കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഇരട്ട ശക്തി; 21 മുതിര്‍ന്ന നേതാക്കള്‍ തിരിച്ചെത്തി, തെക്കുകിഴക്ക് കൈ ഉയര്‍ന്നു

Google Oneindia Malayalam News

കൊഹിമ: കോണ്‍ഗ്രസിന് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ശുഭപ്രതീക്ഷ നല്‍കി തെക്കുകിഴക്കന്‍ സംസ്ഥാനത്ത് നിന്ന് വാര്‍ത്ത. പാര്‍ട്ടി വിട്ടുപോയ പ്രമുഖരായ നേതാക്കള്‍ കൂട്ടത്തോടെ തിരിച്ചെത്തി. ഐക്യത്തോടെ രാഹുല്‍ ഗാന്ധിക്ക് കീഴില്‍ അണിനിരക്കുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചു. നാഗാലാന്റിലെ 21 നേതാക്കളാണ് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയത്.

സമീപ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് ഉണര്‍വ് നല്‍കുന്നതാണ് പുതിയ മാറ്റം. തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയെ പൂര്‍ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന നേതാക്കള്‍ പ്രഖ്യാപിച്ചു. ബിജെപി-എന്‍ഡിപിപി സഖ്യ സര്‍ക്കാരാണ് നിലവില്‍ നാഗാലാന്റ് ഭരിക്കുന്നത്. കോണ്‍ഗ്രസ് ഏകീകരിക്കപ്പെട്ടുവെന്ന് അഞ്ച് തവണ മുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എസ്‌സി ജാമിര്‍ പറഞ്ഞു...

എല്ലാം പ്രമുഖര്‍

എല്ലാം പ്രമുഖര്‍

കോണ്‍ഗ്രസില്‍ തിരിച്ചെത്തിയ 21 നേതാക്കളും മുതിര്‍ന്നവരാണ്. ഒരുകാലത്ത് പാര്‍ട്ടിയെ മുന്നില്‍ നിന്ന് നയിച്ചവര്‍. ഇവരുടെ തിരിച്ചുവരവ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നതാണ്. പ്രത്യേകിച്ചും ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍.

കോണ്‍ഗ്രസ് ഏകീകരിക്കപ്പെട്ടു

കോണ്‍ഗ്രസ് ഏകീകരിക്കപ്പെട്ടു

കോണ്‍ഗ്രസ് ഏകീകരിക്കപ്പെട്ടുവെന്നാണ് മുന്‍ മുഖ്യമന്ത്രി ജാമിര്‍ നേതാക്കളുടെ തിരിച്ചുവരവിനെ വിശേഷിപ്പിച്ചത്. നാഗാലാന്റ് മുന്‍ പിസിസി അധ്യക്ഷന്‍ എസ്‌ഐ ജാമിര്‍, മുന്‍ സ്പീക്കര്‍ ലോഹി, മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോഷ്വ സുമി എന്നിവരടക്കമുള്ളവരാണ് തിരിച്ചെത്തിയിരിക്കുന്നത്.

കൊഹിമയില്‍ ബൃഹദ് സ്വീകരണം

കൊഹിമയില്‍ ബൃഹദ് സ്വീകരണം

വെള്ളിയാഴ്ച തിരിച്ചെത്തിയ നേതാക്കള്‍ക്ക് കൊഹിമയില്‍ ബൃഹദ് സ്വീകരണം നല്‍കിയിരുന്നു. ദേശീയതലത്തില്‍ വ്യക്തമായ വീക്ഷണമുള്ള ഒരു പാര്‍ട്ടി കോണ്‍ഗ്രസ് മാത്രമാണെന്ന് ജാമിര്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൂടുതല്‍ സജീവമായി രാഷ്ട്രീയത്തില്‍ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

തളര്‍ത്തിയത് വിമത നീക്കങ്ങള്‍

തളര്‍ത്തിയത് വിമത നീക്കങ്ങള്‍

മറ്റു പല സംസ്ഥാനങ്ങളിലെയും പോലെ വിമത നീക്കങ്ങളാണ് നാഗാലാന്റില്‍ കോണ്‍ഗ്രസിനെ തകര്‍ത്തത്. ആഭ്യന്തര കലഹം രൂക്ഷമായ വേളയിലാണ് പല പ്രമുഖരായ നേതാക്കളും കോണ്‍ഗ്രസ് വിട്ടത്. എല്ലാവരെയും തിരിച്ചുകൊണ്ടുവരാന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സംസ്ഥാന ഘടകത്തിന് പ്രത്യേകനിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ നീക്കമാണ് ഫലം കാണുന്നത്.

 കൂടുതല്‍ നേതാക്കള്‍ വരും

കൂടുതല്‍ നേതാക്കള്‍ വരും

കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്നാണ് ഒടുവിലെ വിവരങ്ങള്‍. ഇക്കാര്യം പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ തെരിയ പരസ്യമാക്കുകയും ചെയ്തു. ഒട്ടേറെ നേതാക്കളുമായി ചര്‍ച്ച നടക്കുകയാണ്. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രഖ്യാപനമുണ്ടാകുമെന്നും തെരിയ പറഞ്ഞു.

