ദില്ലിയില്‍ കോണ്‍ഗ്രസിന് ആസ്ഥാനം ഇല്ലാതാകുമോ?
ദില്ലി: ദില്ലിയില്‍ കോണ്‍ഗ്രസിന് ആസ്ഥാനം നഷ്ടമാകുമോ? ദില്ലി 24 അക്ബര്‍ റോഡിലുള്ള എ.ഐ.സി.സി ആസ്ഥാനം ഒഴിയാന്‍ കേന്ദ്ര നഗര വികസന മന്ത്രാലയം ആവശ്യപ്പെട്ടു. ഇത് ചൂണ്ടിക്കാട്ടി മന്ത്രാലയം നോട്ടീസ് നല്‍കി.
ഓഫീസ് ഒഴിയാന്‍ അല്പം കൂടി സമയം അനുവദിക്കണമെന്ന അഭ്യര്‍ത്ഥന മന്ത്രാലയം തള്ളി. സര്‍ക്കാര്‍ കെട്ടിടത്തിലാണ് എ.ഐ.സി.സി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 35 വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുകയാണ് അക്ബര്‍ റോഡിലെ നമ്പര്‍24 കെട്ടിടം.

കെട്ടിടത്തിന്റെ പാട്ടക്കാലാവധി 2013ല്‍ കഴിഞ്ഞിരുന്നു. അന്ന് യു.പി.എ ഭരണമായിരുന്നതിനാല്‍ കാലാവധി നീട്ടി നല്‍കി.
ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം തലസ്ഥാനത്ത് വിവിധ കക്ഷികള്‍ അനധികൃതമായി കൈവശം വച്ചിരിക്കുന്ന ബംഗ്‌ളാവുകള്‍ ഒഴിപ്പിച്ചു വരികയാണ്. അതിന്റെ ഭാഗമായാണ് എ.ഐ.സി.സി കെട്ടിടത്തിനും നോട്ടീസ് നല്‍കിയത്.












Click it and Unblock the Notifications