മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ഭൂരിപക്ഷം നേടും; 135 സീറ്റ് വരെ ലഭിക്കുമെന്ന് ലോക്‌പോള്‍ സര്‍വേ
ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം പ്രവചിച്ച് ലോക്‌പോള്‍ സര്‍വേ. കോണ്‍ഗ്രസിന് 130 മുതല്‍ 135 സീറ്റുകള്‍ വരെ ലഭിക്കുമെന്നാണ് പ്രവചനം. ബിജെപിക്ക് അധികാരം നഷ്ടമാവുമെന്നും, സീറ്റുകള്‍ കാര്യമായി കുറയുമെന്നും സര്‍വേയില്‍ പറയുന്നു. ബിജെപിക്ക് 90 മുതല്‍ 95 സീറ്റുകള്‍ വരെയാണ് ലഭിക്കുക. അതേസമയം ബിഎസ്പിക്ക് പരമാവധി രണ്ട് സീറ്റുകള്‍ വരെയും, മറ്റുള്ളവര്‍ക്ക് അഞ്ച് സീറ്റുകള്‍ വരെയും ലഭിച്ചേക്കുമെന്നും സര്‍വേ പ്രവചിക്കുന്നു.
സംസ്ഥാനത്തെ സ്വിംഗ് സോണുകളില്‍ അടക്കം കോണ്‍ഗ്രസ് മുന്നേറ്റമാണ് സര്‍വേ പ്രവചിക്കുന്നത്. ഗ്വാളിയോര്‍-ചമ്പല്‍ മേഖലയില്‍ 21 മുതല്‍ 23 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. ജ്യോതിരാദിത്യ സിന്ധ്യയുടെ കോട്ടയാണിത്. ഇവിടെ ബിജെപി ഒന്‍പത് മുതല്‍ 11 സീറ്റിലേക്ക് വീഴും.ബുന്ധേല്‍ഖണ്ഡ് മേഖയില്‍ ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നതെന്ന് സര്‍വേ പ്രവചിക്കുന്നു. ബിജെപി ഇവിടെ 14 മുതല്‍ 16 സീറ്റ് വരെ നേടും. കോണ്‍ഗ്രസ് 10 മുതല്‍ 12 സീറ്റുമായി തൊട്ടുപിറകിലുണ്ടാവും.

വിന്ധ്യയില്‍ കോണ്‍ഗ്രസിനാണ് മുന്‍തൂക്കം. 17 മുതല്‍ 19 സീറ്റുകളാണ് ഇവിടെ കോണ്‍ഗ്രസ് നേടാന്‍ സാധ്യതയുള്ളതെന്ന് സര്‍വേ പറയുന്നു. ബിജെപി പരമാവധി 1 സീറ്റ് നേടിയേക്കും. മഹാകോശലില്‍ കോണ്‍ഗ്രസ് തേരോട്ടം തന്നെ കാണാം. ഇവിടെ 30 മുതല്‍ 33 സീറ്റ് വരെ കോണ്‍ഗ്രസ് നേടും.
അതേസമയം ബിജെപി പത്ത് മുതല്‍ 13 വരെ സീറ്റിലൊതുങ്ങും. നര്‍മദയില്‍ മുന്‍തൂക്കം ബിജെപിക്കാണ്. 21 മുതല്‍ 23 സീറ്റ് ബിജെപി നേടും. കോണ്‍ഗ്രസ് എട്ട് മുതല്‍ പത്ത് സീറ്റ് നേടും.മാല്‍വയിലും, നിമറിലും കോണ്‍ഗ്രസ് മുന്നേറും. മാല്‍വയില്‍ 29 മുതല്‍ 32 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. ബിജെപി പരമാവധി 19 സീറ്റിലൊതുങ്ങും. നിമറില്‍ 12 സീറ്റ് വരെ കോണ്‍ഗ്രസ് നേടും. ബിജെപിയുടെ നേട്ടം ആറ് സീറ്റിലൊതുങ്ങും.












Click it and Unblock the Notifications