Get Updates
Get notified of breaking news, exclusive insights, and must-see stories!

നാണക്കേടൊന്നും വിചാരിക്കാതെ നാട്ടിലേക്ക് മടങ്ങിവരണം; ബിജെപി എംഎല്‍എമാരെ പരിഹസിച്ച് കോണ്‍ഗ്രസ്

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്-ദള്‍ സഖ്യസര്‍ക്കാറിനെ വീഴ്ത്താനുള്ള മറ്റൊരു ശ്രമംകൂടി പരാജയപ്പെട്ടതോടെ വീണ്ടും പ്രതിരോധത്തിലായി ബിജെപി. സ്വതന്ത്രര്‍ അടക്കമുള്ള രണ്ട് എംഎല്‍എമാരെക്കൊണ്ട് സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിപ്പിച്ചപ്പോള്‍ ഓപ്പറേഷന്‍ താമരയുടെ ആദ്യഘട്ടം വിജയിച്ചെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

എന്നാല്‍ ഡികെ ശിവകുമാറിന്റെയും കര്‍ണാടകയുടെ ചുമതലയുളള കെസി വേണുഗോപാലിന്റെയും സമര്‍ത്ഥമായ നീക്കങ്ങളിലൂടെ ബിജെപിയുടെ നീക്കങ്ങളുടെ കോണ്‍ഗ്രസ് സമര്‍ത്ഥമായി പ്രതിരോധിക്കുകയായിരുന്നു. നീക്കം പാളിയതോടെ ബിജെപിക്കെതിരെ രൂക്ഷപരിഹാസവുമായി രംഗത്ത് വന്നിരിക്കുകയാണ് കോണ്‍ഗ്രസ്.

നീക്കം പാളി

നീക്കം പാളി

സര്‍ക്കാറിനെ താഴെയിറക്കാനുള്ള നീക്കം പാളിയതോടെ ഇത്തരമൊരു നീക്കവും തങ്ങള്‍ നടത്തിയിട്ടില്ലെന്നാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. കോണ്‍ഗ്രസ് വിമതപക്ഷത്തുണ്ടായിരുന്ന ഭൂരിപക്ഷം എംഎല്‍എമാരും തിരിച്ചുവരികയും ചെയ്തിരിക്കുന്നു.

പരിഹാസം

പരിഹാസം

ഈ സാഹചര്യത്തിലാണ് ഹരിയാണയിലെ ഗുര്‍ഗോണിലെ റിസോര്‍ട്ടില്‍ കഴിയുന്ന ബിജെപി എംഎല്‍എമാര്‍ക്കെതിരെ രൂക്ഷ പരിഹാസവുമായി കര്‍ണാടക പിസിസി അധ്യക്ഷനാണ് ദിനേഷ് ഗുണ്ടു റാവു രംഗത്ത് എത്തിയത്.

ഹരിയാണയിലും ദില്ലിയിലും

ഹരിയാണയിലും ദില്ലിയിലും

ഹരിയാണയിലും ദില്ലിയിലും ആഢംബരം ഹോട്ടലില്‍ അവധിക്കാലം ആഘോഷിക്കുന്ന ബിജെപിയുടെ എല്ലാം എംഎല്‍എമാരും സ്വന്തം തട്ടകത്തിലേക്ക് തിരിച്ചു വരണമെന്നും നിങ്ങള്‍ക്ക് നാണക്കേടൊന്നും തോന്നേണ്ട ആവശ്യമില്ലെന്നും ദിനേഷ് ഗുണ്ടു റാവും പരിഹസിച്ചു.

മടങ്ങിവരണം

മടങ്ങിവരണം

നാണക്കേടൊക്കെ മറന്ന് പുതിയ ഊര്‍ജ്ജവുമായി എംഎല്‍എമാര്‍ ഉടന്‍തന്നെ മടങ്ങിവരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഇത്രയും കാലം അവഗണിത്തുപോന്ന സ്വന്തം മണ്ഡലത്തിലെ പ്രവര്‍ത്തനങ്ങളൊക്കെ ഇനി അവര്‍ വേഗതയില്‍ തീര്‍ക്കുമെന്നും ഗുണ്ടുറാവു കൂട്ടിച്ചേര്‍ത്തു.

