കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആക്രമണം കോൺഗ്രസിന് നേർക്ക് തിരിച്ച് ബിജെപി, അതേ നാണയത്തിൽ തിരിച്ചടിച്ച് കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം പുകയുന്നതിനിടെ ആക്രമണം കോണ്‍ഗ്രസിന് നേര്‍ക്ക് തിരിച്ചിരിക്കുകയാണ് ബിജെപി. സോണിയാ ഗാന്ധി നേതൃത്വം വഹിക്കുന്ന രാജീവ് ഗാന്ധി ഫൗണ്ടേഷനെ ലക്ഷ്യമിട്ടാണ് ബിജെപി നേതാക്കള്‍ ആരോപണം ഉന്നയിക്കുന്നത്. രാജീവ് ഗാന്ധി ഫൗണ്ടേഷന് ചൈന പണം നല്‍കിയെന്നും യുപിഎ സര്‍ക്കാരിന്റെ കാലത്ത് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും പണം നല്‍കി എന്നുമാണ് ബിജെപിയുടെ ആരോപണം.

അതിര്‍ത്തി പ്രശ്‌നത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടിയാണ് രാജീവ് ഗാന്ധി ഫൗണ്ടേഷന്റെ നേര്‍ക്ക് ബിജെപി വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് കോണ്‍ഗ്രസ് തിരിച്ചടിച്ചു. രാജ്യം ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം തരാതെ അവര്‍ ശ്രദ്ധ മറ്റ് വിഷയങ്ങളിലേക്ക് തിരിച്ച് വിടാന്‍ ശ്രമിക്കുകയാണ്. ഇത് വഴി സര്‍ക്കാരിനെ രക്ഷിച്ചെടുക്കാനാണ് ശ്രമം എന്ന് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര പറഞ്ഞു.

Recommended Video

cmsvideo
rahul gandhi expect kc venugopal to next kerala cm
Congress

വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ആര്‍എസ്എസ് സംഘടനകള്‍ക്ക് ഫണ്ട് ലഭിക്കുന്നുണ്ട്. അതേക്കുറിച്ച് ഇപ്പോള്‍ ചോദിക്കാന്‍ തങ്ങള്‍ ഉദ്ദേശിക്കുന്നില്ല. അതല്ല ഇപ്പോള്‍ പ്രധാനം. അതുകൊണ്ട് തന്നെ വിദേശകാര്യമന്ത്രിയുടെ മകന്‍ എവിടെ ജോലി ചെയ്യുന്നുവെന്നോ ആ സംഘടന ചൈനീസ് എംബസ്സിയില്‍ നിന്ന് പണം കൈപ്പറ്റിയെന്നോ ഉളള വിഷയം ഇപ്പോള്‍ ഉന്നയിക്കാന്‍ താല്‍പര്യപ്പെടുന്നില്ല. രാജ്യത്തെ ജനങ്ങള്‍ അതിര്‍ത്തിയിലെ പ്രശ്‌നങ്ങളെ കുറിച്ചാണ് ആശങ്കപ്പെടുന്നത് എന്നും ഖേര വ്യക്തമാക്കി.

കോണ്‍ഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയും ബിജെപിക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. സ്വന്തം മണ്ടത്തരങ്ങള്‍ മറച്ച് വെക്കുന്നതിന് വേണ്ടി രാജ്യത്തെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയെ കടന്നാക്രമിക്കുന്നതിന് പകരം കേന്ദ്ര സര്‍ക്കാര്‍ ചൈനയ്ക്ക് മറുപടി നല്‍കാനുളള തയ്യാറെടുപ്പ് നടത്തുകയും ഗല്‍വാന്‍ താഴ്വരയില്‍ ഇന്ത്യയ്ക്ക് നഷ്ടപ്പെട്ട ഭൂമി തിരിച്ച് പിടിക്കുകയുമാണ് വേണ്ടത് എന്ന് അധിര്‍ രഞ്ജന്‍ ചൗധരി തിരിച്ചടിച്ചു. ദേശീയ സുരക്ഷയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് എപ്പോഴെങ്കിലും വിട്ടുവീഴ്ച ചെയ്തു എന്ന് തെളിയിച്ചാല്‍ താന്‍ എംപി സ്ഥാനം രാജി വെക്കുമെന്ന് അധിര്‍ രഞ്ജന്‍ ചൗധരി ബിജെപിയെ വെല്ലുവിളിച്ചു.

മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!മധ്യപ്രദേശിൽ ബിജെപി വെള്ളം കുടിക്കും! കാത്തിരിക്കുന്നത് പുത്തൻ വെല്ലുവിളി, വിമതർ പണി പറ്റിക്കും!

 രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാളില്ല! സോണിയാ ഗാന്ധിക്ക് കത്തയച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ! രാഹുൽ ഗാന്ധിയല്ലാതെ മറ്റൊരാളില്ല! സോണിയാ ഗാന്ധിക്ക് കത്തയച്ച് പ്രമുഖ കോൺഗ്രസ് നേതാക്കൾ!

കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!കോണ്‍ഗ്രസിന് പുതിയ മുഖം, കര്‍ണാടകത്തില്‍ മാസ്റ്റര്‍ പ്ലാനുമായി ഡികെ ശിവകുമാര്‍!

English summary
Congress gives befitting reply to BJP over allegations against RGF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X