കോണ്‍ഗ്രസിന്റെ പ്രതാപകാലം

കോണ്‍ഗ്രസിന്റെ പ്രതാപകാലം

ഒരുകാലത്ത് കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രമായിരുന്നു നാഗാലാന്റ്. 1998ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 60 അംഗ നിയമസഭയില്‍ കോണ്‍ഗ്രസിന് ലഭിച്ചത് 53 സീറ്റാണ്. വിഘടനവാദികളുടെ തിരഞ്ഞെടുപ്പ് ബഹിഷ്‌കരണ വേള കോണ്‍ഗ്രസിന് വിജയം എളുപ്പമാക്കി എന്നതാകും ശരി.

 ഭിന്നത തലപൊക്കി

ഭിന്നത തലപൊക്കി

എന്നാല്‍ കാലങ്ങള്‍ പിന്നിടുമ്പോള്‍ കോണ്‍ഗ്രസില്‍ ഭിന്നത തലപൊക്കി. പ്രാദേശിക വാദം ഉന്നയിക്കുന്ന കക്ഷികള്‍ക്ക് മേല്‍ക്കോയ്മ വന്നു. 2018ലാണ് ഒടുവില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നാഗാലാന്റില്‍ നടന്നത്. അന്ന് കോണ്‍ഗ്രസ് മല്‍സരിപ്പിച്ചത് വെറും 18 പേരെ മാത്രം.

ബിജെപി നീക്കം ഇങ്ങനെ

ബിജെപി നീക്കം ഇങ്ങനെ

എന്നാല്‍ ബിജെപി ഇക്കാലയളവില്‍ നാഗാലാന്റിലും മറ്റു തെക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വേരോട്ടം ശക്തമാക്കുന്നുണ്ടായിരുന്നു. നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടി (എന്‍ഡിപിപി)യുമായി ബിജെപി സഖ്യമുണ്ടാക്കി. കഴിഞ്ഞതവണ എന്‍ഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലും മല്‍സരിച്ചു.

രണ്ടുമുഖങ്ങള്‍ മാത്രം

രണ്ടുമുഖങ്ങള്‍ മാത്രം

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ടുമുഖങ്ങള്‍ മാത്രമാണ് നാഗാലാന്റില്‍ കണ്ടിരുന്നത്. ഒന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെത്. മറ്റൊന്ന് എന്‍ഡിപിപി നേതാവ് നീഫിയു റിയോയുടേതും. കോണ്‍ഗ്രസിന് ഉയര്‍ത്തിക്കാട്ടാന്‍ ശക്തനായ ഒരുനേതാവ് പോലും ഇല്ലാതായി എന്ന് ചുരുക്കം.

 1993 മുതല്‍ 2003 വരെ

1993 മുതല്‍ 2003 വരെ

1993 മുതല്‍ 2003 വരെ നാഗാലാന്റ് ഭരിച്ചിരുന്നത് കോണ്‍ഗ്രസായിരുന്നു. എസ് സി ജാമിര്‍ ആണ് കോണ്‍ഗ്രസിന്റെ ഒടുവിലത്തെ മുഖ്യമന്ത്രി. 2003ല്‍ കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും മറ്റു പാര്‍ട്ടികള്‍ സഖ്യം രൂപീകരിച്ചതോടെ അധികാരത്തില്‍ നിന്ന് പുറത്തായി.

ശുഭപ്രതീക്ഷയില്‍ കോണ്‍ഗ്രസ്

ശുഭപ്രതീക്ഷയില്‍ കോണ്‍ഗ്രസ്

2013ല്‍ കോണ്‍ഗ്രസിന് എട്ട് എംഎല്‍എമാരാണ് ഉണ്ടായിരുന്നത്. എന്നാല്‍ അധികം വൈകാതെ എല്ലാ എംഎല്‍എമാരും മറ്റു പാര്‍ട്ടികളില്‍ ചേര്‍ന്നു. നാഗാ ജനതയുടെ വികാരം ഉയര്‍ത്തിവിട്ടാണ് എന്‍ഡിപിപി ശക്തമായ വേരോട്ടമുണ്ടാക്കിയത്. എന്നാല്‍ പാര്‍ട്ടി വിട്ടുപോയ നേതാക്കളെല്ലാം തിരിച്ചെത്തുന്നത് കോണ്‍ഗ്രസിന് ശുഭപ്രതീക്ഷ നല്‍കുകയാണിപ്പോള്‍.

ബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പുതിയ സര്‍വ്വെ; പ്രതിപക്ഷം കരുത്തരാകും, അടിവലികള്‍ക്ക് സാധ്യതബിജെപിക്ക് ഭൂരിപക്ഷം കിട്ടില്ലെന്ന് പുതിയ സര്‍വ്വെ; പ്രതിപക്ഷം കരുത്തരാകും, അടിവലികള്‍ക്ക് സാധ്യത

English summary
Congress gets shot in arm in Nagaland, 21 estranged leaders return
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X