നാട്ടിലേക്ക്

നാട്ടിലേക്ക്

അട്ടിമറി നീക്കങ്ങള്‍ പരാജയപ്പെട്ട എംഎല്‍എമാര്‍ ഓരോരുത്തരായി നാട്ടിലേക്ക് മടങ്ങിയിരുന്നു. പ്രതിപക്ഷ നേതാവ് യെദ്യൂരപ്പയായിരുന്നു ആദ്യം മടങ്ങിയെത്തിയത്. ചിലരിപ്പോഴും ഹോട്ടലില്‍ തന്നെ കഴിയുകയാണ്. ഇവര്‍ മടങ്ങിയെത്താമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

അണിയറയില്‍

അണിയറയില്‍

ബിജെപിയുടെ ഓപ്പറേഷന്‍ താമരയെ പൊളിക്കാന്‍ കോണ്‍ഗ്രസ് നടത്തിയത് ഓപ്പറേഷന്‍ സേവ് കര്‍ണാടകയായിരുന്നു. ഏത് വിധേനയും സര്‍ക്കാറിനെ നിലനിര്‍ത്തുക എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശവുമായി കര്‍ണാടകയിലെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് അണിയറ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

ഡികെ ശിവകുമാറും

ഡികെ ശിവകുമാറും

കെസി വേണുഗോപാലിന് ശക്തമായ പിന്തുണയുമായി ഡികെ ശിവകുമാറും നിന്നു. അനുനയം വേണ്ടിടക്ക് അനുനയം ഭീഷണി വേണ്ടിടത്ത് ഭീഷണി വാഗ്ദാനങ്ങള്‍, സ്ഥാനത്യാഗം തുടങ്ങിയ മാര്‍ഗങ്ങളാണ് കോണ്‍ഗ്രസ് പുറത്തെടുത്തത്.

വാഗ്ദാനങ്ങള്‍

വാഗ്ദാനങ്ങള്‍

വിമത എംഎല്‍എമാരുമായി കോണ്‍ഗ്രസ് നേതാക്കള്‍ നിരന്തരം ഫോണിലൂടെ ബന്ധപ്പെട്ടിരുന്നു. സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കാതിരിക്കാന്‍ മന്ത്രിസ്ഥാനം ഉള്‍പ്പടെയുള്ള വാഗ്ദാനങ്ങളായിരുന്നു പാര്‍ട്ടി ഇവര്‍ക്ക് മുന്നില്‍ വെച്ചത്.

സ്ഥാനത്യാഗം

സ്ഥാനത്യാഗം

സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ച സ്വതന്ത്ര എംഎല്‍എ നാഗേഷിനും ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനം നല്‍കും. വിമതര്‍ക്ക് വേണ്ടി 5 കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്ഥാനത്യാഗത്തിന് തയ്യാറായതായും പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു. എതിര്‍പ്പുകള്‍ മറികടന്ന് ബിജെപി അനുകൂല നിലപാടെടുത്താല്‍ ഭാവി അവതാളത്തിലാകുമെന്ന് വിമതര്‍ക്ക് കൃത്യമായ നിര്‍ദ്ദേശം നല്‍കിയിരുന്നു.

നിയമസഭാകക്ഷിയോഗം

നിയമസഭാകക്ഷിയോഗം

അതേസമയം കോണ്‍ഗ്രസ് നിയമസഭാകക്ഷിയോഗം വെള്ളിയാഴ്ച്ച ചേരും. പാര്‍ട്ടി നിയമസഭാകക്ഷി നേതാവായ സിദ്ധരാമയ്യയാണ് വൈകുന്നേരം മൂന്നരയ്ക്ക് യോഗം വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പുനഃസംഘടനയുണ്ടാവില്ല

പുനഃസംഘടനയുണ്ടാവില്ല

കോണ്‍ഗ്രസിലെ മുഴുവന്‍ എംഎല്‍എമാരും യോഗത്തിനെത്തുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിനേഷ് ഗുണ്ടറാവുവും അഭിപ്രായപ്പെട്ടു. വിഭാഗിയത തീര്‍ക്കുന്നതിന് മന്ത്രിമാര്‍ സ്ഥാനം ഒഴിയുന്നതിനെക്കുറിച്ചും നിയമസഭാ കക്ഷി യോഗത്തില്‍ ചര്‍ച്ചചെയ്യുമെങ്കിലും മന്ത്രിസഭാ പുനഃസംഘടനയുണ്ടാവില്ലെന്നും ഗുണ്ടറാവു വ്യക്തമാക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+