തെരഞ്ഞെടുപ്പിന് മാസങ്ങള്‍; മധ്യപ്രദേശില്‍ 30 ബിഎസ്പി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍
ഭോപ്പാല്‍: മധ്യപ്രദേശില്‍ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം ശേഷിക്കെ കോണ്‍ഗ്രസിന് വന്‍ നേട്ടം. മായാവതിയുടെ ബിഎസ്പിയില്‍ നിന്ന് നേതാക്കള്‍ കോണ്‍ഗ്രസിലേക്ക് ഒഴുകുകയാണ്. 30 പ്രവര്‍ത്തകരാണ് ബിഎസ്പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയിരിക്കുന്നത്. കമല്‍നാഥിന്റെ സാന്നിധ്യത്തിലാണ് കാര്‍ഖോണില്‍ നിന്നുള്ള ഈ നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
മധ്യപ്രദേശിന്റെ ചുമതലയുണ്ടായിരുന്ന മുന്‍ ബിഎസ്പി നേതാവ് ഭഗവാന്‍ ബദോലെയും കോണ്‍ഗ്രസിലെത്തിയവരിലുണ്ട്. 25 വര്‍ഷമായി ബിഎസ്പിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ് ഇവര്‍. കോണ്‍ഗ്രസില്‍ ഇവര്‍ക്ക് അര്‍ഹിച്ച സ്ഥാനം നല്‍കുമെന്നും സച്ചിന്‍ യാദവ് എംഎല്‍എ പറഞ്ഞു.ബിഎസ്പി നേതാക്കളെ കോണ്‍ഗ്രസിന് ഏറെ ആവശ്യമാണ്. ദളിത് വോട്ട് ബാങ്ക് സംസ്ഥാനത്ത് ഏറെ നിര്‍ണായകമാകും.ആദിവാസിക വോട്ടുകളും അതുപോലെ ശക്തമാണ്. ഇവ രണ്ടും നേടാന്‍ ബിഎസ്പിയുടെ പ്രാദേശിക നേതാക്കളിലൂടെ സാധിക്കും.

കോണ്‍ഗ്രസും, ബിജെപിയും കഴിഞ്ഞാല്‍ ഏറ്റവുമധികം നേട്ടമുണ്ടാക്കാന്‍ സാധ്യതയുള്ള പാര്‍ട്ടിയായി സര്‍വേകള്‍ പ്രവചിച്ചതും മധ്യപ്രദേശ് ബിഎസ്പിയാണ്. ബിജെപി ആദിവാസി-ദളിത് വോട്ടുകള്‍ക്കായി വമ്പന്‍ പ്രഖ്യാപനങ്ങള്‍ നടത്തുമ്പോള്‍ ബിഎസ്പി നേതാക്കളുടെ വരവ് നേട്ടമാകുമെന്ന വിലയിരുത്തലിലാണ് കോണ്‍ഗ്രസ്. നേരത്തെ ജ്യോതിരാദിത്യ സിന്ധ്യയുടെ വിശ്വസ്തനും ഇതുപോലെ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.
ബിജെപിയുടെ കാസ്രവാഡ് അധ്യക്ഷന്‍ മിഥുന്‍ ബഗ്ലാന, ട്രഷറര് രാംപ്രസാദ് ഗംഗലെ, സിറ്റി പ്രസിഡന്റ് അംജദ് ഖാന്‍, റിതേഷ് ഗംഗലെ, ചിന്താറാം കരോലി, രാഹുല്‍ ചവാന്‍ പോലുള്ള പ്രമുഖരും ബിഎസ്പിയില്‍ നിന്നെത്തിയിട്ടുണ്ട്. അതേസമയം കോണ്‍ഗ്രസ് പ്രചാരണത്തിന് ഇതോടൊപ്പം മൂര്‍ച്ച കൂട്ടിയിട്ടുണ്ട്. ഫോണ്‍ പേ സിഎം പ്രചാരണമാണ് കോണ്‍ഗ്രസ് ആരംഭിച്ചിരിക്കുന്നത്. കര്‍ണാടകയിലെ പേ സിഎം വലിയ ഹിറ്റായ സാഹചര്യത്തിലാണ് ഈ നീക്കം.
അതേസമയം കോണ്‍ഗ്രസ് മധ്യപ്രദേശില്‍ വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാരുണ്ടാക്കും. പിന്നില്‍ നിന്ന് കുത്തിയവര്‍ക്ക് പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവും ഉണ്ടാവില്ലെന്നും ദിഗ് വിജയ് സിംഗ് പറഞ്ഞു.കോണ്‍ഗ്രസിന് കഴിഞ്ഞ തവണ ജനങ്ങള്‍ അധികാരം സമ്മാനിച്ചതാണ്. എന്നാല്‍ ചിലര്‍ ചേര്‍ന്ന് അതിനെ അട്ടിമറിച്ചു. അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. ജനവിധിയെ അട്ടിമറിച്ച് അവര്‍ കോടികളാണ് സമ്പാദിച്ചതെന്നും ദിഗ് വിജയ് സിംഗ് ആരോപിച്ചു.
ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ സിന്ധ്യ എന്താണ് ചെയ്തതെന്ന് ആദ്യം വിശദമാക്കണം. ജനങ്ങള്‍ അദ്ദേഹത്തിന് എതിരാണ്. സിദ്ധിയില്‍ ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിഞ്ഞ സംഭവം നാണക്കേടുണ്ടാക്കുന്നതാണ്. കര്‍ശന നടപടി തന്നെ അതിനെതിരെ എടുക്കണമെന്നും സിംഗ് ആവശ്യപ്പെട്ടു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ ഗ്വാളിയോര്‍-ചമ്പല്‍ സന്ദര്‍ശനത്തിനായി കാത്തിരിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇത് സംസ്ഥാനത്തെ സാഹചര്യം കൂടുതല്‍ അനുകൂലമാക്കുമെന്നാണ് കരുതുന്നത്.












Click it and Unblock the Notifications