കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയില്‍ കോണ്‍ഗ്രസിന് ന്യൂനപക്ഷ വോട്ട് ബാങ്കില്‍ പ്രതീക്ഷ... വന്‍ ഏകീകരണം!!

Google Oneindia Malayalam News

ദില്ലി: കോണ്‍ഗ്രസ് ദില്ലിയില്‍ വട്ടപൂജ്യമായെങ്കിലും പ്രതീക്ഷയുയര്‍ത്തുന്ന ഘടകങ്ങള്‍ പാര്‍ട്ടിയില്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. പ്രധാനമായും പാര്‍ട്ടി പ്രതീക്ഷിച്ചതിനും മുകളിലുള്ള ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണമാണ് ഉണ്ടായിരിക്കുന്നത്. 2014ല്‍ ഇതേ രീതിയില്‍ തന്നെ പാരജയപ്പെട്ടെങ്കിലും വോട്ടുകളുടെ കാര്യത്തില്‍ ഇത്തരത്തിലുള്ള ഏകീകരണം ഉണ്ടായിരുന്നില്ല.

നേരത്തെ തിരഞ്ഞെടുപ്പ് നടന്ന ശേഷം ന്യൂനപക്ഷ ഏകീകരണമുണ്ടായെന്ന് അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നു. അതുപോലെ തന്നെ സംഭവിച്ചെന്നാണ് വ്യക്തമാകുന്നത്. ഈ സാചര്യത്തില്‍ ഇനി കുറഞ്ഞ കാലം മാത്രമുള്ള നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് കോണ്‍ഗ്രസ് ഉറ്റുനോക്കുന്നത്. ഇത് നിയമസഭാ മണ്ഡലങ്ങളിലേക്ക് പോകുമ്പോള്‍ വന്‍ നേട്ടം കോണ്‍ഗ്രസിന് ലഭിക്കുമെന്നാണ് പ്രതീക്ഷ.

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് മണ്ഡലങ്ങള്‍

മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലായിട്ടാണ് ഭൂരിഭാഗം ന്യൂനപക്ഷ വോട്ടുകളും ദില്ലിയില്‍ ഉള്ളത്. ഇവിടെ എഎപിയെയും ബിജെപിയെയും പിന്നിലാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. ഇവരേക്കാളും കൂടുതല്‍ ന്യൂനപക്ഷ വോട്ടുകള്‍ ലഭിച്ചത് കോണ്‍ഗ്രസിനാണ്. ഈസ്റ്റ് ദില്ലിയെ ഓഖ്‌ല മണ്ഡലത്തില്‍ ന്യൂനപക്ഷങ്ങള്‍ കൂട്ടത്തോടെയാണ് കോണ്‍ഗ്രസിന് വോട്ട് ചെയ്തത്. 60000 വോട്ടുകളാണ് കോണ്‍ഗ്രസിന്റെ അരവിന്ദര്‍ സിംഗ് ലവ്‌ലിക്ക് ലഭിച്ചത്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

ഈസ്റ്റ് ദില്ലി ഗൗതം ഗംഭീര്‍ മത്സരിച്ച മണ്ഡലമാണ.് ഇവിടെ രണ്ടാം സ്ഥാനത്ത് എഎപിയുടെ അതിഷിയാണ് എത്തിയത്. 43000 വോട്ടാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ മണ്ഡലത്തില്‍ വിജയിച്ച ഗംഭീറിന് വെറും 35000 ന്യൂനപക്ഷ വോട്ടുകളാണ് ലഭിച്ചത്. അതേസമയം ഗംഭീര്‍ 3.91 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗംഭീര്‍ ഈ മണ്ഡലം വിജയിച്ചത്. അതേസമയം ഇത്രയും ന്യൂനപക്ഷ വോട്ടുകളും ഏകീകരണമുണ്ടായത് ബിജെപി മുന്നോട്ടുള്ള യാത്രയില്‍ ഭീഷണിയാണ്.

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍

മുസ്ലീം വോട്ടുകള്‍ ചാന്ദ്‌നി ചൗക്ക് മണ്ഡലത്തിലെ ബാല്ലിമാരന്‍, ചാന്ദ്‌നി ചൗക്ക്, മാട്ടിയ മഹല്‍ നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസിനാണ് ലഭിച്ചത്. ചാന്ദ്‌നി ചൗക്കിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയപ്രകാശ് അഗര്‍വാളിന് 33440 വോട്ടുകളാണ് ലഹബിച്ചത്. 52669 വോട്ടുകള്‍ മാട്ടിയ മഹലില്‍ നിന്നും 49036 വോട്ടുകള്‍ ബാല്ലിമാരനില്‍ നിന്നും ലഭിച്ചു. ഇവിടെ ഹര്‍ഷ വര്‍ധനമായിരുന്നു ബിജെപി സ്ഥാനാര്‍ത്ഥി. കരുത്തനായ സ്ഥാനാര്‍ത്ഥിയായിട്ടും വോട്ട് കോണ്‍ഗ്രസിനാണ് പോയത്.

നിയമസഭയിലെ പോരാട്ടം

നിയമസഭയിലെ പോരാട്ടം

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കും എഎപിക്കും ഒരുപോലെ ആശങ്ക നല്‍കുന്നതാണ് ഈ കണക്കുകള്‍. ബിജെപി സ്ഥാനാര്‍ത്ഥി ന്യൂനപക്ഷ വോട്ടുകള്‍ നേടുന്നതില്‍ പിന്നോക്കം പോയതാണ് പ്രധാന പ്രശ്‌നം. ലോക്‌സഭാ മണ്ഡലങ്ങളാവുമ്പോള്‍ ന്യൂനപക്ഷങ്ങള്‍ ചിതറി പോകും. എന്നാല്‍ നിയമസഭാ പോരാട്ടത്തില്‍ ഇവര്‍ നിര്‍ണായക വോട്ടുബാങ്കായി മാറും. അത് കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിക്കുമെന്നാണ് പ്രതീക്ഷ.

തൂത്തുവാരും....

തൂത്തുവാരും....

നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ ഷീലാ ദീക്ഷിത് 64382 ന്യൂനപക്ഷ വോട്ടുകളാണ് നേടിയത്. ഇത് സീലാംപൂര്‍ എന്ന ഒറ്റ നിയമസഭാ മണ്ഡലത്തില്‍ നിന്ന് മാത്രമാണ്. ബാബര്‍പൂരില്‍ ഇത് 57227 വോട്ടുകളും മുസ്തഫബാദില്‍ ഇത് 69803 വോട്ടുകളുമായി കൂടുകയും ചെയ്തു. ഇവിടെ മനോജ് തിവാരി മികച്ച പ്രകടനം നടത്തി എന്നതും ശ്രദ്ധേയമാണ്. ബിജെപി സ്ഥാനാര്‍ത്ഥിയാണ് തിവാരി. ബാക്കിയുള്ള മണ്ഡലങ്ങളിലും ഇത് തന്നെയാണ് സ്ഥിതി.

കോണ്‍ഗ്രസില്‍ മാറ്റം 48 മണിക്കൂറില്‍... ശശി തരൂരിന്റെ നിര്‍ദേശം ഇങ്ങനെ, കമല്‍നാഥ് തെറിക്കുംകോണ്‍ഗ്രസില്‍ മാറ്റം 48 മണിക്കൂറില്‍... ശശി തരൂരിന്റെ നിര്‍ദേശം ഇങ്ങനെ, കമല്‍നാഥ് തെറിക്കും

English summary
congress get minority votes in delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X