് പ്രചരണങ്ങള്‍ക്ക് തിരിച്ചടി

നിലവിലെ ഫല സൂചനകള്‍ അനുസരിച്ച് പഞ്ചാബിലെ 13 ലോക്‌സഭ സീറ്റുകളില്‍ 10 എണ്ണത്തില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുമ്പോള്‍ 2 എണ്ണത്തില്‍ മാത്രമാണ് ബിജെപിക്ക് മുന്‍തൂക്കം. 1 സീറ്റില്‍ എ എ പി മുന്നേറുന്നു. കോണ്‍ഗ്രസ്. ബിജെപി, ശിരോമണി അകാലി ദള്‍, ആം ആദ്മി പാര്‍ട്ടി എന്നിവയാണ് പഞ്ചാബിലെ പ്രമുഖ പാര്‍ട്ടികള്‍.

congressflag-

കേരളത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും തമ്മിലായിരുന്നു പ്രധാന പോരാട്ടം. സംസ്ഥാനത്ത് ഇതുവരെ 1 സീറ്റ് പോലും നേടാത്ത ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമോയെന്നതും രാഷ്ട്രീയ കേരളം ഇത്തവണ ഉറ്റു നോക്കുന്നു. ആദ്യ നാല് മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ ആകെയുള്ള 20 ലോക്‌സഭ സീറ്റുകളില്‍ 19 ഇടത്തും കോണ്‍ഗ്രസാണ് മുന്നേറുന്നത്. 1 സീറ്റുകളില്‍ മാത്രമാണ് ഇടതുപക്ഷത്തിന് മുന്‍തൂക്കമുള്ളത്. അതാകട്ടെ വളരെ ചെറിയൊരു ഭൂരിപക്ഷത്തില്‍ മാത്രം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടില്‍ ഒരു ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് രാഹുല്‍ മുന്നേറുന്നത്. അതേ സമയം കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായ അമേഠിയിലെ കണക്കെടുക്കുമ്പോള്‍ രാഹുല്‍ പിന്നിലാണ്.

കോണ്‍ഗ്രസ് പ്രതീക്ഷയര്‍പ്പിച്ച കര്‍ണാടകയില്‍ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. എച്ച് ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള ജെഡിഎസ് മികച്ച പ്രകടനമാണ് തുംക്കൂറിലും ഹാസനിലും കാഴ്ച വെക്കുന്നത്. അതേ സമയം എച്ച് ഡി കുമാരസ്വാമിയുടെ മകന്‍ നിഖില്‍ മത്സരിക്കുന്ന മാണ്ഡ്യയില്‍ അദ്ദേഹം പിന്നിലാണ്. തമിഴ്‌നാട്ടില്‍ കോണ്‍ഗ്രസ് സഖ്യമായ ഡിഎംകെ മിക്ക സീറ്റുകളിലും മുന്നേറുന്നു. തൂത്തുക്കുടിയില്‍ പാര്‍ട്ടി നേതാവ് കനിമൊഴി ലീഡ് ചെയ്യുന്നു. മഹാരാഷ്ട്രയിലെ മുംബൈ നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ ഊര്‍മിള മണ്ഡോദ്കര്‍ പിന്നിലാണ്. മധ്യപ്രദേശില്‍ ജ്യോതിരാദിത്യ സിന്ധ്യയുടെ സ്ഥിതിയും പരുങ്ങലിലാണ്.

English summary
Congress get clear majority in Kerala and Punjab only in Lok sabha election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X