കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രിയങ്കാ ഗാന്ധി റാലി നടത്തിയ 31ൽ 30 സീറ്റിലും കോൺഗ്രസ് തോറ്റു.. ജയിച്ചത് സോണിയാ ഗാന്ധി മാത്രം!!

  • By S Swetha
Google Oneindia Malayalam News

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പിന് മൂന്ന് മാസം മുന്‍പാണ് എഐസിസി ജനറല്‍ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി വാദ്രയുടെ രാഷ്ട്രീയ പ്രവേശനം. പക്ഷേ ഉത്തര്‍പ്രദേശിലടക്കമുള്ള വോട്ടര്‍മാരില്‍ നിന്നും കോണ്‍ഗ്രസിന് വോട്ട് പിടിക്കാന്‍ ഇതുകൊണ്ടായില്ലെന്നാണ് തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്.

യുപിയില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് വന്‍ തിരിച്ചടി: പരാജയത്തിന് കാരണം വോട്ടിംഗ് മെഷീനിലെ ക്രമക്കേട്!യുപിയില്‍ എസ്പി- ബിഎസ്പി സഖ്യത്തിന് വന്‍ തിരിച്ചടി: പരാജയത്തിന് കാരണം വോട്ടിംഗ് മെഷീനിലെ ക്രമക്കേട്!

പടിഞ്ഞാറന്‍ യുപിയുടെ ചാര്‍ജുള്ള ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പം കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയായിരുന്നു പ്രിയങ്കയ്ക്ക്. ശക്തമായ ത്രികോണ മത്സരം നടക്കുന്ന സംസ്ഥാനത്ത് വലിയ ചുമതലയാണ് പ്രിയങ്കയ്ക്ക് നടത്താനുണ്ടായിരുന്നത്. ബിജെപിയുടെ എന്‍ഡിഎയും ബിഎസ്പി-എസ്പി കൂട്ടുകെട്ടിന്റെ മാഹാഗഡ്ബന്ധനുമായിരുന്നു പ്രിയങ്കയ്ക്ക് നേരിടാനുണ്ടായിരുന്നത്.

 മാസ്റ്റര്‍ സ്ട്രോക്ക്!!!

മാസ്റ്റര്‍ സ്ട്രോക്ക്!!!

പ്രിയങ്കയുടെ രാഷ്ട്രീയ പ്രവേശം മാസ്റ്റര്‍ സ്‌ട്രോക്കാണെന്ന് ചിലര്‍ വാദിക്കുമ്പോള്‍ ഈ അടിയന്തര തീരുമാനം തന്നെയാണ് കോണ്‍ഗ്രസിന് തിരിച്ചടിയായതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പ്രിയങ്ക നടത്തിയ 38 റാലികളില്‍ 26ഉം യുപിയില്‍ ആയിരുന്നു. അതേസമയം മധ്യപ്രദേശ്, ദില്ലി, ജാര്‍ഘണ്ഡ്, ഹരിയാന എന്നിവിടങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടിയും പ്രിയങ്ക പ്രചരണം നടത്തി. 97 ശതമാനം മണ്ഡലങ്ങളിലും പ്രിയങ്ക പ്രചരണം നടത്തിയെങ്കിലും കോണ്‍ഗ്രസ് അതിദയനീയമായി തോറ്റു. 43 അംഗ ലോക്‌സഭയിലെ 80 സീറ്റുകള്‍ ഉള്‍‌പ്പെടുന്ന ഉത്തര്‍പ്രദേശ് ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ പ്രധാനഭാഗമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാരണാസി, യുപി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ ഗോരഖ്പൂര്‍, ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റുകളായ അമേഠി, റായ്ബറേലി എന്നീ മണ്ഡലങ്ങള്‍ അടങ്ങുന്ന 41 ലോക്‌സഭ സീറ്റുകളാണ് കിഴക്കന്‍ യുപിയില്‍ ഉള്ളത്.

 യുപിഎക്ക് 90 സീറ്റ്

യുപിഎക്ക് 90 സീറ്റ്

ബിജെപി നയിക്കുന്ന എന്‍ഡിഎ 350 സീറ്റിന്റെ പിന്‍ബലത്തോടെ ഭരണം തുടരാനുള്ള അവസരം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് നയിക്കുന്ന യുപിഎയ്ക്ക് ആകെ ലഭിച്ചത് 90 സീറ്റുകളാണ്. ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്റെ അവസ്ഥയെ ദുരന്തമെന്ന് തീര്‍ച്ചയായും വിളിക്കാം. കാരണം സംസ്ഥാനത്ത് ആകെ ഒറ്റ സീറ്റില്‍ വിജയിച്ചപ്പോള്‍ ഗാന്ധി കുടുംബത്തിന്റെ പരമ്പരാഗത സീറ്റായ അമേഠിയില്‍ രാഹുല്‍ ഗാന്ധി സമൃതി ഇറാനിയോട് തോറ്റത് 44,000 വോട്ടിന്റെ വ്യത്യാസത്തിലാണ്. അതേ സമയം റായ്ബറേലി നിലനിര്‍ത്താന്‍ യുപിഎ ചെയര്‍പേഴ്‌സണ്‍ സോണിയ ഗാന്ധിക്ക് സാധിച്ചു.

Recommended Video

cmsvideo
17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഇല്ല
 20ല്‍ ഒതുങ്ങി ​എസ്പി- ബിഎസ്പി സഖ്യം

20ല്‍ ഒതുങ്ങി ​എസ്പി- ബിഎസ്പി സഖ്യം

എന്‍ഡിഎ 59 സീറ്റ് സ്വന്തമാക്കിയപ്പോള്‍ എസ്പി-ബിഎസ്പി സഖ്യം 20 സീറ്റുകള്‍ നേടി. 8 ശതമാനം വോട്ട് ഷെയറാണ് യുപിഎയ്ക്ക് ലഭിച്ചത്. യുപിയിലെ 67 സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചപ്പോള്‍ സഖ്യകക്ഷികള്‍ നാല് സീറ്റില്‍ മത്സരിച്ചു. മുസ്ലീങ്ങളുടെയും യാദവരുടെയും വോട്ടുകള്‍ മഹാഗഡ്ബന്ധന്‍ നേടിയപ്പോള്‍ ബിജെപി നയിക്കുന്ന എന്‍ഡിഎ ജാട്ടുകളുടെയും ഹിന്ദു അപ്പര്‍ കാസ്റ്റ് വോട്ടുകളും നേടിയാണ് വന്‍ വിജയം നേടിയത്.

English summary
Congress get Raibareli only after Priyanka Gandhi's political entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X